വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതല്‍ വഷളായ അമേരിക്ക-ചൈന ബന്ധം ഊഷ്മളമാക്കാന്‍ മകള്‍ ഇവാങ്ക ട്രംപിന്‍െറ ‘നയതന്ത്രം’. ചൈനയുടെ പുതുവര്‍ഷദിനത്തില്‍ വാഷിങ്ടണിലെ ചൈനീസ് എംബസി സന്ദര്‍ശിച്ചാണ് ചൈനീസ് ജനതയോടുള്ള ആഭിമുഖ്യം ഇവാങ്ക വ്യക്തമാക്കിയത്. യു.എസ് ഗവണ്‍മെന്‍റിനു കീഴില്‍ ഒൗദ്യോഗിക ചുമതലകള്‍ ഒന്നും വഹിക്കാത്ത ഇവാങ്ക അഞ്ചു വയസ്സുകാരിയായ മകള്‍ അരബല്ലയുമായാണ് എംബസിയിലത്തെിയത്.
ചൈനക്കാര്‍ ഏറ്റവും വലിയ ആഘോഷമായി കാണുന്ന പുതുവര്‍ഷപ്പുലരിയില്‍ എംബസിയിലത്തെിയ ഇവാങ്കയെയും അരബല്ലയെയും ചൈനീസ് അംബാസഡര്‍ ക്യുയി ടിയാങ്കായ് സ്വീകരിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ കണ്ടശേഷം അംബാസഡര്‍ക്കൊപ്പം ഇവാങ്ക സംഗീതപരിപാടിയിലും പങ്കെടുത്തു.
ഇവാങ്കയുടെ എംബസി സന്ദര്‍ശനം ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉത്സാഹം പകരുന്നതാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. സോഷ്യല്‍ മീഡിയയും ഇവാങ്കയുടെ സന്ദര്‍ശനം ഏറ്റെടുത്തിരിക്കുകയാണ്. ഇവാങ്കയുടെ മകള്‍ അരബല്ലയുടെ മന്‍ഡാരിനിലുള്ള ഗാനവും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ഒന്നര വയസ്സു മുതല്‍ അരബല്ല മന്‍ഡാരിന്‍ പഠിക്കുന്നുണ്ടൈന്ന് വ്യക്തമാക്കി ചൈനക്കാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഇവാങ്ക തന്നെയാണ് മകളുടെ പാട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ട്രംപിനുവേണ്ടി ചൈനക്കാര്‍ക്ക് പുതുവര്‍ഷാശംസ സന്ദേശമയച്ചത് സ്റ്റേറ്റ് സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.