ഫേസ്​ബുക്ക്​ ലൈക്കിനായി കുഞ്ഞിനെ 15ാം നിലയിൽ  തൂക്കിയിട്ട്​ യുവാവ്​

അൽജീരിയസ്​: ഫേസ്​ബുക്ക്​ ലൈക്കിനായി നിങ്ങൾ എ​ന്തൊക്കെ ചെയ്യും? ലൈക്കിനായി ഏതറ്റം വരെയും പോകാൻ തയാറാണെന്ന്​ തെളിയിച്ചിരിക്കുകയാണ്​ അൾജീരിയയിലെ ഒരു യുവാവ്​. പതിനഞ്ച്​ നിലകളുള്ള കെട്ടിടത്തി​​​​െൻറ മുകളിൽ  കയറി കുട്ടിയെ സാഹസികമായി തൂക്കിയിട്ടായിരുന്നു ലൈക്കിനായുള്ള യുവാവി​​​​െൻറ പ്രകടനം. യുവാവി​​​​െൻറ കൈ​യൊന്ന്​ പാളിയാൽ കുഞ്ഞ്​​ പതി​നഞ്ച്​ നിലയുടെ മുകളിൽ  നിന്ന്​ താഴേക്ക് പതിച്ചേനേ. 

എന്തായാലും യുവാവി​​​​െൻറ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ലൈക്കുകൾ മാത്രമല്ല കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസും യുവാവിന്  സമ്മാനമായി കിട്ടി. 

എന്നാൽ ഫോട്ട്​ഷോപ്പ്​ ചെയ്​ത ചിത്രങ്ങളാണ്​ ഇതെന്നും ചിത്രമെടുക്കു​േമ്പാൾ ആവശ്യത്തിന്​ സുരക്ഷയുണ്ടായിരുന്നതായും യുവാവ്​ വാദിച്ചു. എന്നാൽ ഇൗ വാദം മുഖവിലക്കെടുക്കാൻ കോടതി തയാറായിട്ടില്ല. സംഭവത്തി​​​​െൻറ പശ്​ചാത്തലത്തിൽ കുട്ടിയുടെ അച്ഛനെ കോടതി നേരിട്ട്​ വിളിച്ച്​ വരുത്തുകയും ചെയ്​തു.

Tags:    
News Summary - Man dangles baby from window for Facebook likes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.