സ്ത്രീ ​വി​രു​ദ്ധ പ്ര​ഭാ​ഷ​ണം; റുവാണ്ടയിലെ ക്രിസ്​ത്യൻ റേ​ഡി​യോ സ്​​റ്റേ​ഷ​ൻ അ​ട​പ്പി​ച്ചു

കി​ഗാ​ലി: സ്ത്രീ​ക​ളെ നി​ന്ദി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള  പ്ര​ഭാ​ഷ​ണം പ്ര​ക്ഷേ​പ​ണം ചെ​യ്ത​തി​ന് റു​വാ​ണ്ട​യി​ൽ ക്രിസ്​ത്യൻ റേ​ഡി​യോ സ്​​റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി. അമേരിക്കയുടെ ഉടമസ്​തതയിലുള്ള അ​മേ​സി​ങ് ഗ്രൈസ്​ എ​ഫ്.​എം ആ​ണ് മാ​ധ്യ​മ നി​രീ​ക്ഷ​ണ സ​മി​തി  അ​ട​ച്ചു​പൂ​ട്ടി​യ​ത്.

എ​ഫ്.​എം സം​പ്രേ​ക്ഷ​ണം ചെ​യ്ത സ്ഥ​ല​ത്തെ പ്രാ​ദേ​ശി​ക പു​രോ​ഹി​ത‍​​െൻറ പ്ര​സം​ഗ​ത്തി​ൽ സ്ത്രീ​ക​ൾ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നും ദൈ​വ​ഹി​ത​ത്തി​നെ​തി​രാ​ണെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്നം വ​നി​ത സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​സം​ഗം പ്ര​ക്ഷേ​പ​ണം ചെ​യ്​​ത​തി​ന് എ​ഫ്.​എ​മ്മി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. 1994 മു​ത​ൽ റു​വാ​ണ്ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ സം​വി​ധാ​ന​മു​ണ്ട്.

Tags:    
News Summary - Rwanda gags Christian radio station - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.