കെ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന്ത​രി​ച്ചു

​െനെ​​റോ​ബി: കെ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി റി​ട്ട. ജ​ന​റ​ൽ ജോ​സ​ഫ്​ കൈ​സ​റി അ​ന്ത​രി​ച്ചു. 67 വ​യ​സ്സാ​യി​രു​ന്നു. ​െനെ​റോ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന്​ സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ഗ​സ്​​റ്റ്​​ എ​ട്ടി​ന്​ രാ​ജ്യ​ത്ത്​ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​െ​ക്ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​​​െൻറ മ​ര​ണം. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ മ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പി​െ​ന ബാ​ധി​ക്കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags:    
News Summary - Keniyan Home minister dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.