ട്രംപിനെ പിന്തുണച്ച്​ മുൻ മിസ്​ ഇന്ത്യ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപിനെ പിന്തുണച്ച്​ മുൻ മിസ്​ ഇന്ത്യ മനസ്വിനി മംഗായ്​.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹിലരിയെക്കാൾ ട്രംപ്​ പ്രസിഡൻറാകുന്നതാണ്​ നല്ലതെന്നും മനസ്വനി വ്യക്തമാക്കി​.

നമുക്കാവശ്യം ഒരു ബിസിനസ്മാനെയാണെന്നും ആദ്യമായാണ് യു.എസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ഇന്ത്യക്കാരും ഹിന്ദുക്കളും ഇത്ര പ്രാധാന്യം നൽകുന്നതെന്നും ന്യൂയോർക്​ സിറ്റിയിലെ ട്രംപി​​െൻറ പ്രചാരക കൂടിയായ മനസ്വനി പറഞ്ഞു.

ചൊവ്വാഴ്ചയാണ്​ 20 കോടി വോട്ടര്‍മാര്‍ ട്രംപിന്‍െറയും ഹിലരിയുടെയും ഭാവി നിര്‍ണയിക്കുക. തെരഞ്ഞെടുപ്പിന്​ മണിക്കൂറുകൾ ബാക്കി നിൽക്കെ കൂടുതല്‍ വോട്ടര്‍മാരുടെ പിന്തുണയുറപ്പാക്കാന്‍ അവസാനവട്ടശ്രമവുമായി ഹിലരിയുടെയും ട്രംപിന്‍െറയും പ്രചാരകര്‍ രംഗത്തുണ്ട്​. 3.7 കോടി വോട്ടര്‍മാര്‍ ഇതിനകം മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

 

 

 

 

 

Tags:    
News Summary - Manasvi Mamgai support trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.