ഫോക്​സ്​ ന്യൂസ്​ സ്​ഥാപകൻ റോജർ എയ്​ൽസ്​ അന്തരിച്ചു

വാഷിംങ്​ടൺ: ഫോക്​സ്​ ന്യൂസ്​ സ്​ഥാപകനും മുൻ ചെയർമാനുമായ റോജർ എയ്​ൽസ്​ 77ാം വയസ്സിൽ അന്തരിച്ചു.  യാഥാസ്​ഥിതിക മാധ്യമരംഗത്തെ ശക്​തമായ സാന്നിധ്യമായിരുന്ന റോജർ രണ്ട്​ ദശകത്തോളം ​േഫാക്​സ്​ ന്യൂസിനൊപ്പം പ്രവർത്തിച്ചു.  എന്നാൽ, സ്​ഥാപനത്തിലെ നിരവധി സ്​ത്രീ തൊഴിലാളികൾ റോജറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി  രംഗത്തുവന്നതിനെ തുടർന്ന്​ കഴിഞ്ഞ വർഷം അദ്ദേഹം രാജിവെച്ചു. ഫോക്​സിൽ എത്തുന്നതിനു മുമ്പ്​ റിച്ചാർഡ്​ നിക്​സൺ മുതൽ ജോർജ്​ ബുഷ്​ വരെയുള്ള നിരവധി യു.എസ്​ പ്രസിഡൻറുമാരുടെ ഉപദേശകൻ ആയിരുന്നു. രാഷ്​ട്രീയത്തിലും വാർത്താ^വിനോദ മേഖലകളിലുമായി 50 വർഷത്തോളം​ ചെലവഴിച്ച  റോജർ ലക്ഷക്കണക്കിന്​ പേരുടെ  ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്​.  

Tags:    
News Summary - Fox News' ex-CEO Roger Ailes dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.