യുഎസിലെ മരണങ്ങള്‍ക്ക് മൂന്നാമത്തെ കാരണം ചികിത്സാരംഗത്തെ പിഴവുകളെന്ന് പഠനം

വാഷിങ്ടണ്‍: യു.എസില്‍ നടക്കുന്ന മരണങ്ങളുടെ മൂന്നാമത് കാരണം ചികിത്സാരംഗത്തെ പിഴവുകളാണെന്ന് പഠനം. ഇക്കാരണത്താല്‍ യു.എസില്‍ പ്രതിവര്‍ഷം 251000 മരണം നടക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (ബി.എം.ജെ) പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഹൃദയാഘാതവും അര്‍ബുദവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍മാരും, രോഗി ആശുപത്രിയിലത്തെിയാല്‍ ഒരു വകുപ്പില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ ആശയവിനിമയത്തിലെ പിഴവുകളും മരണത്തിന് കാരണങ്ങളാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി പ്രഫസര്‍ മാര്‍ട്ടിന്‍ മാകരി പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍, അപകടങ്ങള്‍, മസ്തിഷ്കാഘാതം, അല്‍ഷൈമേഴ്സ് എന്നിവ മൂലം മരിക്കുന്നവരുടെ എണ്ണം ഇതിലും കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.2000നും 2008നും ഇടയില്‍ യു.എസില്‍ നടന്ന മരണങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇത്തരത്തില്‍ നടക്കുന്ന മരണങ്ങളുടെ യഥാര്‍ഥ കാരണം മിക്കപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.