Posted On
date_range Updated On
date_range മയക്കുമരുന്ന് പ്രതിയുടെ ഐഫോണ്‍ തുറക്കണമെന്ന എഫ്.ബി.ഐ വാദം ജഡ്ജി തള്ളി
ന്യൂയോര്‍ക്: മയക്കുമരുന്നു വ്യാപാരിയുടെ ഐഫോണ്‍ ലോക്ക് തുറക്കാന്‍ ആപ്പ്ള്‍ കമ്പനിയോടാവശ്യപ്പെടണമെന്ന എഫ്.ബി.ഐയുടെ അഭ്യര്‍ഥന യു.എസിലെ ജഡ്ജി നിരസിച്ചു. യു.എസ് മജിസ്ട്രേറ്റ് ജഡ്ജിയായ ജെയിംസ് ഓറെന്‍സ്റ്റണ്‍ ആണ് സര്‍ക്കാര്‍ വാദങ്ങളെ തള്ളിയത്. ക്രിസ്റ്റല്‍ മയക്കുമരുന്നു കേസിലെ പ്രതി ജൂന്‍ ഫെങ്ങിന്‍െറ ഫോണിന്‍െറ പൂട്ടു തുറന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള എഫ്.ബി.ഐയുടെ ശ്രമമാണ് കോടതി വിലക്കിയത്. സാന്‍ ബെര്‍നാര്‍ഡിനോ വെടിവെപ്പ് കേസ് പ്രതി സയ്യിദ് ഫാറൂഖിന്‍െറ ഐഫോണ്‍ ലോക്ക് തുറക്കണമെന്നാവശ്യപ്പെട്ട കോടതിയുത്തരവ് ആപ്പിളും നിരസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.