Posted On
date_range Updated On
date_range അഫ്ഗാൻ സൈനിക വിമാനം ഉസ്ബകിസ്താനിൽ തകർന്നു വീണു
താക്ഷ്കെന്‍റ്: അഫ്ഗാനിസ്ഥാൻ സൈനിക വിമാനം ഉസ്ബകിസ്താനിൽ തകർന്നുവീണതായി റിപ്പോർട്ട്. ഉസ്ബകിസ്താൻ വ്യോമാതിർത്തി കടന്ന ശേഷമാണ് വിമാനം തകർന്നത്. വിമാനം തകരും മുമ്പേ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നുവെന്ന് ഉസ്ബക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ചയാണ് സംഭവം.
സർക്സോൺഡറിയോ പ്രവിശ്യയിലാണ് വിമാനം തകർന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച അതിർത്തികടന്നെത്തിയ 84 അഫ്ഗാൻ പട്ടാളക്കാരെ പിടികൂടിയതായി ഉസ്ബകിസ്താൻ അധികൃതർ അറിയിച്ചു.
തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിലായിരിക്കുകയാണ്. ആയിരങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങൾ തേടി പലായനം തുടരുന്നത്. പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.