ഷാര്‍ലെറ്റില്‍ നിരോധാജ്ഞ ലംഘിച്ച് സമാധാന റാലികള്‍

ഷാര്‍ലെറ്റ്: യു.എസ് നഗരമായ ഷാര്‍ലെറ്റില്‍ കറുത്ത വര്‍ഗക്കാരന്‍െറ കൊലയെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥക്ക് അയവുവന്നെങ്കിലും നിരോധാജ്ഞ  മറികടന്ന് സമാധാനപരമായ പ്രതിഷേധ പ്രകടങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കനത്ത പൊലീസ് സുരക്ഷയിലാണ് തെരുവുകള്‍. നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തി. ‘ഞങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കുക’, ‘പ്രതിരോധം മനോഹരമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലേതിനേക്കാള്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതായി പറയപ്പെടുന്നു.
 
ചൊവ്വാഴ്ചയാണ് പൊലീസുകാരന്‍െറ വെടിയേറ്റ് കറുത്തവര്‍ഗക്കാരനായ കീത് ലാമന്ദ് സ്കോട് എന്ന 43 കാരന്‍ മരിച്ചത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന വിഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം. തോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് വെടിവെച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കീതിന്‍െറ കൈയിലുണ്ടായിരുന്നത് തോക്കല്ളെന്നും പുസ്തകമായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.