കൊ​ളം​ബി​യ​യി​ലെ ഷോ​പ്പി​ങ്​  സെൻറ​റി​ൽ സ്​​ഫോ​ട​നം;  മൂ​ന്ന്​ മരണം

ബ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​ഗോ​ട്ട​യി​ലെ ഷോ​പ്പി​ങ്​ ​െസ​ൻ​റ​റി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ ഫ്ര​ഞ്ച്​ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്ന്​ പേ​ർ മരിച്ചു . 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ്​ ന​ട​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഷോ​പ്പി​ങ്​ ​െസ​ൻ​റ​റാ​യ സെ​ൻ​ട്രോ അ​ൻ​ഡി​നോ മാ​ളി​ൽ പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള തി​ര​ക്കേ​റി​യ നേ​ര​ത്താ​ണ്​ സ്​​ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്​​ത്രീ​ക​ളു​ടെ ടോ​യ്​​ല​റ്റി​​ലാ​ണ്​ ബോം​ബ്​ പൊ​ട്ടി​യ​ത്​. ഫാ​ദേ​ഴ്​​സ്​ ഡേ​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ളി​ൽ വ​ൻ​തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 

ന​ഗ​ര​ത്തി​ലെ സ്​​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട ഫ്ര​ഞ്ച്​ യു​വ​തി​യെ​ന്ന്​ ബ​ഗോ​ട്ട മേ​യ​ർ എ​ൻ​റി​ക്​ പെ​ന​ലോ​സ പ​റഞ്ഞു. 
കൊ​ല്ല​പ്പെ​ട്ട മ​റ്റ്​ ര​ണ്ടു​പേ​രെ കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Tags:    
News Summary - columbia shopping centre blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.