Posted On
date_range Updated On
date_range അമേരിക്കയിലെ ടെക്സാസിൽ വെടിവെപ്പ്; അഞ്ച് മരണം VIDEO
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചു. 21 പേർക്ക് പരിക്ക്. ഏഴു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
വാഹനമോടിക്കുന്നതിനിടെ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പടിഞ്ഞാറൻ നഗരങ്ങളായ ഒഡെസ - മിഡ് ലാൻഡ് പാതയിലായിരുന്നു സംഭവം. തപാൽ വകുപ്പിന്‍റെ വാഹനം മോഷ്ടിച്ചാണ് അജ്ഞാതൻ ആക്രമണം നടത്തിയത്.
അക്രമിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
കഴിഞ്ഞ ആഴ്ച ടെക്സാസിലെ എൽപാസോയിലുണ്ടായ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 24 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.