ട്രംപിനുനേരെ വധശ്രമം; ഒരാള്‍ പൊലീസ് പിടിയില്‍

ലോസ് ആഞ്ജലസ്: യു.എസ് തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിപ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരനായ മൈക്കേല്‍ സാന്‍ഫോഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. യുവാവിന്‍െറ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ്വേഗാസില്‍ നടന്ന റാലിക്കിടെയായിരുന്നു സംഭവം.

കാലിഫോര്‍ണിയയില്‍നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലാസ്വേഗാസിലത്തെിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് പറയുന്നത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ലാസ്വേഗാസിലെ ശ്രമം പരാജയപ്പെട്ടാല്‍ ഫിനിക്സില്‍വെച്ച് ട്രംപിനെ വധിക്കുകയായിരുന്നു യുവാവിന്‍െറ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. സുരക്ഷാപരിശോധന മറികടന്ന് തനിക്ക് തോക്കുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇയാള്‍ ഉദ്യോഗസ്ഥന്‍െറ തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. നെവാഡ ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുലൈ അഞ്ചുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപിനെ വധിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ അമേരിക്കയില്‍ നിയമവിരുദ്ധമായിക്കഴിയുന്നയാളാണെന്ന് പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.