Posted On
date_range Updated On
date_range പ്രസിഡൻറ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്: ട്രംപിന് മുൻതൂക്കം
വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപ് മുന്നിലെന്ന് അഭിപ്രായ സർവേ. ടെക്സസ് സെനറ്റർ കൂടിയായ ടെഡ് ക്രൂസിനേക്കാൾ 14 ശതമാനം അധികം വോട്ടർമാരുടെ പിന്തുണ ട്രംപിനുണ്ടെന്ന് സർവേ പറയുന്നു. ഫ്ലോറിഡ സെനറ്റർ മാർകോ റൂബിയോ, ബെൻ കാഴ്സൺ എന്നിവർക്ക് 10ൽ താഴെ ശതമാനം വോട്ടർമാരുടെ പിന്തുണയേയുള്ളൂ. അതിനിടെ, എതിർ സ്ഥാനാർഥിക്കെതിരെ ട്രംപ് ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പ്രസിഡൻറ് സ്ഥാനാർഥിയായ ടെഡ് ക്രൂസ് ഇപ്പോഴും കനേഡിയൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നാണ് ട്രംപിെൻറ പ്രധാന ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.