യന്ത്രവത്കരണം; ഇന്ത്യയില്‍ 69 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

വാഷിങ്ടണ്‍: തൊഴില്‍മേഖലയിലെ യന്ത്രവത്കരണം തൊഴില്‍ഭീഷണി സൃഷ്ടിക്കുന്നതായി ലോകബാങ്ക്. യന്ത്രവത്കരണം പൂര്‍ണമാകുന്നതോടെ ഇന്ത്യയില്‍ 69 ശതമാനം പേര്‍ക്കും ചൈനയില്‍ 77 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. ഇത്യോപ്യയില്‍ 85 ശതമാനത്തിനും തൊഴില്‍ നഷ്ടമാകുമെന്ന് പഠനം പ്രവചിക്കുന്നു. യന്ത്രവത്കരണത്തിന്‍െറ വ്യാപനം വികസ്വര രാജ്യങ്ങളിലെ പരമ്പരാഗത സാമ്പത്തിക പാതയുടെ വളര്‍ച്ചക്ക് വിഘാതമായിട്ടുണ്ടെന്നും ലോകബാങ്ക് പഠനത്തില്‍ വ്യക്തമാക്കുന്നു.
ഓരോ രാജ്യത്തിന്‍െറയും ഭാവിയിലെ പുരോഗതിക്ക് അനുയോജ്യമായ സാമ്പത്തിക വ്യവസ്ഥ കണ്ടത്തെുണമെന്ന് ലോകബാങ്ക് പ്രസിഡന്‍റ് ജിം കിം പറഞ്ഞു. കൃഷിയിലും ചെറുകിട നിര്‍മാണ മേഖലയിലും ഉല്‍പാദനം കൂട്ടി പരമ്പരാഗത സാമ്പത്തിക വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും തുടര്‍ന്ന് വ്യവസായവത്കരണത്തിലേക്ക് പോകുകയുമെന്ന രീതി എല്ലാ വികസ്വര രാജ്യങ്ങളുടെയും കാര്യത്തില്‍ സാധ്യമാകില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.