ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി

കൈറോ: 66 പേരുമായി കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളും അലക്സാന്‍ഡ്രിയയുടെ തീരത്ത് കണ്ടത്തെി. ഈജിപ്തിലെ വടക്കന്‍ നഗരമായ അലക്സാന്‍ഡ്രിയയില്‍ നിന്ന് 290 കി.മീ അകലെയായാണ് വിമാനത്തിന്‍െറ അവശിഷ്ടം കണ്ടത്തെിയതെന്ന് സൈനികര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ശരീരത്തിന്‍െറ അവശിഷ്ടം, വിമാനത്തിന്‍െറ സീറ്റ്, യാത്രക്കാരുടെ ബാഗുകള്‍ എന്നിവയാണ് കണ്ടത്തെിയതെന്ന് ഗ്രീക് പ്രതിരോധ മന്ത്രി പനോസ് കമ്മെനോസ് അറിയിച്ചു. നേരത്തെ ഗ്രീക് ദ്വീപായ കാര്‍പത്യോസില്‍ അവശിഷ്ടങ്ങള്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിമാനദുരന്തത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് അല്‍സീസി അനുശോചിച്ചു.  

അതിനിടെ, സാങ്കേതിക പിഴവിനെക്കാള്‍ തീവ്രവാദ ആക്രമണത്തിനാണ് സാധ്യത കൂടുതലെന്ന് ഈജിപ്ഷ്യന്‍ വ്യോമയാനമന്ത്രി ശരീഫ് ഫാതി സൂചനനല്‍കി. ഇതേ നിലപാടുതന്നെയാണ് റഷ്യക്കും. 2015 ജനുവരിയിലും നവംബറിലും ഭീകരാക്രമണമുണ്ടായ ഫ്രാന്‍സില്‍നിന്നായിരുന്നു വിമാനം പുറപ്പെട്ടത്.  ഭീകരാക്രമണങ്ങള്‍ക്കുശേഷം വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഷാം അല്‍ ഷെയ്ക്കില്‍നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനവും ഈജിപ്തിലെ സിനായില്‍ തകര്‍ന്ന് 224 പേര്‍ മരിച്ചിരുന്നു.

വിമാനം ഐ.എസ് തകര്‍ത്തതാണെന്നും അഭ്യൂഹമുണ്ടായിരുന്നു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് വിമാനം തകര്‍ന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടത്തെുകയും ചെയ്തു. പാരിസില്‍നിന്ന് കൈറോയിലേക്കുള്ള യാത്രക്കിടെയാണ് എം.എസ് 804 കാണാതായത്. ഈജിപ്തിന്‍െറ തീരപ്രദേശത്തുനിന്നു 280 കി.മീറ്റര്‍ മാറി മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള വിമാനത്തിന്‍െറ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്ന വിമാനമാണ് ആകാശപ്പരപ്പിലേക്ക് പ്രവേശിച്ചയുടനെ അപ്രത്യക്ഷമായത്. കൂടുതല്‍ യാത്രക്കാരും ഫ്രാന്‍സ്, ഈജിപ്ത് രാജ്യങ്ങളില്‍ നിന്നാണ്. തിരച്ചില്‍ തുടരുകയാണ്. ഗ്രീക്, ഈജിപ്ത്, ഫ്രാന്‍സ്, ബ്രിട്ടീഷ് സൈനികരാണ് സംഘത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.