Posted On
date_range Updated On
date_range ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കണമെന്ന് കമല ഹാരിസ്
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലിഫോർണിയ സെനറ്ററും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് രംഗത്ത്. യുക്രെയ്ൻ പ്രസിഡൻറുമായുള്ള വിവാദസംഭാഷണത്തെ എതിർക്കുന്ന സാമാജികരെ ട്രംപ് ട്വിറ്റർ വഴി ആക്രമിക്കുന്നത് നിർത്താനാണിത്.
സംഭാഷണം വിവാദമായിട്ടും ട്രംപ് ന്യായീകരണം തുടരുകയാണ്. ആരോപണം തെറ്റാണെന്ന് തെളിയിക്കുമെന്നാണ് ട്രംപിെൻറ വാദം. കമല ഹാരിസിെൻറ ആവശ്യത്തിന് ട്വിറ്റർ മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.