Posted On
date_range Updated On
date_range ലൈംഗികാരോപണം ഉന്നയിക്കുന്നവർ തെളിവ് നൽകണം –മെലാനിയ ട്രംപ്
വാഷിങ്ടൺ: പുരുഷന്മാർക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകൾ തെളിവ് നൽകണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. എ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന. ‘മീ ടൂ’ കാമ്പയിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മെലാനിയ.
ഞാൻ സ്ത്രീകളെ പിന്തുണക്കുന്നു. അവരെ കേൾക്കുകയും പിന്തുണക്കുകയും വേണം. പുരുഷന്മാരെയും പിന്തുണക്കണം - അവർ കൂട്ടിച്ചേർത്തു. ട്രംപിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകൾ നേരേത്ത ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.