Posted On
date_range Updated On
date_range അമേരിക്കയിലെ ഇൻഡ്യാനയിൽ പാർക്കിങ് സ്ഥലത്ത് വെടിവെപ്പ്; രണ്ടു മരണം
ചിക്കാഗോ: അമേരിക്കയിൽ മധ്യ പടിഞ്ഞാറൻ സംസ്ഥാനമായ ഇൻഡ്യാനയിൽ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. വടക്ക് കിഴക്ക് ഇൻഡ്യാനപോളിസിലെ നോർത്ത് ഷേഡ് ലാൻഡ് അവന്യൂവിൽ പ്രാദേശിക സമയം രാവിലെ രണ്ടു മണിക്കാണ് സംഭവം നടന്നത്.
ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ വെച്ചും മരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ പുരുഷനെയും സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ഇൻഡ്യാനപോളിസ് പൊലീസ് അറിയിച്ചു.
അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.