ന്യൂയോര്‍ക് സ്ഫോടനക്കേസിലെ പ്രതിക്ക് ചികിത്സ നല്‍കിയതിനെതിരെ ട്രംപ്

ന്യൂയോര്‍ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിലും ന്യൂജെയ്സിയിലും സ്ഫോടനമുണ്ടായ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്ക് ചികിത്സയും നിയമസഹായവും നല്‍കുന്നതില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രോഷം. ഇത്തരത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചയാള്‍ക്ക് സഹായം ലഭിക്കുന്നത് ഖേദകരമാണെന്ന് ട്രംപ് പ്രസ്താവിച്ചു. തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിലെ എലിസബത്തില്‍ ഫ്രൈഡ് ചിക്കന്‍ കട നടത്തുന്ന അഹ്മദ് ഖാന്‍ റഹമി എന്നയാള്‍ ഏറ്റുമുട്ടലില്‍ പിടിയിലായത്.

അതേസമയം, ട്രംപിന്‍െറ ഈ വിഷയത്തിലുള്ള നിലപാട് ഭീകരതയെ മാത്രമേ സഹായിക്കൂ എന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ പ്രതികരിച്ചു. അതേസമയം, റഹമി സഹൃദയനായ ആളായിരുന്നെന്നും തീവ്രവാദ സ്വഭാവമുള്ളയാളാണെന്ന് തോന്നിയിട്ടില്ളെന്നും കടയില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കടയുടെ മുകളില്‍തന്നെയാണ് റഹമിയും കുടുംബവും താമസിക്കുന്നത്.

പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍

ഹരീന്ദര്‍ ബെയിന്‍ എന്ന സിഖ് യുവാവ് ഇപ്പോള്‍ യു.എസിലെ ഇന്ത്യന്‍ വംശജരുടെ അഭിമാനമാവുകയാണ്. രണ്ട് നഗരങ്ങളിലായി സ്ഫോടന പരമ്പര നടത്തിയ അഫ്ഗാന്‍ യുവാവിനെ പിടികൂടാന്‍ സഹായിച്ചത് ഹരീന്ദറായിരുന്നു. ഒരു കടയുടെ പ്രവേശകവാടത്തില്‍ സംശയാസ്പദ നിലയില്‍ കണ്ട അഹ്മദ് ഖാന്‍ റഹമിയെക്കുറിച്ച് ഹരീന്ദര്‍ പൊലീസ് അധികൃതര്‍ക്ക് ഉടന്‍ വിവരം നല്‍കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് ഹരീന്ദര്‍ പറഞ്ഞ സ്ഥലത്തേക്ക് പൊലീസ് കുതിച്ചത്തെി അഹ്മദ് ഖാനെ കീഴ്പ്പെടുത്തി. എന്നാല്‍, ഒരു പൗരന്‍െറ ബാധ്യത നിറവേറ്റുക മാത്രമേ താന്‍ ചെയ്തുള്ളൂവെന്ന് ഹരീന്ദര്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.