Posted On
date_range Updated On
date_range മസ്ഉൗദ് അസ്ഹറിനെതിരായ പ്രമേയം ചൈന വീറ്റോ ചെയ്തേക്കും
വാഷിങ്ടൺ: മസ്ഉൗദ് അസ്ഹറിനെതിരായി യു.എൻ രക്ഷാസമിതിയിൽ കൊണ്ടു വരുന്ന പ്രമേയത്തെ ചൈന വീറ്റോ ചെയ്തേക്കും . എല്ലാവരും അംഗീകരിക്കുന്ന പ്രമേയമാണ് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കേണ്ടതെന്നും ചൈന വ്യക്തമാക്കി. പ്രശ് നം ശാശ്വതമായി പരിഹരിക്കുന്നതാവണം പ്രമേയമെന്നും ചൈന നിലപാടെടുത്തു.
യു.എൻ രക്ഷാസമിതിയിൽ ഉത്തരവാദിത്തമുള്ള സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. നേരത്തെ ചൈനീസ് വിദേശകാര്യ സഹമന്ത്രി പാകിസ്താനിലെത്തി പ്രധാനമന്ത്രി ഇംറാൻ ഖാനുമായും സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുമായി ചർച്ചകൾ നടത്തിയിരുന്നു.
മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയും രക്ഷാസമിതിയിലെ മറ്റംഗങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.