Posted On
date_range Updated On
date_range അമേരിക്കയിൽ 24 മണിക്കൂറിനിടെ 2,350 കോവിഡ് മരണം
വാഷിങ്ടൺ: കോവിഡ് വ്യാപനം തുടരുന്നതിനിടെ അമേരിക്കയിൽ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 2,350 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 72,271 കടന്നു.
രാജ്യത്ത് 1,237,633 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24,798 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 200,628 പേർ രോഗമുക്തി നേടി. 16,179 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.
ഏറ്റവും കൂടുതൽ രോഗബാധിതർ ന്യൂയോർക്കിലും ന്യൂജെഴ്സിയിലും ആണ്. ന്യൂയോർക്കിൽ 330,139 പേർക്കും ന്യൂജെഴ്സിയിൽ 131,705 പേർക്കും രോഗം സ്ഥിരീകരിച്ചു. ന്യൂയോർക്കിലും ന്യൂജെഴ്സിയിലും യഥാക്രമം 25,204ഉം 8,292ഉം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ലോകത്ത് 3,726,666 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2,149 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതുവരെ 258,294 പേർ മരിച്ചു. 1,241,894 പേർ സുഖം പ്രാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.