വാഷിങ്ടൺ: മോേട്ടാർ സൈക്കിൾ ഉൽപാദകരായ ഹാർലി-ഡേവിഡ്സൺ ചില ഉൽപാദന യൂനിറ്റുകൾ യു.എസിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തീരുമാനം കമ്പനിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ച സാഹചര്യത്തിലാണ് കമ്പനി യു.എസിന് പുറത്തേക്ക് ഉൽപാദനം മാറ്റാൻ തീരുമാനിച്ചത്. നേരത്തേ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലൂമിനിയം എന്നിവക്ക് യു.എസ് തീരുവ വർധിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് യൂറോപ്യൻ രാജ്യങ്ങൾ തീരുവ വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.