Posted On
date_range Updated On
date_range ആണവായുധ നിരോധം: യു.എന്നില്‍ വോട്ടെടുപ്പ് നടന്നു
യുനൈറ്റഡ് നേഷന്‍സ്: ആണവായുധങ്ങള്‍ നിരോധിക്കാന്‍ പുതിയ കരാര്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി യു.എന്‍ പൊതുസഭയില്‍ വോട്ടെടുപ്പ് നടന്നു. ഓസ്ട്രിയ, അയര്‍ലന്‍ഡ്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 123 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. 38 രാജ്യങ്ങള്‍ എതിര്‍ത്തു. 16 പേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.എന്‍ രക്ഷാസമിതിയിലെ അഞ്ചു ആണവരാജ്യങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും യു.എസും പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ചൈനയും ഇന്ത്യയും പാകിസ്താനും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ദീര്‍ഘകാലമായി ആണവായുധങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ജപ്പാന്‍ പ്രമേയത്തെ അനുകൂലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.