കെറിയുടെ ഇസ്രായേല്‍  വിമര്‍ശനം: എതിര്‍പ്പുമായി ബ്രിട്ടന്‍

ലണ്ടന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ പ്രസ്താവനയോട് ബ്രിട്ടന് വിയോജിപ്പ്.കെറിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്നും ഇസ്രായേല്‍ സര്‍ക്കാറിനെയും കുടിയേറ്റത്തെയും മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ളെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുടെ വക്താവ് പറഞ്ഞു.ബ്രിട്ടന്‍െറ പ്രസ്താവന യു.എസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ബന്ധം സ്ഥാപിക്കാനുള്ള മെയ്യുടെ താല്‍പര്യമാണ് കാണിക്കുന്നതെന്ന് വിലയിരുത്തലുണ്ട്.

ഇതുവരെയുണ്ടായതില്‍ ഏറ്റവും തീവ്ര വലതുപക്ഷ സര്‍ക്കാറാണ് നെതന്യാഹുവിന്‍േതെന്നായിരുന്നു കെറിയുടെ പ്രസ്താവന. ഫലസ്തീന്‍ പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും കെറി പറഞ്ഞിരുന്നു. 

ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം അന്യായമാണെന്ന കാര്യത്തില്‍ ബ്രിട്ടന് അഭിപ്രായവ്യത്യാസമില്ളെന്ന് തെരേസ മെയ്യുടെ വക്താവ് പറഞ്ഞു. 
‘‘ഇസ്രായേല്‍ കുടിയേറ്റത്തെ എതിര്‍ക്കുന്നതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബ്രിട്ടന്‍ പിന്തുണച്ചത്. എന്നാല്‍, ഭീകരതയുടെ ഭീഷണിയില്ലാതെ കഴിയാന്‍ ഇസ്രായേലിന് അവകാശമുണ്ട്’’ -വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ബ്രിട്ടന്‍െറ പ്രതികരണത്തില്‍ യു.എസ് ആശ്ചര്യം പ്രകടിപ്പിച്ചു. ബ്രിട്ടനിന്‍െറ പ്രഖ്യാപിത നിലപാടില്‍നിന്നുള്ള വ്യതിയാനമാണിതെന്നും യു.എസ് ചൂണ്ടിക്കാട്ടി. കെറിയുടെ പ്രസ്താവനയെ പിന്തുണച്ച ജര്‍മനി, ഫ്രാന്‍സ്, കാനഡ, ജോര്‍ഡന്‍, ഈജിപ്ത്, തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയവര്‍ക്ക് യു.എസ് വക്താവ് കടപ്പാട് അറിയിച്ചു.

Tags:    
News Summary - britan on jhon keri issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.