ജാനെ ബഹ്കിനും സെർജി ഗെയിൻസ്ബർഗും
Posted On
date_range Updated On
date_range നടിയും ഗായികയുമായ ജാനെ ബഹ്കിൻ അന്തരിച്ചു
പാരിസ്: ബ്രിട്ടീഷ്-ഫ്രഞ്ച് നടിയും ഗായികയുമായ ജാനെ ബഹ്കിൻ (76) അന്തരിച്ചു. ’60കളിലെയും ’70കളിലെയും ഫാഷൻ ഐക്കണായിരുന്ന ബഹ്കിന്റെ, സംഗീതജ്ഞൻ സെർജി ഗെയിൻസ്ബർഗുമായുണ്ടായിരുന്ന പ്രഫഷനൽ-വ്യക്തിഗത ബന്ധങ്ങളാണ് അവരെ പ്രശസ്തയാക്കിയത്.
ലണ്ടനിൽ ജനിച്ച അവർ ഫ്രഞ്ച് ഗാനങ്ങളിലൂടെ അരങ്ങേറ്റം കുറിക്കുകയും 1970കളിൽ ഫ്രാൻസിലേക്ക് കുടിയേറുകയും ചെയ്തു. ഗെയിൻസ്ബർഗുമായുണ്ടായ ബന്ധത്തിൽ ജനിച്ച മകളാണ് പ്രശസ്ത ഗായികയും നടിയുമായ ഷാർലറ്റ് ഗെയിൻസ്ബർഗ്. ബ്ലോ അപ്, ഡെത്ത് ഓൺ നൈൽ (1978), എവിൾ അണ്ടർ ദ സൺ (1982) എന്നിവയാണ് ബഹ്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.