ചൈനയെ സുഹൃത്താക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: തന്‍െറ പ്രസിഡന്‍സിക്കു കീഴില്‍ ചൈന അമേരിക്കയുടെ സുഹൃത്താകുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ന്യൂജഴ്സിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റായാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ചൈന അമേരിക്കയെ വീണ്ടും ബഹുമാനിക്കാന്‍ ആരംഭിക്കും. ചൈനയുമായുള്ള വ്യാപാര മത്സരത്തില്‍ അമേരിക്കക്ക് നഷ്ടമായത് 500 ബില്യണ്‍ ഡോളറാണ്. നഷ്ടം കാണിക്കുമ്പോള്‍ ഈ പാവകള്‍ പറയുന്നത് അത് വ്യാപാരയുദ്ധമാണെന്നാണ്. എന്നാല്‍, ചൈനയുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശമില്ളെന്നും ട്രംപ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.