തപോമയിയുടെ അച്ഛൻ

ഗോ​പാ​ല്‍ ബ​റു​വ​യെ പ​ട്ടാ​ള​ത്തി​ലെ ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ​ന്താ​നം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഏ​ഴു​വ​ര്‍ഷ​ക്കാ​ലം അ​വി​ടെ ‘അ​റി​യ​പ്പെ​ടാ​തെ, കാ​ണ​പ്പെ​ടാ​തെ’ ജോ​ലി ചെ​യ്തു എ​ന്ന​ല്ലേ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്? അ​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് തീ​ര്‍ത്തും സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു അ​ത്ത​ര​മൊ​രു മ​റ​യ്ക്ക​ക​ത്തു​ള്ള ജീ​വി​തം. എ​ന്നാ​ല്‍, എ​ന്‍റെ സം​ശ​യം മ​റ്റൊ​ന്നാ​യി​രു​ന്നു: സൈ​ന്യ​ത്തി​ല്‍ ഉ​ന്ന​ത​പ​ദ​വി​യി​ലാ​യി​രു​ന്ന ഷ​ണ്‍മു​ഖം സ​ന്താ​നം പി​ന്നീ​ട് എ​ങ്ങ​നെ പു​രാ​ത​ന​ നാ​ഗ​രി​ക​ത​യു​ടെ...

ഗോ​പാ​ല്‍ ബ​റു​വ​യെ പ​ട്ടാ​ള​ത്തി​ലെ ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ​ന്താ​നം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഏ​ഴു​വ​ര്‍ഷ​ക്കാ​ലം അ​വി​ടെ ‘അ​റി​യ​പ്പെ​ടാ​തെ, കാ​ണ​പ്പെ​ടാ​തെ’ ജോ​ലി ചെ​യ്തു എ​ന്ന​ല്ലേ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്? അ​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് തീ​ര്‍ത്തും സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു അ​ത്ത​ര​മൊ​രു മ​റ​യ്ക്ക​ക​ത്തു​ള്ള ജീ​വി​തം. എ​ന്നാ​ല്‍, എ​ന്‍റെ സം​ശ​യം മ​റ്റൊ​ന്നാ​യി​രു​ന്നു: സൈ​ന്യ​ത്തി​ല്‍ ഉ​ന്ന​ത​പ​ദ​വി​യി​ലാ​യി​രു​ന്ന ഷ​ണ്‍മു​ഖം സ​ന്താ​നം പി​ന്നീ​ട് എ​ങ്ങ​നെ പു​രാ​ത​ന​ നാ​ഗ​രി​ക​ത​യു​ടെ ലി​പി​ക​ള്‍ വാ​യി​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കു​ന്ന, അ​തി​നെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ ഗ്ര​ന്ഥം ര​ചി​ക്കു​ന്ന ഒ​രു പ​ണ്ഡി​ത​നാ​യി രൂ​പ​പ്പെ​ട്ടു?

ര​ണ്ടു മേ​ഖ​ല​ക​ളി​ലും നി​ഗൂ​ഢ​മാ​യ ഭാ​ഷ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും അ​വ വ്യ​ത്യ​സ്തത​ല​ങ്ങ​ളി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. സൈ​ന്യ​ത്തി​ല്‍ ചി​ല കോ​ഡു​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും പു​റ​ത്തു​നി​ന്നും വ​രു​ന്ന മ​റ്റു ചി​ല​വ വാ​യി​ക്കു​ക​യും ചെ​യ്യു​ന്നു. ആ​ദി​മ​ഭാ​ഷ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കോ​ഡു​ക​ള്‍ ആ​രും സൃ​ഷ്ടി​ക്കു​ന്നി​ല്ല. അ​ല്ലെ​ങ്കി​ല്‍ അ​വ​യെ​ല്ലാം പ​ണ്ടേ ഉ​ള്ള​വ​യാ​ണ്. കാ​ല​പ്ര​വാ​ഹ​ത്തി​ല്‍ വാ​യി​ക്ക​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ​യാ​വു​ന്നു എ​ന്നു​മാ​ത്രം. ഇ​പ്പോ​ഴ​ത്തെ ആ​ളു​ക​ള്‍ അ​വ​യെ മ​ന​സ്സി​ലാ​ക്കാ​ന്‍ പ​രി​ശ്ര​മി​ക്കു​ന്നു. പ​ല​പ്പോ​ഴും പ​രാ​ജ​യ​പ്പെ​ടു​ക​യോ വ​ഴി​തെ​റ്റു​ക​യോ ചെ​യ്യു​ന്നു.

മ​റ്റൊ​ന്ന് യു​ദ്ധ​ത്തി​ലെ നി​ഗൂ​ഢ​ഭാ​ഷ, അ​ന്യ​ന്‍റെ നാ​ശം കാം​ക്ഷി​ച്ച് ത​യാ​റാ​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ് എ​ന്നു​ള്ള​താ​ണ്. ഹിം​സ, വി​ഷം പു​ര​ട്ടി എ​യ്യു​ന്ന അ​മ്പുപോ​ലെ അ​തി​ലൂ​ടെ വി​നി​മ​യംചെ​യ്യ​പ്പെ​ടു​ന്നു. അ​ത​ല്ല, ആ​ദി​മ​ഭാ​ഷ​ക​ളു​ടെ സ്ഥി​തി. രാ​ജ​ശാ​സ​ന​ങ്ങ​ളാ​യി, ക​ൽപ​ന​ക​ളും നി​യ​മ​ങ്ങ​ളു​മാ​യി, ക​രാ​റു​ക​ളാ​യി, ക​ണ​ക്കു​ക​ളാ​യി അ​വ ശി​ല​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും ഫ​ല​ക​ങ്ങ​ളി​ലും മു​ദ്ര​ക​ളി​ലു​മൊ​ക്കെ മാ​യാ​തെ നി​ല​കൊ​ള്ളു​ന്നു. പ​ല​പ്പോ​ഴും ഭ​ര​ണ​വും നി​യ​മ​പാ​ല​ന​വും വ്യാ​പാ​ര​വും അ​തി​നോ​ടു ബ​ന്ധ​പ്പെ​ട്ട സൗ​ഹൃ​ദ​ങ്ങ​ളു​മൊ​ക്കെ​യാ​യി​രു​ന്നി​രി​ക്ക​ണം പ​ഴ​യ​കാ​ല ലി​പി​ക​ളു​ടെ ഉ​ന്നം. ആ ​ക​ൽപ​ന​ക​ളു​ടെ വാ​യ്ത്ത​ല​ക​ള്‍ക്ക് ഇ​പ്പോ​ള്‍ മൂ​ര്‍ച്ച​യി​ല്ല. ക​രാ​റു​ക​ളെ കാ​ലം റ​ദ്ദു​ചെ​യ്തി​രി​ക്കു​ന്നു.

‘‘സ​ന്താ​നം സാ​റി​ന്‍റെ ക​ഥ​യി​ലേ​ക്കാ​ണ് ഞാ​ന്‍ വ​രു​ന്ന​ത്.’’ താ​ന്‍ സ്വ​ന്തം ക​ഥ കൂ​ടു​ത​ല്‍ പ​റ​ഞ്ഞു​വോ എ​ന്ന ഖേ​ദ​ഭാ​വ​ത്തി​ല്‍ ഗോ​പാ​ല്‍ ബ​റു​വ തു​ട​ര്‍ന്നു. ‘‘യു​ദ്ധ​രം​ഗ​ത്തെ കോ​ഡു​ഭാ​ഷ​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​വ​ര്‍ പ​ല​പ്പോ​ഴും പ്രാ​ചീ​ന​ നാ​ഗ​രി​ക​ത​ക​ളി​ലേ​ക്കു ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​ന് ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. പു​രാ​ത​ന ഈ​ജി​പ്തി​ലെ ലി​പി​സ​ഞ്ച​യ​മാ​യി​രു​ന്ന ഹൈ​റോ​ഗ്ലി​ഫി​ക്സ് വാ​യി​ക്കാ​ന്‍ തു​ട​ക്ക​മി​ട്ട​ത് നെ​പ്പോ​ളി​യ​ന്‍റെ യു​ദ്ധ​മു​ന്ന​ണി​യി​ല്‍നി​ന്നാ​യി​രു​ന്നു എ​ന്ന​റി​യാ​മോ?’’

നെ​പ്പോളി​യ​ന്‍ ഈ​ജി​പ്തി​നെ ആ​ക്ര​മി​ച്ചകാ​ല​ത്ത് നൈ​ല്‍ന​ദീ​തീ​ര​ത്തു​ള്ള ജൂ​ലി​യ​ന്‍ കോ​ട്ട​യി​ല്‍നി​ന്നും ഫ്ര​ഞ്ചു​ സൈ​ന്യം ക​ണ്ടെ​ത്തി​യ ‘റോ​സെ​റ്റാ സ്റ്റോ​ണ്‍’ എ​ന്ന വ​ലി​യ ഫ​ല​ക​ത്തി​ന്‍റെ ക​ഥ​യാ​ണ് അ​ദ്ദേ​ഹം സൂ​ചി​പ്പി​ക്കു​ന്ന​ത്. ടോ​ള​മി എ​ന്ന ഫ​റ​വോ​യു​ടെ കാ​ല​ത്തെ രേ​ഖ​യാ​ണ​ത്. അ​ക്കാ​ല​ത്തെ പു​രോ​ഹി​തന്മാ​ര്‍ക്കാ​യി ഫ​റ​വോ ചെ​യ്ത ഉ​പ​കാ​ര​ങ്ങ​ളും തി​രി​ച്ച് പു​രോ​ഹി​ത​ര്‍ അ​ദ്ദേ​ഹ​ത്തി​നു ന​ൽകി​യ അ​നു​ഗ്ര​ഹ​ങ്ങ​ളും സൂ​ചി​പ്പി​ക്കു​ന്ന രേ​ഖ. അ​തി​ല്‍ മൂ​ന്നു ലി​പി​ക​ളു​ണ്ടാ​യി​രു​ന്നു.​ ഏ​റ്റ​വും മു​ക​ളി​ല്‍ ഹൈ​റോ​ഗ്ലി​ഫി​ക്സ്, തൊ​ട്ടു​താ​ഴെ അ​ധി​ക​വും ഗ്രീ​ക്ക് ലി​പി​ക​ളു​ള്ള പു​രാ​ത​ന​ഭാ​ഷ​യാ​യി​രു​ന്ന ഡി​മോ​ട്ടി​ക്, ഏ​റ്റ​വും അ​ടി​യി​ല്‍ പ്രാ​ചീ​ന ഗ്രീ​ക്ക്.

പാ​തി​യോ​ള​മെ​ങ്കി​ലും പൊ​ട്ടി​പ്പോ​യ നി​ല​യി​ലാ​യി​രു​ന്നു ഫ​ല​കം. വ​രി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും, ലി​ഖി​ത​ങ്ങ​ളി​ല്‍ പ​ല​തും ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നി​ട്ടും അ​തു നി​ർധാ​ര​ണം ചെ​യ്യ​പ്പെ​ട്ടു. പു​രാ​ത​ന ഗ്രീ​ക്ക്, പ്രാ​ചീ​ന ഈ​ജി​പ്ഷ്യ​ന്‍ ഭാ​ഷ​യാ​യി​രു​ന്ന കോ​പ്റ്റി​ക് എ​ന്നി​വ അ​റി​യാ​വു​ന്ന​വ​ര്‍ ഹൈ​റോ​ഗ്ലി​ഫി​ക്സ് ലി​ഖി​ത​ങ്ങ​ള്‍ വി​വ​ര്‍ത്ത​നം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ത്ഭു​ത​ക​ര​മാ​ണ് ആ ​ക​ഥ​ക​ളെ​ല്ലാം. പു​രാ​ലി​ഖി​ത​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ നി​ത്യ​വും പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഉ​ത്തേ​ജ​ന​ സാ​ഹി​ത്യം.

ആ ​സ​മ​യ​ത്ത് പു​റ​ത്തു​നി​ന്നും ഒ​രു ശ​ബ്ദം കേ​ട്ടു. ഗോ​പാ​ല്‍ ബ​റു​വ ക​ഥ പ​റ​യു​ന്ന​തു നി​ര്‍ത്തി. രാ​ജു അ​ക​ത്തേ​ക്കു ത​ല​നീ​ട്ടി ആം​ഗ്യം കാ​ണി​ച്ചു. ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു: ‘‘ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര​ല്ലേ, അ​യാ​ളോ​ട് വ​രാ​ന്‍ പ​റ​യൂ. എ​ന്തി​നാ​ണ് ഇ​ത്ര ഔ​പ​ചാ​രി​ക​ത?’’ രാ​ജു എ​ന്തോ പ​റ​യാ​നൊ​രു​മ്പെ​ട്ടു. ഒ​രുപ​ക്ഷേ, ഞാ​ന്‍ അ​വി​ടെ ഇ​രി​ക്കു​ന്ന​ത് ഉ​ദ്ദേ​ശി​ച്ചാ​വും എ​ന്നു വി​ചാ​രി​ച്ച് ഞാ​ന്‍ എ​ഴു​ന്നേ​റ്റു. ‘‘അ​വി​ടെ​യി​രി​ക്കൂ, അ​ദ്ദേ​ഹം പു​തി​യ ആ​ളൊ​ന്നു​മ​ല്ല.’’ ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു. എ​ന്നി​ട്ട് ഒ​രു ക​സേ​രകൂ​ടി കൊ​ണ്ടു​വ​രാ​ന്‍ അ​ദ്ദേ​ഹം രാ​ജു​വി​നോ​ട് നി​ർദേ​ശി​ച്ചു.

ഡോ​ക്ട​ര്‍ ത​പ​സ്സ് സ​ര്‍ക്കാ​റി​നെ മു​മ്പു ക​ണ്ടി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും ത​പോ​മ​യി പ​റ​ഞ്ഞ് എ​നി​ക്കു പ​രി​ചി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗോ​പാ​ല്‍ ബ​റു​വ​യു​ടെ ഒ​രേ​യൊ​രു സു​ഹൃ​ത്ത്. ന​ല്ല വ​ണ്ണ​മു​ള്ള ഒ​രാ​ള്‍ മു​റി​യി​ലേ​ക്കു ക​ട​ന്നു​വ​ന്നു. സാ​മാ​ന്യം പൊ​ക്ക​മു​ണ്ടെ​ങ്കി​ലും ത​ടി​ച്ച പ്ര​കൃ​ത​മാ​യ​തു​കൊ​ണ്ട് അ​ങ്ങ​നെ തോ​ന്നി​ക്കു​ക​യി​ല്ല. വ​ള​രെ സാ​വ​ധാ​ന​മാ​ണ് ച​ല​ന​ങ്ങ​ള്‍. പൂ​ര്‍ണ​മാ​യും ന​ര​ച്ച​ മു​ടി പി​റ​കി​ലേ​ക്കു ചീ​കി​​െവ​ച്ചി​രി​ക്കു​ന്നു.

ക്ലീ​ന്‍ ഷേ​വ് ചെ​യ്ത മു​ഖം. മു​ക​ളി​ല്‍ മാ​ത്രം ഫ്രെ​യി​മു​ള്ള അ​ർധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള ക​ണ്ണ​ട ആ ​വ​ലി​യ മു​ഖ​ത്തി​ന് തീ​രെ പാ​ക​മാ​കു​ന്നി​ല്ലെ​ന്നു തോ​ന്നി​ച്ചു. ത​ടി​ച്ച ചു​ണ്ടു​ക​ളും കു​റ​ച്ച് തൂ​ങ്ങി​നി​ൽക്കുന്ന ക​വി​ളു​ക​ളു​മാ​ണ്. പ​തി​ഞ്ഞ മൂ​ക്ക്. ഉ​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ത​ണു​പ്പു മ​റ​യ്ക്കാ​നെ​ന്നോ​ണം ക​ട്ടി​കൂ​ടി​യ ഒ​രു ജാ​ക്ക​റ്റ് ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​ന്‍റെ ഉ​ള്ളി​ലൂ​ടെ രു​ദ്രാ​ക്ഷ​ത്തി​ന്‍റെ ഒ​രു ചു​റ്റു​മാ​ല കാ​ണാം. നെ​റ്റി​യി​ല്‍ ഒ​രു കു​ങ്കു​മ​ക്കു​റി. മൊ​ത്ത​ത്തി​ല്‍ ഒ​രു ആ​ധ്യാ​ത്മി​ക​പ​രി​വേ​ഷം ഉ​ള്ള​തു​പോ​ലെ തോ​ന്നി​ക്കും. പ​ക്ഷേ, അ​തി​നു​ത​ക്ക ഗൗ​ര​വം കാ​ണു​ന്നു​മി​ല്ല. ചു​ണ്ടു​ക​ളി​ല്‍ പ​രി​ഹാ​സം ഒ​ളി​ഞ്ഞി​രി​പ്പു​ള്ള​തു​പോ​ലെ. ക​ണ്ണു​ക​ള്‍ ഇ​ട​ക്കി​ടെ തു​റ​ന്ന​ട​ക്കുന്നു. ജ​പി​ക്കു​ന്ന​തുപോ​ലെ എ​ന്തോ ഉ​രു​വി​ടു​ന്നു.

ഒ​രു നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ല്‍​വെ​ച്ച് ഗോ​പാ​ല്‍ ബ​റു​വ ത​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന​തു നി​ര്‍ത്തി​യ​തി​ല്‍ എ​നി​ക്കു പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നു. സ​ന്താ​ന​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞു വ​രു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​നി അ​ത് ഡോ​ക്ട​റു​ടെ മു​ന്നി​ൽവെച്ച് പ​റ​യും എ​ന്നു തോ​ന്നു​ന്നി​ല്ല. ഒ​രു ചി​ഹ്ന​വി​ദ​ഗ്ധ​നെ​ക്കു​റി​ച്ചു​ള്ള ക​ഥ കേ​ള്‍ക്കാ​ന്‍ ആ​ര്‍ക്കാ​ണ് താ​ൽപ​ര്യം! മാ​ത്ര​വു​മ​ല്ല, പ​ഴ​യ സ്നേ​ഹി​ത​നാ​യ​തു​കൊ​ണ്ട് ഡോ​ക്ട​ര്‍ പ​ല​പ്പോ​ഴും ഇ​തു കേ​ട്ടി​ട്ടു​ണ്ടാ​വാം.

‘‘ഇ​ന്നു മ​ഴ പെ​യ്യും.’’ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​ക്കൊ​ണ്ട് ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞു.

‘‘അ​ങ്ങ​നെ പ​ത്ര​ത്തി​ലൊ​ന്നും ക​ണ്ടി​ല്ല​ല്ലോ’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു.

‘‘കാ​ലാ​വ​സ്ഥ​ക്കാ​ര​ല്ലേ! അ​വ​ര്‍ പ​റ​യേ​ണ്ട. പ​ക്ഷേ, മ​ഴപെ​യ്യും.’’

‘‘എ​ന്താ​ണി​ത്ര ഉ​റ​പ്പ്?’’

‘‘അ​തു​കൊ​ള്ളാം. എ​ത്ര​യോ കാ​ല​മാ​യി അ​ടു​ത്ത​റി​യു​ന്ന എ​ന്നെ​യാ​ണോ അ​തോ കേ​ട്ടു​കേ​ള്‍വി മാ​ത്ര​മു​ള്ള കാ​ലാ​വ​സ്ഥ​ക്കാ​രെ​യാ​ണോ നി​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത്?’’

‘‘കാ​ലാ​വ​സ്ഥ​ക്കാ​രെ’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു, ‘‘അ​വ​ര്‍ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​ല രീ​തി​ക​ളി​ല്ലേ?’’

‘‘ഉ​ണ്ടാ​വും. പ​ക്ഷേ, അ​തു തെ​റ്റു​മാ​യി​രി​ക്കും. നി​ങ്ങ​ള്‍ക്ക് അ​തെ​ല്ലാം ശാ​സ്ത്രീ​യ​മാ​യ തെ​റ്റ് എ​ന്നു ക​രു​തി സ​മാ​ധാ​നി​ക്കാം’’, അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘‘ശാ​സ്ത്രീ​യ ചി​കി​ത്സ എ​ന്നു പ​റ​യു​ന്ന​തുപോ​ലെ​യാ​ണ് സം​ഗ​തി.’’

അ​ങ്ങ​നെ പ​റ​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ഡോ​ക്ട​ര്‍ ഗോ​പാ​ല്‍ ബ​റു​വ​യു​ടെ ഇ​ട​തു​കൈ പി​ടി​ച്ചു കു​റ​ച്ചു​നേ​രം നാ​ഡി നോ​ക്കി. ഒ​ന്നും പ​റ​യാ​തെ ഒ​രു ക​സേ​ര​യി​ലി​രു​ന്നു. അ​പ്പോ​ള്‍ മാ​ത്ര​മേ അ​ദ്ദേ​ഹം എ​നി​ക്കു മു​ഖം ത​ന്നു​ള്ളൂ. അ​തും ഒ​രു നി​മി​ഷം മാ​ത്രം. പി​ന്നെ, ക​ണ്ണ​ട​യെ​ടു​ത്ത് ക​ഴു​ത്തി​ലൂ​ടെ കോ​ര്‍ത്ത ച​ര​ടി​ല്‍ തൂ​ക്കി​യി​ട്ടശേ​ഷം അ​ദ്ദേ​ഹം ഞാ​ന്‍ ആ​രാ​ണെ​ന്ന മ​ട്ടി​ല്‍ ഗോ​പാ​ല്‍ ബ​റു​വ​യെ നോ​ക്കി.

‘‘ത​പോ​മ​യി​യു​ടെ സു​ഹൃ​ത്താ​ണ്’’, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘അ​പ്പോ​ള്‍ അ​ഭ​യാ​ർഥി​യാ​ണോ?’’ ഞാ​ന്‍ ചി​രി​ച്ചു.

‘‘അ​താ​ണ് സ്ഥി​തി. അ​വ​നി​പ്പോ​ള്‍ അ​ത്ത​ര​ക്കാ​രോ​ടു മാ​ത്ര​മേ ഇ​ട​പ​ഴ​കു​ന്നു​ള്ളൂ. ഈ ​നാ​ട്ടി​ല്‍ ജ​നി​ച്ചു​ ജീ​വി​ക്കു​ന്ന​വ​രോ​ടു സം​സാ​രി​ക്കാ​ന്‍പോ​ലും നേ​ര​മി​ല്ല’’, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ന്‍ പേ​രു പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ട്ടു.

‘‘നി​ങ്ങ​ള്‍ക്കു ചീ​ട്ടു​ ക​ളി​ക്കാ​ന​റി​യാ​മോ?’’ അ​ദ്ദേ​ഹം തി​ര​ക്കി. ചി​ല ക​ളി​ക​ള്‍ അ​റി​യാ​മെ​ങ്കി​ലും അ​ത്ര താൽപ​ര്യ​മി​ല്ലെ​ന്ന മ​ട്ടി​ല്‍ ഞാ​ന്‍ ഒ​ഴി​ഞ്ഞു.

‘‘ആ​ര്‍ക്കും ഒ​രു​ത്സാ​ഹ​വു​മി​ല്ല’’, അ​ദ്ദേ​ഹം പ​റ​ഞ്ഞു, ‘‘ഭൂ​മി തെ​റ്റാ​യ ദി​ശ​യി​ല്‍ ക​റ​ങ്ങു​ന്നു. എ​ല്ലാ മ​നു​ഷ്യ​രും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കു​ത്തി എ​ത്ര​നേ​രം വേ​ണ​മെ​ങ്കി​ലും പാ​ഴാ​ക്കി​ക്കോ​ളും. ഞാ​നാ​ണെ​ങ്കി​ല്‍ ഈ ​വ​യ​സ്സ​ന്‍റെ ക​ള്ള​ക്ക​ളി ക​ണ്ടു മ​ടു​ത്തി​രി​ക്കു​ന്നു.’’

‘‘ആ​രാ​ണ് ക​ള്ള​ക്ക​ളി ക​ളി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ര്‍ക്കും അ​റി​യാം’’, ഗോ​പാ​ല്‍ദാ ചി​രി​ച്ചു, ‘‘മു​ക​ളി​ലു​ള്ള ആ​ള്‍ എ​ല്ലാം കാ​ണു​ന്നു​ണ്ട്.’’

‘‘ചീ​ട്ടു​ക​ളി​യി​ല്‍ താൽപ​ര്യ​മെ​ടു​ക്കു​ന്ന ഒ​രു ദൈ​വ​ത്തെ ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല’’, ഗൗ​ര​വം ന​ടി​ച്ചു​കൊ​ണ്ട് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ എ​ന്‍റെ നേ​രേ തി​രി​ഞ്ഞു​കൊ​ണ്ടു വി​ശ​ദീ​ക​രി​ച്ചു: ‘‘ഹ​ലോ ജ​ന്‍റി​ല്‍മാ​ന്‍, ഇ​യാ​ള്‍ പ​റ​യു​ന്ന​തു നോ​ക്കേ​ണ്ട. എ​ല്ലാം ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്രം. ഞാ​ന്‍ വ​ല്ല​പ്പോ​ഴും ചി​ല കാ​ര്‍ഡു​ക​ള്‍ മാ​റ്റി​നോ​ക്കി​യി​ട്ടു​ണ്ട്. നി​ഷേ​ധി​ക്കു​ന്നി​ല്ല. പ​ക്ഷേ, അ​തൊ​രു ബ​ലാ​ബ​ല​ത്തി​നാ​ണ്. ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍. കാ​ര​ണം ഇ​യാ​ള്‍, ഈ ​വ​യ​സ്സ​ന്‍ എ​ന്നെ മു​ച്ചൂ​ടും തോ​ൽപി​ക്കും. ക​ളി ന​ന്നാ​യി​ട്ടാ​ണോ? നോ. ​അ​ല്ലെ​ങ്കി​ല്‍ കൂ​ടി​യ ബു​ദ്ധി! നെ​വ​ര്‍. ഒ​ന്നു​മ​ല്ല, ഇ​യാ​ള്‍ക്ക് മ​ന്ത്ര​വാ​ദി​ക​ളു​ടെ ഭാ​ഷ അ​റി​യാം. കോ​ഡു​ക​ളാ​ണ് ഇ​യാ​ളു​ടെ ശ​ക്തി. ചീ​ട്ടു​ക​ളി പോ​ക​ട്ടെ, ഏ​തെ​ങ്കി​ലും ക​ളി​യി​ല്‍ നി​ങ്ങ​ള്‍ക്കു മ​ന്ത്ര​വാ​ദി​ക​ളോ​ടു പി​ടി​ച്ചു​നി​ൽക്കാ​നാ​വു​മെ​ന്നു തോ​ന്നു​ന്നു​ണ്ടോ?’’

‘‘ഇ​ദ്ദേ​ഹ​ത്തി​നും കോ​ഡു​ക​ള്‍ വാ​യി​ക്കാ​നാ​വും’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു.

‘‘ഉ​വ്വോ?​, അ​പ്പോ​ൾ നി​ങ്ങ​ളും മ​ന്ത്ര​വാ​ദി​യാ​ണെ​ന്നു സാ​രം’’, ഡോ​ക്ട​ര്‍ തു​ട​ര്‍ന്നു. ‘‘എ​ന്നാ​ല്‍പ്പി​ന്നെ നി​ങ്ങ​ളോ​ടൊ​പ്പം ക​ളി​ക്കാ​തി​രി​ക്കു​ക​യാ​ണ് ഭേ​ദം. ര​ണ്ടു കൂ​ടോ​ത്ര​ക്കാ​രെ ഒ​രു​മി​ച്ചു നേ​രി​ടാ​ന്‍ ആ​ര്‍ക്കു ക​ഴി​യും? ഞാ​നാ​ണെ​ങ്കി​ല്‍ പ​ഴ​യൊ​രു വൈ​ദ്യ​ന്‍ മാ​ത്ര​മാ​ണ്. അ​ല്ലാ, നി​ങ്ങ​ള്‍ പു​രാ​വ​സ്തു വ​കു​പ്പി​ലാ​ണോ?’’

‘‘ഏ​യ്,’’ ഞാ​ന്‍ നി​ഷേ​ധി​ച്ചു. പി​ന്നെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്‍ പ​റ​ഞ്ഞു.

‘‘ശ​രി​ക്കും ഇ​ത്ത​രം കോ​ഡു​ക​ള്‍ അ​റി​യു​ന്ന​വ​രെ പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്താ​ന്‍ പാ​ടി​ല്ല’’, ഡോ​ക്ട​ര്‍ പ​റ​ഞ്ഞു, ‘‘ ഗോ​പാ​ല്‍ദാ എ​ന്തു പ​റ​യു​ന്നു?’’

‘‘എ​നി​ക്ക​റി​യി​ല്ല. ഞാ​ന്‍ ധ​ന​കാ​ര്യ​ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടി​ല്ല’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു. പി​ന്നെ ത​ന്‍റെ പ്ലാ​സ്റ്റ​റി​ട്ട കാ​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടു ചോ​ദി​ച്ചു: ‘‘ഇ​തെ​ന്നു മു​റി​ക്കാ​നാ​വും?’’

‘‘കാ​ലോ പ്ലാ​സ്റ്റ​റോ?’’ ഡോ​ക്ട​ര്‍ തി​ര​ക്കി. ഞാ​ന്‍ അ​മ്പ​ര​ന്നു. എ​ത്ര ക​ളി​യാ​യി​ട്ടാ​ണെ​ങ്കി​ലും ഒ​രു ഡോ​ക്ട​ര്‍ രോ​ഗി​യോ​ട് ചോ​ദി​ക്കേ​ണ്ട ചോ​ദ്യ​മാ​ണോ അ​ത്? പ​ക്ഷേ, ഗോ​പാ​ല്‍ ബ​റു​വ അ​തു കേ​ട്ടി​ട്ടും ഒ​രു വി​ഷ​മ​വു​മി​ല്ലാ​തെ ചി​രി​ക്കു​ന്നു!

‘‘ന​ല്ല ഡോ​ക്ട​ര്‍മാ​രാ​ണ് പ്ലാ​സ്റ്റ​റി​ട്ടി​ട്ടു​ള്ള​ത്. നി​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ അ​തും സം​ഭ​വി​ച്ചേ​നേ’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു, ‘‘എന​ി​ക്കി​പ്പോ​ള്‍ കാ​ല്‍ മ​ര​വി​ച്ച​തു​പോ​ലെ തോ​ന്നു​ന്നു.’’

‘‘വ​യ​സ്സാ​കു​മ്പോ​ള്‍ അ​ങ്ങ​നെ​യൊ​ക്കെ ചി​ല​തു​ണ്ടാ​വും. പ​ഴ​യ​തു​പോ​ലെ പു​റ​ത്തി​റ​ങ്ങി വി​ല​സാ​നൊ​ന്നും പ​റ്റി​ല്ല’’, ഡോ​ക്ട​ര്‍ എ​ന്‍റെ നേ​ര്‍ക്കു നോ​ക്കി​ക്കൊ​ണ്ടു പ​റ​ഞ്ഞു. ‘‘ഇ​യാ​ളും ഈ ​വീ​ടി​ന്‍റെ നാ​ഥ​നാ​യി​രു​ന്ന ഒ​രു കേ​ണ​ലുംകൂ​ടി കാ​ട്ടി​ലും നാ​ട്ടി​ലും മു​ഴു​വ​ന്‍ സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു. പി​ന്നെ ചി​ല ഗു​ഹ​ക​ളി​ല്‍. മ​ണ്ണു കു​ഴി​ച്ച് കി​ട്ടി​യ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍. എ​ന്താ​വ​ശ്യ​ത്തി​ന്! പു​തി​യ കോ​ഡു​ക​ള്‍ പ​ഠി​ക്കാ​ന്‍. മ​നു​ഷ്യ​രെ വ​ശീ​ക​രി​ക്കാ​നാ​ണ് ഈ ​കോ​ഡു​ക​ള്‍... ദൈ​വ​ത്തെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ജോ​ലി. എ​ക്കാ​ല​വും അ​തു സാ​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​മോ?’’

ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ പ്ലാ​സ്റ്റ​റി​ട്ട കാ​ല്‍ പ​തു​ക്കെ പി​ടി​ച്ചു. പ്ലാ​സ്റ്റ​റി​ല്‍നി​ന്നും പു​റ​ത്തു​കാ​ണാ​വു​ന്ന വി​ര​ലു​ക​ള്‍ സാ​വ​ധാ​നം നി​വ​ര്‍ത്തി. ചെ​റി​യ നീ​രു​ള്ള​തു​പോ​ലെ​യു​ണ്ടാ​യി​രു​ന്നു.

‘‘ആ ​മ​രു​ന്നു തീ​ര്‍ന്നോ?’’ അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഗോ​പാ​ല്‍ ബ​റു​വ വെ​റു​തെ ത​ല​യാ​ട്ടി.

‘‘എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ ജീ​വി​തം എ​ന്ന​തു​ത​ന്നെ ഒ​രു നീ​ണ്ട രോ​ഗാ​വ​സ്ഥ​യാ​ണ്’’, ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ എ​ന്‍റെ നേ​ര്‍ക്കു തി​രി​ഞ്ഞു​കൊ​ണ്ടു പ​റ​ഞ്ഞു, ‘‘അ​തി​ന് ഒ​രു പ​രി​ഹാ​ര​മേ​യു​ള്ളൂ, മ​ര​ണം. മ​ര​ണ​ത്തി​ലൂ​ടെ സ​ർവ രോ​ഗ​ങ്ങ​ളും ഭേ​ദ​മാ​വു​ന്നു. അ​തു​കൊ​ണ്ട് ശ​രി​യാ​യ വൈ​ദ്യ​ന്‍ മ​ര​ണ​മാ​കു​ന്നു. ഞ​ങ്ങ​ള്‍ അ​തി​നുമു​മ്പു ചി​ല പാ​ച്ച് വ​ര്‍ക്കു​ക​ള്‍ ചെ​യ്യു​ന്നു​വെ​ന്നേ​യു​ള്ളൂ. ആ​ധു​നി​ക​വൈ​ദ്യം ഒ​രു ഓ​ട്ട​യ​ട​യ്ക്ക​ലാ​ണ്.’’

‘‘ഹൈ​റോ​ഗ്ലി​ഫി​ക്സ് ലി​പി ആ​ദ്യ​മാ​യി വാ​യി​ച്ച തോ​മ​സ് യ​ങ്ങ് എ​ന്നൊ​രു ശാ​സ്ത്ര​ജ്ഞ​നു​ണ്ടാ​യി​രു​ന്നു. ഫി​സി​ക്സ്, കെ​മി​സ്ട്രി, ഗ​ണി​തം, അ​നേ​കം ഭാ​ഷ​ക​ള്‍...​ എ​ന്നു​വേ​ണ്ട അ​ദ്ദേ​ഹ​ത്തി​ന് താ​ൽപര്യ​മി​ല്ലാ​തി​രു​ന്ന ഒ​രു മേ​ഖ​ല​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​രാ, ഒ​രു മെ​ഡി​ക്ക​ല്‍ ഡോ​ക്ട​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു, ‘‘പ​ക്ഷേ, ന​മ്മു​ടെ സ​ര്‍ക്കാ​റി​ന്‍റെ പോ​ലെ​ത്ത​ന്നെ. രോ​ഗി​യെ​യ​ല്ല, രോ​ഗ​ത്തെ മാ​ത്ര​മേ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നു​ള്ളൂ.’’

‘‘അ​തു തെ​റ്റാ​ണ്’’, ഡോ​ക്ട​ര്‍ പ​റ​ഞ്ഞു, ‘‘എ​ന്‍റെ കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ രോ​ഗ​ത്തെ​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. കാ​ല​മാ​ണ് എ​ന്‍റെ കാ​ന്‍വാ​സ്. അ​തി​ല്‍ ആ​ളു​ക​ള്‍ വ​രു​ന്നു, പോ​കു​ന്നു. അ​വ​രു​ടെ പ​ല​ത​രം അ​വ​സ്ഥ​ക​ളി​ല്‍ ചി​ല​തി​നെ ന​മ്മ​ള്‍ രോ​ഗം എ​ന്നു വി​ളി​ക്കു​ന്നു എ​ന്നേ​യു​ള്ളൂ.’’

അ​ങ്ങ​നെ പ​റ​ഞ്ഞ​തി​നു​ശേ​ഷം ഡോ​ക്ട​ര്‍ എ​ന്തോ ഓ​ർമ വ​ന്ന​തു​പോ​ലെ ആ​ദ്യം കോ​ട്ടി​ന്‍റെ വ​ലി​യ കീ​ശ​യി​ല്‍ ത​പ്പി. അ​തു കാ​ണാ​തി​രു​ന്ന​പ്പോ​ള്‍ കു​റ​ച്ചു​നേ​രം ആ​ലോ​ചി​ച്ചു​കൊ​ണ്ടു നി​ന്നു.

‘‘എ​വി​ടെ എ​ന്‍റെ സ്റ്റെ​ത​സ്കോ​പ്പ്?’’ ഡോ​ക്ട​ര്‍ തി​ര​ക്കി.

 

‘‘സ്റ്റെ​ത​സ്കോ​പ്പ് ഇ​വി​ടെ​യാ​ണോ ഉ​ണ്ടാ​വു​ക?’’ ഗോ​പാ​ല്‍ദാ ചോ​ദി​ച്ചു, ‘‘നി​ങ്ങ​ളു​ടെ ത​ല​യ്ക്കു വ​ല്ല കു​ഴ​പ്പ​വു​മു​ണ്ടോ?’’

‘‘ഞാ​ന​ത് ഇ​ന്ന​ലെ ഇ​വി​ടെ മ​റ​ന്നു​​െവ​ച്ചി​രു​ന്നു.’’ ഡോ​ക്ട​ര്‍ എ​ഴു​ന്നേ​റ്റ് ചു​വ​രി​ലെ അ​ല​മാ​രി​യി​ലും ത​ട്ടു​ക​ളി​ലും പ​രി​ശോ​ധി​ച്ചു. പി​ന്നെ ക​ട്ടി​ലി​ന്‍റെ അ​ടി​യി​ല്‍ പി​ടി​പ്പി​ച്ച വ​ലി​പ്പു​ക​ള്‍ വ​ലി​ച്ചു​നോ​ക്കി. എ​നി​ക്ക് ചി​രി​വ​ന്നു. ഒ​രു ഡോ​ക്ട​ര്‍ സ്വ​ന്തം സ്റ്റെ​ത​സ്കോ​പ്പ് പോ​ലും മ​റ​ന്നു​വെ​ച്ചു പോ​കു​ന്നു! ഇ​ദ്ദേ​ഹ​ത്തി​ന് ത​പോ​മ​യി​യു​ടെ അ​ച്ഛ​ന​ല്ലാ​തെ മ​റ്റു രോ​ഗി​ക​ളൊ​ന്നു​മി​ല്ലേ?

‘‘ഓ, ​പോ​ട്ടേ! അ​തു പോ​യാ​ലും വ​ലി​യ കാ​ര്യ​മി​ല്ല. ഇ​ക്കാ​ല​ത്ത് ഒ​രു ശീ​ലംപോ​ലെ ഞാ​ന​തു നോ​ക്കു​ന്നെ​ന്നേ​യു​ള്ളൂ’’ തി​ര​ച്ചി​ല്‍ നി​ര്‍ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു, ‘‘അ​ധി​ക​വും ഇ​തു​പോ​ലു​ള്ള വ​യ​സ്സ​ന്‍മാ​രാ​ണ് എ​ന്‍റെ ക്ല​യ​ന്‍റ്സ്. അ​വ​രു​ടെ നെ​ഞ്ചി​ല്‍ കു​ഴ​ല്‍ വെ​ച്ചാ​ലെ​ന്ത്, ഇ​ല്ലെ​ങ്കി​ലെ​ന്ത്?’’

‘‘വെ​റും അ​ഞ്ചു​ വ​യ​സ്സു​മാ​ത്രം മൂ​ത്ത ഒ​രാ​ളെ കി​ഴ​വ​ന്‍ എ​ന്നു വി​ളി​ക്കാ​മോ?’’ ഗോ​പാ​ല്‍ ബ​റു​വ എ​ന്നോ​ടു ചോ​ദി​ച്ചു.

‘‘വ​ര്‍ഷ​മ​ല്ല, മ​നോ​ഭാ​വ​മാ​ണ് പ്രാ​യം നി​ര്‍ണ​യി​ക്കു​ന്ന​ത്’’, ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞു, ‘‘ഇ​യാ​ളൊ​ക്കെ മു​പ്പ​തു​വ​യ​സ്സി​ലേ കി​ഴ​വ​നാ​യി അ​ഭി​ന​യി​ച്ചു​തു​ട​ങ്ങി. ഇ​രി​പ്പി​ലും ന​ട​പ്പി​ലും മ​ണ്‍മ​റ​ഞ്ഞു​പോ​യ ഒ​രു കാ​ല​ത്തെ ഉ​പാ​സി​ക്കു​ന്നു. പ​ഴ​യ നാ​ണ​യ​ങ്ങ​ളും മു​ദ്ര​ക​ളു​മൊ​ക്കെ കൊ​ണ്ടുന​ട​ക്കു​ന്ന ഒ​രാ​ള്‍ ഇ​ര​ട്ടി​വേ​ഗ​ത്തി​ല്‍ വൃ​ദ്ധ​നാ​വും. അ​താ​ണ് സ​ത്യം.’’

‘‘അ​പ്പോ​ള്‍ ജ്യോ​തി​ഷ​ക്കാ​രെ​പ്പോ​ലെ മ​ഴ പെ​യ്യും എ​ന്നൊ​ക്കെ വ​ലി​യ പ്ര​വ​ച​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തോ? പ​ഴ​യ​മ​ട്ടി​ലു​ള്ള ഭ​ക്തി​യും വാ​യ​ന​യും കൊ​ണ്ടു​ന​ട​ക്കു​ന്ന​തോ?’’

‘‘പ​ഴ​യ മ​ട്ടി​ലോ? ഇ​യാ​ളെ​ന്താ​ണീ പ​റ​യു​ന്ന​ത്! ഞാ​ന്‍ ഉ​പ​നി​ഷ​ത്തു​ക​ളാ​ണ് വാ​യി​ക്കു​ന്ന​ത്. ഉ​പ​നി​ഷ​ത്തു​ക​ള്‍ പ​ഴ​യ ടെ​ക്സ്റ്റു​ക​ള​ല്ല, ഓ​രോ കാ​ല​ത്തും പു​തു​ക്ക​പ്പെ​ടു​ന്ന​താ​ണ് അ​വ​യി​ലെ ആ​ശ​യ​ങ്ങ​ള്‍. നി​ങ്ങ​ള്‍ക്ക​റി​യാ​മോ, സം​സ്കൃ​ത​വും ഗ്രീ​ക്കു​മാ​ണ് ഏ​റ്റ​വും പു​തി​യ ഭാ​ഷ​ക​ള്‍. ഈ ​ലോ​കം മു​ഴു​വ​ന്‍ കു​ഴി​ച്ചു​ന​ട​ന്നി​ട്ട് എ​ന്തു ഫ​ലം? എ​ന്തെ​ങ്കി​ലും വി​വ​ര​മു​ണ്ടോ?’’

തെ​ല്ലു​നേ​രം അ​ങ്ങ​നെ നി​ന്നശേ​ഷം അ​ദ്ദേ​ഹം ക​ട്ടി​ലി​ന്‍റെ ഒ​ര​റ്റ​ത്താ​യി ഇ​രു​ന്നു. എ​ന്നി​ട്ട് എ​ന്നോ​ടു ചോ​ദി​ച്ചു, ‘‘ഗോ​പാ​ല്‍ദാ​യു​ടെ ശ​രീ​ര​ത്തി​ല്‍ സ്റ്റെ​ത് വെച്ചാ​ല്‍ ഈ​യി​ടെ​യാ​യി എ​ന്താ കേ​ള്‍ക്കാ​റു​ള്ള​ത് എ​ന്ന​റി​യാ​മോ?’’

ഞാ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ആ​രു​ടെ ശ​രീ​ര​ത്തി​ല്‍ സ്റ്റെ ​ത​സ്കോ​പ് ​െവ​ച്ചാ​ലും ശ​രീ​ര​ത്തി​ന്‍റെ മി​ടി​പ്പു​ക​ള​ല്ലേ കേ​ള്‍ക്കു​ക?

‘‘ഗോ​പാ​ല്‍ദാ​യു​ടെ നെ​ഞ്ചി​ന​ക​ത്തുനി​ന്നും കേ​ള്‍ക്കാ​വു​ന്ന​ത് ഒ​ന്നേ​യു​ള്ളൂ. ഓം​കാ​രം’’, ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ പ​റ​ഞ്ഞു, ‘‘അ​തി​ല്‍ ചി​ല ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ കാ​ണും എ​ന്നുമാ​ത്രം. ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ല്‍ ആ​ളു​ക​ളു​ടെ മി​ടി​പ്പു​ക​ള്‍ മാ​റും. അ​ത് പ്ര​പ​ഞ്ച​ത്തി​ന്‍റെ ശ​ബ്ദ​മാ​യി​ത്തീ​രും. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ഇ​യാ​ള്‍ക്ക​തു കേ​ള്‍ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.’’

‘‘ഞാ​ന്‍ മ​രി​ക്കാ​റാ​യി എ​ന്നാ​ണോ നി​ങ്ങ​ള്‍ പ​റ​ഞ്ഞു വ​രു​ന്ന​ത്’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു.

‘‘സം​ശ​യ​മെ​ന്ത്! എ​ന്നെ​ങ്കി​ലും മ​രി​ക്ക​ണ​മ​ല്ലോ. ആ ​നി​ല​യ്ക്ക് നി​ങ്ങ​ള്‍ ഭാ​ഗ്യ​വാ​നാ​ണ് ഗോ​പാ​ല്‍ദാ. നി​ങ്ങ​ള്‍ക്ക് സു​ഖ​മ​ര​ണ​മാ​ണു​ണ്ടാ​വു​ക.’’

അ​തി​നു​ശേ​ഷം, ഡോ​ക്ട​ര്‍ കോ​ട്ടി​ന്‍റെ കീ​ശ​യി​ല്‍ കു​റ​ച്ചുനേ​രം ത​പ്പി ഒ​രു പൊ​തി​യെ​ടു​ത്ത് ഗോ​പാ​ല്‍ ബ​റു​വ​ക്കു നീ​ട്ടി: ‘‘എ​ന്നാ​ലും ന​മ്മ​ള്‍ ഒ​ന്നും ചെ​യ്യാ​തി​രു​ന്നു എ​ന്നു വേ​ണ്ട. ഇ​തി​ല്‍ കു​റ​ച്ചു ഗു​ളി​ക​ക​ളു​ണ്ട്. നീ​രു​ വ​റ്റാ​നാ​ണ്. ദി​വ​സ​ത്തി​ല്‍ ര​ണ്ടെ​ണ്ണം വീ​തം ക​ഴി​ച്ചോ​ളൂ. രാ​വി​ലെ​യും വൈ​കീ​ട്ടും.’’

‘‘അ​പ്പോ​ള്‍ മ​രു​ന്നി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ട്!’’

‘‘അ​തു ശ​രി​ത​ന്നെ. ഈ ​മ​രു​ന്നി​നോ​ടൊ​പ്പം ഗാ​യ​ത്രീ​മ​ന്ത്രം ഉ​രു​വി​ടൂ. ര​ണ്ടും ചേ​രു​മ്പോ​ള്‍ ഫ​ലി​ക്കും’’, ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ഗോ​പാ​ല്‍ ബ​റു​വ അ​തു വാ​ങ്ങി ത​ല​യ​ിണ​യു​ടെ കീ​ഴെ​െവ​ച്ചു.

‘‘ഏ​താ​യാ​ലും ഒ​രു റൗ​ണ്ട് നോ​ക്കി​യാ​ലോ?’’ ഡോ​ക്ട​ര്‍ ചോ​ദി​ച്ചു.

‘‘നോ​ക്കാം’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു, ‘‘നി​ങ്ങ​ള്‍ കൂ​ടു​ന്നോ? മൂ​ന്നു​പേ​ര്‍ക്ക് ക​ളി​ക്കാ​വു​ന്ന ഒ​രു പ്ര​ത്യേ​ക ക​ളി​യു​ണ്ട്.’’

‘‘എ​ക്സ​ല​ന്‍റ്’’, ഡോ​ക്ട​ര്‍ ഉ​ത്സാ​ഹ​ഭ​രി​ത​നാ​യി. ‘‘ക്രി​പ്റ്റി​ക് റ​മ്മി. ഗോ​പാ​ല്‍ദാ ആ​ധു​നി​ക ലോ​ക​ത്തി​നു ചെ​യ്ത ഏ​ക സം​ഭാ​വ​ന.’’

‘‘ഞാ​ന​ല്ല, സ​ന്താ​നം സാ​റി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മാ​ണ്.’’

‘‘എ​ന്നാ​ല്‍ അ​ങ്ങ​നെ. എ​നി​ക്കു നി​ങ്ങ​ള്‍ ര​ണ്ടു​പേ​രേ​യും തെ​റ്റും. ഒ​രാ​ള്‍ മ​രി​ച്ചു​പോ​യ കേ​ണ​ല്‍ സ​ന്താ​നം, മ​റ്റൊ​രാ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന വെ​റും സ​ന്താ​നം.’’

അ​വ​ര്‍ പ​റ​ഞ്ഞ രീ​തി​യി​ല്‍ ഞാ​ന്‍ ര​ണ്ടു റൗ​ണ്ട് ക​ളി​ച്ചു. ക​ളി ര​സ​മു​ണ്ടെ​ങ്കി​ലും എ​നി​ക്കു ചീ​ട്ടു​ക​ളി​ല്‍ ശ്ര​ദ്ധി​ക്കാ​ന്‍ തോ​ന്നി​യി​ല്ല. ആ​ദ്യ​ത്തെ ത​വ​ണ ഡോ​ക്ട​റും പി​ന്നെ ത​പോ​മ​യി​യു​ടെ അ​ച്ഛ​നും ജ​യി​ച്ചു. അ​വ​ര്‍ വീ​റു​ള്ള പോ​രാ​ളി​ക​ളാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ജീ​വി​ത​വി​ധി ഈ ​ക​ളി​യു​ടെ വി​ജ​യാ​പ​ജ​യ​ങ്ങ​ളി​ല്‍ തൂ​ങ്ങി​നി​ൽക്കുക​യാ​ണെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു ആ ​ക​ളി.

മൂ​ന്നാ​മ​ത്തെ ക​ളി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ത​പോ​മ​യി വ​ന്നു. അ​യാ​ള്‍ വ​ല്ലാ​തെ ക്ഷീ​ണി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. തോ​ളി​ലെ സ​ഞ്ചി​യെ​ടു​ത്ത് അ​യാ​ള്‍ ക​ട്ടി​ല്‍പ്പി​ടി​യി​ല്‍ തൂ​ക്കി.

‘‘ഓ! ​വി​മോ​ച​ക​ന്‍ എ​ത്തി​യോ!’’, ഡോ​ക്ട​ര്‍ സ​ര്‍ക്കാ​ര്‍ മു​ഖ​മു​യ​ര്‍ത്താ​തെ പ​റ​ഞ്ഞു.

‘‘ത​പോ, നീ ​പോ​യി ആ ​ചെ​റു​ക്ക​ന്‍റെ മു​റി​യി​ല്‍ നോ​ക്ക്’’, ക​ളി​യി​ല്‍ത്ത​ന്നെ ശ്ര​ദ്ധ​യൂ​ന്നി​ക്കൊ​ണ്ട് ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു. ‘‘ഡോ​ക്ട​റു​ടെ സ്റ്റെ​ത​സ്കോ​പ് കാ​ണാ​താ​യി​രി​ക്കു​ന്നു.’’

‘‘അ​തി​ന് അ​വ​ന്‍റെ മു​റി​യി​ലാ​ണോ നോ​ക്കു​ക?’’ ത​പോ​മ​യി ചോ​ദി​ച്ചു.

‘‘നീ ​പോ​യി നോ​ക്കി വാ. ​ഇ​ന്ന​ത്തെ അ​വ​ന്‍റെ രീ​തി​ക​ള്‍ ക​ണ്ട​പ്പോ​ള്‍ ഒ​രു സ്റ്റെ​ത​സ്കോ​പ്പ് ചൂ​ണ്ടി​യ​വ​ന്‍റെ പ​രി​ഭ്ര​മം കാ​ണാ​നു​ണ്ടാ​യി​രു​ന്നു.’’

ത​പോ​മ​യി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ഞ​ങ്ങ​ള്‍ ചീ​ട്ടു​ക​ള്‍ താ​ഴെ​യി​ടു​ക​യും എ​ടു​ത്തു​വെക്കുക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞ​തു​പോ​ലെ​ത്ത​ന്നെ ത​പോ​മ​യി ഡോ​ക്ട​റു​ടെ സ്റ്റെ​ത​സ്കോ​പ്പു​മാ​യി തി​രി​ച്ചു​വ​ന്നു. ഞാ​ന്‍ അ​മ്പ​ര​ന്നു​വെ​ങ്കി​ലും ചീ​ട്ടു​ ക​ളി​ക്കു​ന്ന ര​ണ്ടു​പേ​രും അ​ത​ത്ര കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നു തോ​ന്നി.

ഡോ​ക്ട​ര്‍ തി​ര​ക്കി: ‘‘ഗോ​പാ​ല്‍ദാ, നി​ങ്ങ​ള്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ, അ​വ​ന്‍ ഇ​തെ​ടു​ത്തു കൊ​ണ്ടു​പോ​കു​മ്പോ​ള്‍?’’

‘‘എ​ന്തി​ന് ഉ​റ​ങ്ങ​ണം? ഉ​ണ​ര്‍ന്നു കി​ട​ന്നാ​ലും പ​ട്ടാ​പ്പ​ക​ല്‍ അ​വ​ന്‍ കൊ​ണ്ടു​പോ​കും. ഫ്ലാസ്ക്, കു​ട, ട്യൂ​ബ് ലൈ​റ്റ്, ഒ​രു ടോ​ര്‍ച്ച്, ഇ​നി എ​ന്തൊ​ക്കെ​യാ​ണ് ന​ഷ്ട​പ്പെ​ടാ​ന്‍ പോ​കു​ന്ന​തെ​ന്ന് അ​റി​യി​ല്ല.’’

അ​ടു​ത്ത ക​ളി ഡോ​ക്ട​ര്‍ ജ​യി​ച്ചു. അ​ദ്ദേ​ഹം കു​റേ​ക്കൂ​ടി സ​ന്തു​ഷ്ട​നാ​യി കാ​ണ​പ്പെ​ട്ടു. ഡോ​ക്ട​ര്‍ ചോ​ദി​ച്ചു: ‘‘ഗോ​പാ​ല്‍ദാ, നി​ങ്ങ​ള്‍ പ​ഴ​യ തൊ​ഴി​ല്‍ മ​റ​ന്നി​ട്ടി​ല്ല, അ​ല്ലേ? മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍സ് എ​ന്നു പേ​രു​ള്ള ചാ​ര​പ്പ​ണി. അ​ല്ലെ​ങ്കി​ല്‍ സ്റ്റെ​ത​സ്കോ​പ്പ് അ​വ​ന്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി എ​ന്ന് എങ്ങനെ മ​ന​സ്സി​ലാ​ക്കി?’’

‘‘അ​തോ? എ​നി​ക്ക​റി​യാം. ഞാ​ന്‍ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. അ​ല്ലെ​ങ്കി​ല്‍ അ​വ​ന്‍ എ​ന്നെ കൊ​ണ്ടു​പോ​യി വി​ൽക്കും!’’

‘‘നി​ങ്ങ​ളെ ആ​രു വാ​ങ്ങാ​ന്‍?’’ ഡോ​ക്ട​ര്‍ ഉ​ത്സാ​ഹ​ത്തോ​ടെ അ​ടു​ത്ത ക​ളി​ക്കാ​യി ഒ​രു​ങ്ങി.

ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു: ‘‘അ​തെ​ന്തോ, ഞാ​ന്‍ മ​രി​ച്ചു​ക​ഴി​ഞ്ഞു എ​ന്ന മ​ട്ടി​ലാ​ണ് അ​വ​ന്‍റെ പെ​രു​മാ​റ്റം.’’

‘‘അ​വ​ന്‍റെ നി​ഗ​മ​നം ഏ​റക്കു​റെ ശ​രി​യാ​ണ്.’’ ഒ​രു ചീ​ട്ട് ക​ള​ത്തി​ലേ​ക്കി​ട്ടു​കൊ​ണ്ട് ഡോ​ക്ട​ര്‍ ഗൗ​ര​വ​ത്തോ​ടെ പ​റ​ഞ്ഞു.

കൂ​ടെ​ക്ക​ളി​ക്കു​ന്ന​വ​ര്‍ വ​ലി​യ സൂ​ക്ഷ്മ​ത പു​ല​ര്‍ത്തു​ക​യും കൂ​ടു​ത​ല്‍ ബു​ദ്ധി പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ക​ളി​യി​ല്‍ എ​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. ആ​ദ​ര​വോ​ടെ തോ​ൽക്കുക എ​ന്ന​തു മാ​ത്രം.

‘‘ഞാ​ന്‍ ഇ​ദ്ദേ​ഹ​ത്തോ​ട് ആ ​ക​ഥ പ​റ​യു​ക​യാ​യി​രു​ന്നു’’, ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു, ‘‘സ​ന്താ​നം സാ​റി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ സാ​ധി​ച്ച ക​ഥ.’’

‘‘ഏ​ത്, കേ​ണ​ല്‍ സ​ന്താ​നം നി​ങ്ങ​ളെ പ​ട്ടാ​ള​ത്തി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തോ?’’ സ​ര്‍ക്കാ​ര്‍ ഉ​റ​ക്കെ​ച്ചി​രി​ച്ചു​കൊ​ണ്ട് എ​ന്നെ നോ​ക്കി, ‘‘എ​ത്ര​യ​റ്റം വ​രെ പ​റ​ഞ്ഞൂ, കി​ഴ​വ​ന്‍? താ​ന്‍ മ​ഹാ​നാ​ണെ​ന്നും ക​ണ്ണു​കെ​ട്ടി ക്രോ​സ് വേ​ഡ്സ് പൂ​രി​പ്പി​ച്ചു​വെ​ന്നു​മൊ​ക്കെ ത​ട്ടി​വി​ട്ടോ?’’ –ഞാ​ന്‍ ചി​രി​ച്ചു.

ഡോ​ക്ട​ര്‍ പ​റ​ഞ്ഞു: ‘‘ആ ​ക​ഥ​ക​ളെ​ല്ലാം എ​ത്ര കേ​ട്ടി​രി​ക്കു​ന്നു! എ​ന്നി​ട്ട് ഞാ​ന്‍ വി​ശ്വ​സി​ച്ചോ? നെ​വ​ര്‍. ഇ​നി യ​ഥാ​ർഥ വ​സ്തു​ത ഞാ​ന്‍ പ​റ​യാം. ഇ​യാ​ള്‍ ആ ​കേ​ണ​ലി​നെ എ​ന്തോ സൂ​ത്രം കാ​ണി​ച്ചു വ​ശീ​ക​രി​ച്ചു. മ​ന്ത്ര​വാ​ദംത​ന്നെ. അ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി, ഇ​യാ​ളെ കൊ​ണ്ടു​പോ​യാ​ല്‍ ചാ​ര​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ഉ​പ​ക​രി​ക്കും എ​ന്ന്. കോ​ഡ് ഭാ​ഷ​ക​ളി​ല്‍ സ​ന്ദേ​ശ​ങ്ങ​ളു​ണ്ടാ​ക്കി ശ​ത്രു​പ​ക്ഷ​ത്തു കു​ഴ​പ്പ​മു​ണ്ടാ​ക്ക​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ ചു​മ​ത​ല. വ​യ​സ്സ​ന്‍ അ​തി​ഗം​ഭീ​ര​മാ​യി വി​ജ​യി​ച്ചു. പ​ല​രേ​യും വ​ഴിതെ​റ്റി​ച്ചു. ആ​ളു​ക​ളെ ത​മ്മി​ല്‍ പ​ര​സ്പ​രം അ​ടി​പ്പി​ച്ചു. ചീ​ട്ടു​മാ​റ്റു​ക​യും ത​നി​ക്കു പ​റ്റി​യ​തു കേ​റ്റു​ക​യും ചെ​യ്തു. അ​ത്ര​ത്തോ​ളം ശ​രി​ത​ന്നെ​യാ​ണ്. അ​ല്ലാ​തെ ക്രോ​സ്​വേഡും ന​മ്പ​ര്‍ ഗെ​യി​മു​മൊ​ന്നും അ​തി​ല്‍ ഇ​ല്ല. വെ​റും കൂ​ടോ​ത്രം.’’

 

ഗോ​പാ​ല്‍ ബ​റു​വ പ​റ​ഞ്ഞു: ‘‘ഞാ​ന്‍ ഒ​ന്നും ചെ​യ്തി​ല്ല, സ​ന്താ​നം സാ​റി​ന് ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ​ലി​യ അ​റി​വു​ണ്ടാ​യി​രു​ന്നു. വ​ള​രെ ബു​ദ്ധി​യു​ള്ള ഒ​രു മ​നു​ഷ്യ​ന്‍. അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ക മാ​ത്ര​മേ എ​നി​ക്കു ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ള്ളൂ.’’

‘‘വെ​റും വി​ന​യം. അ​യാ​ള്‍ക്ക് സ​ക​ല ഗൂ​ഢ​ലി​പി​ക​ളും എ​ഴു​തി​ക്കൊ​ടു​ത്ത​തും ഉ​ണ്ടാ​ക്കി​യ​തു​മൊ​ക്കെ ഈ ​ച​ങ്ങാ​തി​യാ​ണ്. പോ​രാ, ആ ​മ​നു​ഷ്യ​നെ വ​ഴിതെ​റ്റി​ച്ചു. അ​യാ​ള്‍ നേ​ര​ത്തേ പ​ട്ടാ​ള​ത്തി​ല്‍നി​ന്നു പി​രി​ഞ്ഞു​പോ​ന്നു. ശ​രി​ക്കും ഒ​രു ജ​ന​റ​ല്‍ ആ​വേ​ണ്ട ആ​ളാ​യി​രു​ന്നു. ആ​യി​രു​ന്നെ​ങ്കി​ല്‍ ബ​ര്‍മ മു​ത​ല്‍ ഇ​റാ​ന്‍ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഈ ​രാ​ജ്യ​ത്തി​ന്‍റേ​താ​കു​മാ​യി​രു​ന്നു. ഇ​യാ​ളെ ക​ണ്ടു​മു​ട്ടി​യ​താ​ണ് കു​ഴ​പ്പ​മാ​യ​ത്. ഈ ​നാ​ടി​ന്‍റെ വി​ധി​യാ​ണ്, ത​ടു​ക്കാ​ന്‍ വ​യ്യ.’’

ഈ ​വാ​ച​ക​മ​ടി​ച്ചി​ട്ടും ഡോ​ക്ട​ര്‍ വീ​ണ്ടും വി​ജ​യി​ച്ചു. ബ​റു​വ സ​മ്മ​തി​ച്ചി​ല്ല. നി​ല​ത്തി​ട്ട ചീ​ട്ടു​ക​ളും ഇ​പ്പോ​ള്‍ കൈ​യി​ലു​ള്ള​വ​യും ത​മ്മി​ല്‍ ഒ​ത്തു​നോ​ക്കി, ചി​ല ചീ​ട്ടു​ക​ള്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടി വ​ഴ​ക്കാ​യി. ഇ​ത്ത​വ​ണ അ​ദ്ദേ​ഹം ജ​യി​ച്ച കാ​ര്യ​ത്തി​ല്‍ എ​നി​ക്കും സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം, ആ​ദ്യം എ​ടു​ത്ത ചീ​ട്ടു​ക​ളി​ല്‍ ചി​ല​തു വീ​ണ്ടും ക​ള​ത്തി​ല്‍ ക​ണ്ടി​രു​ന്നു. പെ​ട്ടെ​ന്ന് ആ​രു​മ​റി​യാ​തെ പു​റ​ത്തി​ട്ട​താ​വാം. ശ്ര​ദ്ധ തെ​റ്റി​ക്കാ​നു​ള്ള അ​ട​വാ​ണ് ഈ ​സം​സാ​രം എ​ന്നും തോ​ന്നു​ന്നു.

വ​ഴ​ക്കു മൂ​ത്ത​പ്പോ​ള്‍ ഡോ​ക്ട​ര്‍ എ​ഴു​ന്നേ​റ്റു. ത​ന്‍റെ സ്റ്റെ​ത​സ്കോ​പ്പെ​ടു​ത്ത് ക​ഴു​ത്തി​ലൂ​ടെ​യി​ട്ടു. എ​ന്നി​ട്ട് വ​ലി​യ ഒ​ച്ച​യോ​ടെ ച​വി​ട്ട​ടി​ക​ള്‍ വെച്ച് മു​റി​യി​ല്‍നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന​തു ക​ണ്ടു. ‘‘ഹോ​പ് ലെസ്. മു​മ്പ് ഇ​റ​ക്കു​ന്ന ചീ​ട്ടു​ക​ള്‍ മു​ന്‍കൂ​ട്ടി പ​റ​യും എ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​പ്പോ​ള്‍ ക​ഷ്ട​പ്പെ​ട്ടു ജ​യി​ച്ചാ​ലും സ​മ്മ​തി​ക്കു​ന്നി​ല്ല’’, പോ​കു​മ്പോ​ള്‍ അ​ദ്ദേ​ഹം പി​റു​പി​റു​ത്തു.

(തുടരും)

Tags:    
News Summary - weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.