Posted On
date_range Updated On
date_range വെനിസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന് മദൂറോ; പക്ഷെ, പ്രസിഡൻറ് തെരഞ്ഞെടുപ്പില്ല
കറാക്കസ്: വെനിസ്വേലയിൽ പ്രസിഡൻറ് നികളസ് മദൂറോ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, പ്രതിഷേധക്കാർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടില്ല. മേയർ, ഗവർണർ തല തെരഞ്ഞെടുപ്പുകൾ ഇൗ വർഷം നടത്തുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ഞായറാഴ്ച മദൂറോ പറഞ്ഞു. മദൂറോയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യെപ്പട്ട് പ്രതിപക്ഷം കഴിഞ്ഞ മൂന്നാഴ്ചയായി പ്രക്ഷോഭം നടത്തി വരുകയാണ്. സംഭവത്തിൽ 20 പേർ മരിച്ചിരുന്നു. നിലവിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇൗ വർഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം സർക്കാർ തള്ളിയിരുന്നു. മദൂറോയുടെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.