‘ഹരിത നൊബേല്‍’ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

സാന്‍ഫ്രാന്‍സിസ്കോ: ഹരിത നൊബേല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പരിസ്ഥിതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. പരിസ്ഥിതി വിഷയങ്ങളില്‍ പ്രാദേശികതലത്തില്‍ നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്. യു.എസിലെ ഡെസ്റ്റിനി വാട്ട്ഫോര്‍ഡ്, സ്ലോവാക്യയിലെ സൂസന്ന കപുറ്റൊവ, കംബോഡിയയിലെ ലെങ് ഒൗച്, കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോവിലെ ലൂയിസ് ജോര്‍ജ് റിവര ഹെരേര, പെറുവിലെ മാക്സിമ അക്യൂന, താന്‍സനിയയിലെ എഡ്വാര്‍ഡ് ലൂര്‍ എന്നിവരാണ് 26ാമത് ഗോള്‍ഡ്മാന്‍ പുരസ്കാരത്തിന് അര്‍ഹരായത്.
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക, തെക്കന്‍ അമേരിക്ക, മധ്യ അമേരിക്ക എന്നീ ആറ് പ്രദേശങ്ങളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കാണ് എല്ലാ വര്‍ഷവും ഗോള്‍ഡ്മാന്‍ പുരസ്കാരം നല്‍കുന്നത്.  പൗരാവകാശ പ്രവര്‍ത്തകനായിരുന്ന റിച്ചാര്‍ഡ് എന്‍. ഗോള്‍ഡ്മാനും അദ്ദേഹത്തിന്‍െറ ഭാര്യ റോഡ എച്ച്. ഗോള്‍ഡ്മാനുമാണ് 1990ല്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.