കനേഡിയൻ ഹോക്കി ടീം സഞ്ചരിച്ച ബസ്​ അപകടത്തിൽപ്പെട്ട്​ 14 പേർ മരിച്ചു

ടൊ​റ​ൻ​ഡോ: കാ​ന​ഡ​യി​ൽ ​െഎ​സ്​ ഹോ​ക്കി ജൂ​നി​യ​ർ ടീ​മു​മാ​യി സ​ഞ്ച​രി​ച്ച ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ താ​ര​ങ്ങ​ളു​ൾ​പ്പെ​ടെ ​14 പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ സ​സ്​​കേ​ചെ​വാ​നി​ലെ ഹൈ​വേ​യി​ൽ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ്​ ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൂ​ന്നു​ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 16നും 21​നു​മി​ട​യി​ലു​ള്ള​വ​രാ​ണ്​ മ​രി​ച്ച​വ​രി​ല​ധി​ക​വും.

ഹം​ബോ​ൾ​ട്ട്​ ബ്രോ​ൺ​കോ​സ്​ ടീ​മി​​​െൻറ ബ​സാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​റ​ട​ക്കം 28 പേ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​നാ​യി​രു​ന്നു​ അ​പ​ക​ടം. സ​സ്​​കേ​ചെ​വാ​ൻ ലീ​ഗി​ൽ നി​പാ​വി​ൻ ഹോ​ക്​​​സി​നെ​തി​രെ ജൂ​നി​യ​ർ ഹോ​ക്കി പ്ലേ ​ഒാ​ഫ്​ മ​ത്സ​ര​ത്തി​നാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഹം​ബോ​ൾ​ട്ട്​ ബ്രോ​ൺ​കോ​സ് ടീം. 

​സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ജ​സ്​​റ്റി​ൻ ട്രൂ​ഡോ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ‘ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ്​ കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്. ഹം​ബോ​ൾ​ട്ട്​ ടീ​മി​​​െൻറ ഭാ​വി​താ​ര​ങ്ങ​ളെ​യാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്.’ - ട്രൂ​ഡോ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Tags:    
News Summary - At least 14 people killed in crash involving Canadian junior hockey team-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.