Posted On
date_range Updated On
date_range ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യത
ബ്രസീലിയ: പ്രസിഡന്‍റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യത. റൂസഫിനെതിരെയുള്ള ബജറ്റ് തിരിമറി ആരോപണത്തില്‍ വസ്തുതകളുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാര്‍ലമെന്‍റ് സമിതി കണ്ടത്തെിയതിനെ തുടര്‍ന്നാണിത്. എന്നാല്‍, റൂസഫിനെതിരെ ഇംപീച്ച്മെന്‍റ് നടപടി ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സെനറ്റാണെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് സമിതി അടുത്ത ആഴ്ച സമര്‍പ്പിക്കും.
റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമ്പോള്‍ പാര്‍ലമെന്‍റില്‍ നടക്കുന്ന വോട്ടിങ്ങില്‍ മൂന്നില്‍ രണ്ട് അംഗങ്ങള്‍ റൂസഫിനെതിരെ നിലപാടെടുത്താല്‍ സെനറ്റിന് പ്രസിഡന്‍റിനെ കുറ്റവിചാരണ ചെയ്യാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.