കുടിയേറ്റക്കാരെ പുറത്താക്കും; നിലപാടിലുറച്ച് ട്രംപ്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അയോവയിലെ തെരഞ്ഞെടുപ്പ് കാമ്പയിനിടെയായിരുന്നു ട്രംപിന്‍െറ പ്രഖ്യാപനം.  ഈ പദ്ധതിയിലൂടെ സമയം കഴിഞ്ഞും അനധികൃതമായി യു.എസില്‍ താമസിക്കുന്നവരെ കണ്ടത്തൊനാവും. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പ്രഖ്യാപനവും ട്രംപ് ആവര്‍ത്തിച്ചു. ഈ വാരാദ്യം കുടിയേറ്റ നയത്തില്‍ കടുംപിടിത്തം ഉപേക്ഷിക്കുമെന്ന് ട്രംപ് സൂചന നല്‍കിയിരുന്നു. യു.എസിലെ അനധികൃത കുടിയേറ്റക്കാരെയല്ല ക്രിമിനലുകളെയാണ് പുറത്താക്കുന്നതെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഏതാനും അംഗങ്ങള്‍ വാഗ്ദാനങ്ങളില്‍നിന്ന് പിന്നോട്ടുപോവുകയാണെന്നു പറഞ്ഞ് ട്രംപിനെതിരെ രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.