Posted On
date_range Updated On
date_range അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ ഇലക്ട്രിക് എഞ്ചിനിയറിങ് വിദ്യാർഥി ആലാപ് നരസിപുരയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ നിന്ന് െപാലീസ് ആലാപിെൻറ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കോർണൽ കോളജ് ഒാഫ് എഞ്ചിനിയറിങ്ങിൽ അവസാന വർഷ വിദ്യാർഥിയായ ആലാപിനെ മെയ് 17 മുതൽ കാണാതായിരുന്നു. കോളജ് അധികൃതർ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിൽ നൽകിയ പരാതി തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലാപിേൻറതാണെന്ന് കോളജ് അധികൃതർ സ്ഥിരീകരിച്ചു. ഡിസംബറിൽ ആലാപിെൻറ എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കാനിരിക്കെയാണ് മരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.