ന്യൂ​െജഴ്​സിയിൽ ഇന്ത്യൻ വംശജയും മകനും മരിച്ച നിലയിൽ

വിജയവാഡ: ഇന്ത്യൻ വംശജയെയും ഏഴു വയസുകാരൻ മകനെയും ന്യൂജെഴ്സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എൻ. ശശികല(40), മകൻ അനീഷ് സായ്എന്നിവരാണ് മരിച്ചതെന്ന് ആന്ധ്രപ്രദേശിലെ ബന്ധുക്കൾ അറിയിച്ചു.

വ്യഴാഴ്ച വൈകീട്ട് ശശികലയുടെ ഭർത്താവ് എൻ. ഹനുമന്ത റാവു ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് റിപ്പോർട്ട്

ഹനുമന്ത റാവുവും ശശികലയും സോഫ്റ്റ്വെയർ വിദഗ്ധരാണ്. ശശികല വീട്ടിലിരുന്നായിരുന്നു ജോലി ചെയ്തിയിരുന്നത്. കുടുംബം ഒമ്പതു വർഷമായി അമേരിക്കയിൽ സ്ഥിര താമസമാണ്.

Tags:    
News Summary - Indian Woman, 7-Year-Old Son Found Dead In New Jersey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.