സഹയാത്രികയുടെ ശിരോവസ്ത്രം വലിച്ചുമാറ്റിയെന്ന് യുവാവ് കോടതിയില്‍

ന്യൂയോര്‍ക്: വിമാനയാത്രക്കിടെ സഹയാത്രികയുടെ ഹിജാബ് വലിച്ചൂരിയെന്ന് അമേരിക്കക്കാരന്‍ കോടതിയില്‍ സമ്മതിച്ചു. നോര്‍ത് കരോലൈന സ്വദേശിയായ ഗില്‍ പെയ്ന്‍ ആണ് ന്യൂ മെക്സികോയിലെ ഡിസ്ട്രിക്ട് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ന്യൂ മെക്സികോയിലേക്കുള്ള വിമാനയാത്രക്കിടെ കൂടെ യാത്ര ചെയ്യുകയായിരുന്ന മുസ്ലിം യുവതിയോട് ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെടുകയും അത് വലിച്ചുമാറ്റുകയും ചെയ്തുവെന്നാണ് പെയ്ന്‍ സമ്മതിച്ചത്.

‘അത് മാറ്റൂ, ഇത് അമേരിക്കയാണ്’ എന്നായിരുന്നു യുവതിയോട് അദ്ദേഹം പറഞ്ഞത്. ഹിജാബ് വലിച്ചുമാറ്റിയപ്പോള്‍ അവര്‍ അസ്വസ്ഥയാകുകയും അത് തിരികെ ഇടുകയും ചെയ്തു. പെയ്ന്‍ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സംഭവങ്ങളില്‍ ഖേദമുണ്ടെന്നും അയാളുടെ അഭിഭാഷകന്‍ അയച്ച ഇ-മെയിലില്‍ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.