ലോകവ്യാപാര സംഘടനക്കെതിരെ വിമർശനവുമായി ട്രംപ്​

വാഷിങ്​ടൺ: ലോകവ്യാപാര സംഘടനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ലോകവ്യാപാര സംഘടന അമേരിക്കയോടെ വളരെ മോശം സമീപനമാണ്​ സ്വീകരിച്ചതെന്ന്​ ട്രംപ്​ പറഞ്ഞു. എങ്കിലും തൽക്കാലം ലോകവ്യാപാര സംഘടനയിൽ നിന്ന്​ പുറത്ത്​ വരില്ലെന്നും ട്രംപ്​ വ്യക്​തമാക്കി. പ്രസിഡൻറ്​ എയർക്രാഫ്​റ്റിൽവെച്ച്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കു​േമ്പാഴാണ്​ ട്രംപ്​ ലോകവ്യാപാര സംഘടനക്കെതിരെ വിമർശനമുയർത്തിയത്​.

അമേരിക്കൻ സുപ്രീംകോടതിയിലേക്കുള്ള നിയമിക്കേണ്ട ജഡ്​ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന്​ പ്രഖ്യാപിക്കുമെന്നും ട്രംപ്​ വ്യക്​തമാക്കി. അഞ്ച്​ ജഡ്​ജിമാരെയാണ്​ സുപ്രീംകോടതിയിൽ പുതുതായി നിയമിക്കുക. സെനറ്റി​​​െൻറ കൂടി അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ട്രംപിന്​ പുതിയ ജഡ്​ജിമാരെ നിയമിക്കാൻ സാധിക്കുകയുള്ളു. സെനറ്റിൽ ട്രംപി​​​െൻറ റിപബ്ലിക്കൻ പാർട്ടിക്ക്​ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു. 

കഴിഞ്ഞ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച്​ വ്ലാഡമിർ പുടിനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. വ്യാപാര യുദ്ധം അതി​​​െൻറ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ്​ വിവിധ വിഷയങ്ങളിൽ ട്രംപി​​​െൻറ പ്രതികരണങ്ങൾ പുറത്ത്​ വരുന്നത്​. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപി​​​െൻറ പരാമർശങ്ങൾ വരും ദിവസങ്ങളിലും ചർച്ചയാവുമെന്നാണ്​ സൂചന.

Tags:    
News Summary - Donald trump against WTO-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.