Posted On
date_range Updated On
date_range ഹീതർ നുവേർട് യു.എന്നിലെ അംബാസഡറാകാനില്ല
വാഷിങ്ടൺ: യു.എന്നിലെ അംബാസഡർ സ്ഥാനത്തേക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഹീതർ നുവേർട് പിന്മാറി. കുടുംബത്തിെൻറ താൽപര്യമനുസരിച്ചാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവും ഫോക്സ് ന്യൂസ് മുൻ അവതാരകയുമായിരുന്ന നുവേർട് പറഞ്ഞു.
ഡിസംബറിലാണ് യു.എന്നിലെ അംബാസഡർ സ്ഥാനത്തേക്ക് ട്രംപ് നുവേർടിെൻറ പേര് നിർദേശിച്ചത്. നിക്കി ഹാലി രാജിവെച്ചതിനെ തുടർന്നായിരുന്നു അത്. അന്നുതൊട്ട് തീരുമാനമെടുക്കാനാവാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.