Posted On
date_range Updated On
date_range അമേരിക്കയിലെ ന്യൂജഴ്സിയിൽ അജ്ഞാതരുടെ വെടിവെപ്പ്; 6 മരണം
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജഴ്സിയിൽ അജ്ഞാതരായ ആയുധധാരികളും പൊലീസും നടത്തിയ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറു പേർ മരിച്ചു. വെടിയുതിർത്ത രണ്ട് ആയുധധാരികളും കൊല്ലപ്പെട്ടു. ന്യൂജഴ്സിയിലെ ജഴ്സി സിറ്റിയിലെ കോഷർ സുപ്പർ മാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്.
അമേരിക്കൻ സമയം 12.30നാണ് പ്രകോപനം കൂടാതെ ആയുധധാരികൾ വെടിവെപ്പ് തുടങ്ങിയത്. 100 റൗണ്ട് വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. പൊലീസ് സേന നടത്തിയ വെടിവെപ്പിലാണ് അക്രമികൾ കൊല്ലപ്പെട്ടത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സിവിലിയനും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സുരക്ഷ മുൻനിർത്തി പ്രദേശത്തെ 12 സ്കൂളുകൾ താൽകാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.