എഴുത്തുകുത്ത്

സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ൾ കാണിച്ചുതരുന്ന പ്ര​ണ​യ​ക​ഥ​

സ​ലി​ൻ മാ​ങ്കു​ഴി എ​ഴു​തി​യ ക​ഥ ‘മ​ഹാ​മാ​യ’ (ല​ക്കം 1466) വി​കാ​ര​നി​ർ​ഭ​ര​മാ​യി. സ്നേ​ഹ​ത്തി​ന്‍റെ പ​ല മു​ഖ​ങ്ങ​ളും ഈ ​ക​ഥ കാ​ണി​ച്ചു​ത​രു​ന്നു. ക​ഥ തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: ‘‘പു​രു​ഷ സാ​മീ​പ്യ​ത്തെ​യും കൂ​ട്ടി​നെ​യും കു​റി​ച്ച് എ​ത്ര​യെ​ത്ര കു​റി​പ്പു​ക​ൾ ക​ണ്ട​താ​ണ്. ഒ​രു​പാ​ടൊ​രു​പാ​ട് പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. നെ​റ്റി​യി​ൽ ഒ​രു ചും​ബ​ന​ത്തി​ന​പ്പു​റം ആ​ദ്യ​രാ​ത്രി​യി​ൽ മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല. പ​ക്ഷേ, അ​ടു​ത്തു പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ളെ​യേ വി​വാ​ഹം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന അ​വ​ളു​ടെ ആ​ഗ്ര​ഹം​പോ​ലും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ല.’’

ഈ ​വാ​ച​ക​ങ്ങ​ളി​ൽ അ​വ​ളു​ടെ മ​ന​സ്സും ഇം​ഗി​ത​വു​മെ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട് താ​നും. പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും ആ​ദ്യ​രാ​ത്രി മാ​ന​സി​ക​മാ​യ അ​ടു​പ്പ​ത്തി​നും നി​ർ​ത്താ​തെ​യു​ള്ള സ്നേ​ഹ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ആ​ദ്യ​രാ​ത്രി അ​വ​ളു​ടെ ശ​രീ​ര​വ​ടി​വി​നെ കു​റി​ച്ചാ​ണ് ഭ​ർ​ത്താ​വ് സം​സാ​രി​ച്ച​ത്. ഇ​തു കേ​ട്ട​പ്പോ​ഴേ മാ​യ പ​ക​ച്ചു​പോ​യി. ആ ​രാ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ കൂ​ർ​ക്കം​വ​ലി​യാ​ണ് അ​വ​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​വ​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ര​ഞ്ഞു.

വി​വാ​ഹി​ത​യാ​യി ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​യു​ടെ ആ​കു​ല​ത​ക​ളും സ്വ​പ്ന​സ​ഞ്ചാ​ര​ങ്ങ​ളും ക​ഥാ​കൃ​ത്ത് ഈ ​ക​ഥ​യി​ൽ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. അ​ന്നു​വ​രെ​യു​ള്ള ജീ​വി​ത​വും ലോ​ക​വു​മെ​ല്ലാം മാ​റി​മ​റി​യു​ക​യാ​ണ​പ്പോ​ൾ. അ​പ​രി​ചി​ത​മാ​യ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ടു​ന്ന അ​വ​ൾ​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. വി​വാ​ഹി​ത​യാ​കു​ന്ന​തി​നു​മു​മ്പ് അ​വ​ൾ മ​റ്റൊ​രാ​ളെ സ്നേ​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​വ​ളു​ടെ മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യാ​നു​മി​ല്ല. വി​വാ​ഹ​ത്തി​നു​മു​മ്പ് അ​വ​ളെ​ക്കു​റി​ച്ച് അ​യാ​ൾ ഒ​ന്നും ചോ​ദി​ച്ച​തു​മി​ല്ല. അ​യാ​ളു​ടെ സം​സാ​ര​ത്തി​ൽ ക​ഴി​ഞ്ഞ കാ​ല​വും ഭാ​വികാ​ര്യ​ങ്ങ​ളും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വ​ർ​ത്ത​മാ​ന​കാ​ലം എ​ന്നൊ​ന്ന് ഇ​ല്ലാ​യി​രു​ന്നു. ഒ​രു ന​വ​വ​ധു​വി​ന് മാ​ന​സി​ക വി​ര​ക്തി​യു​ണ്ടാ​കാ​ൻ ഇ​തി​ല​ധി​കം എ​ന്തു​വേ​ണം. ഒ​രു അ​നാ​വ​ശ്യ തി​ടു​ക്കം അ​യാ​ൾ​ക്ക് എ​ന്തു​കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു.

ഉ​ള്ളി​ലെ തു​ടി​പ്പി​ന് മൂ​ന്നു​മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ ത​ന്നെ അ​വ​ളു​ടെ വി​ര​സ​ത വ​ർ​ധി​ച്ചുവ​ന്നു. ഒ​ന്നി​നോ​ടും താ​ൽ​പ​ര്യ​മി​ല്ലാ​തെ​യാ​യി. ത​ന്‍റെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ മ​റ്റൊ​രാ​ളോ​ട് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അ​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. ശാ​രീ​രി​ക ബ​ന്ധ​മെ​ന്ന​ത് മാ​ന​സി​ക ബ​ന്ധം കൂ​ടി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഭ​ർ​ത്താ​വി​ന് ക​ഴി​ഞ്ഞ​തു​മി​ല്ല. അ​ധി​കം സം​സാ​രി​ക്കു​ന്ന​വ​ളാ​യി​രു​ന്നി​ല്ല അ​വ​ൾ. എ​ന്നാ​ൽ, സ്നേ​ഹ​മു​ള്ള​വ​രോ​ട് എ​ത്ര സം​സാ​രി​ച്ചാ​ലും അ​വ​ൾ​ക്ക് മ​തി വ​രി​ല്ലാ​യി​രു​ന്നു. ക​ഥ ഇ​ങ്ങ​നെ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ത​ന്നെ വാ​യ​ന​ക്കാ​ർ​ക്ക് അ​തി​ന്‍റെ പി​രി​മു​റു​ക്ക​വും അ​വോ​ളം അ​നു​ഭ​വി​ക്കാ​നാ​വു​ന്നു​ണ്ട്.

ഗ​ർ​ഭ​കാ​ല​ത്ത് അ​വ​ൾ​ക്ക് സ​ന്ദ​ർ​ശ​ക​രാ​യി അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ല്ലാം സ്വ​പ്ന​മാ​ണോ? പ്ര​സ​വാ​ശു​പ​ത്രി​യുടെ നാ​ലാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടാ​ൻ ആ​ഗ്ര​ഹി​ച്ചുനി​ന്ന​തും ഒ​രു ദി​വ​സം രാ​ത്രി​വ​രെ നീ​ണ്ടു​നി​ന്ന പ്ര​സ​വ വേ​ദ​ന​യി​ൽ പു​ള​ഞ്ഞ​തും അ​വ​ളു​ടെ സ്വ​പ്ന​ത്തെ വി​ഷാ​ദ​ഭ​രി​ത​മാ​ക്കി. എ​ല്ലാ​വ​രും ഉ​റ​ങ്ങു​മ്പോ​ൾ അ​വ​ൾ മാ​ത്രം ശ​ബ്ദ​മി​ല്ലാ​തെ ക​ര​ഞ്ഞു.

ഒ​ടു​വി​ൽ ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: സ​ങ്ക​ട​ങ്ങ​ളോ ഭ​യ​മോ ഇ​ല്ലാ​തെ, ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ ആ​കാ​ശ​വും ഭൂ​മി​യും ജ​ല​വും ഊ​ഷ്മാ​വും ശ്വ​സി​ച്ച്, സം​ഗീ​ത​ത്തി​ന്റെ ചി​റ​കി​ലേ​റി ചു​രു​ണ്ടു​കി​ട​ന്ന മാ​യ നി​ദ്ര​യി​ലേ​ക്ക് ആ​ഴ്ന്നു.

ഒ​രു പെ​ണ്ണി​ന്‍റെ ആ​കു​ല ചി​ത്ത​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യും ധ​ർ​മ​സ​ങ്ക​ട​വും നി​റ​ഞ്ഞ ഈ ​ക​ഥ ഒ​രു ശാ​ശ്വ​ത പ്ര​ണ​യ​ത്തി​ന്‍റെ നേ​ർ​ചി​ത്രം കൂ​ടി ന​ൽ​കു​ന്നു. സ്ത്രീ ​ജീ​വി​ത​ത്തി​ന്‍റെ ഒ​രു മ​ന​ഃശാ​സ്ത്രംകൂ​ടി ഈ ​ക​ഥ​യി​ലു​ണ്ട്. അ​ത് മ​റ്റാ​രേ​ക്കാ​ളും പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഒ​രു​പ​ക്ഷേ സാ​ധി​ക്കു​ക സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ക​ഥാ​കാ​ര​നും ആ​ഴ്ച​പ്പ​തി​പ്പി​നും ആ​ശം​സ​ക​ൾ.

സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ

കോ​ട​തി ക​യ​റു​ന്ന എ​ഴു​ത്തു​കാ​ർ

‘‘ഒ​രു ക​ഥ​യു​ടെ ക്ലൈ​മാ​ക്സ് തി​രു​ത്താ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​വ​കാ​ശ​മി​ല്ല. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പോ​ലെ​യ​ല്ല​ല്ലോ ഒ​രാ​ളു​ടെ ഭാ​വ​ന​യി​ൽ ക​യ​റി തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​ത്. ക​ഥ മ​ൻ​കി ബാ​ത്ത് ആ​ണ്. എ​ഴു​ത്താ​ളു​ടെ മ​ന​സ്സി​ലെ സ്വ​കാ​ര്യം.’’

ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം 1468) ഷീ​ല ടോ​മി എ​ഴു​തി​യ ‘ചെ​യ്ത്താ​ൻ പാ​ലം’ എ​ന്ന ക​ഥ വാ​യി​ച്ചു. ശ​ക്ത​മാ​യ, ധൈ​ര്യ​മു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് മു​ക​ളി​ലെ വ​രി​ക​ളി​ലൂ​ടെ എ​ഴു​ത്തു​കാ​രി ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ന്റെ പ​ര​മാ​വ​ധി രൂ​പ​മാ​യ രാ​ഷ്ട്രീ​യശ​ക്തി​യെപ്പോ​ലും ഇ​വി​ടെ ചോ​ദ്യംചെ​യ്യു​ന്നു. അ​തി​ലൂ​ടെ പ​റ​യു​ന്ന​ത്, ക​ഥ​യു​ടെ ലോ​കം ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ല എ​ന്ന​താ​ണ്. ച​രി​ത്രം തി​രു​ത്തു​ന്ന​ത് പ​ല​പ്പോ​ഴും അ​ധി​കാ​ര​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്.

പ​ക്ഷേ ഭാ​വ​ന, അ​ത് തീ​ർ​ത്തും വ്യ​ക്തി​പ​ര​വും സ്വ​ത​ന്ത്ര​വു​മാ​ണ്. എ​ഴു​ത്തു​കാ​രു​ടെ ഉ​ള്ള​റ​യി​ലെ ഒ​രു തീ​രു​മാ​ന​മാ​ണ​ത്. അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ, വി​കാ​ര​ങ്ങ​ൾ, നൈ​തി​ക​ത, കാ​ഴ്ച​പ്പാ​ട് എ​ന്നി​വ​യു​ടെ സം​ഗ്ര​ഹം. അ​തി​നെ പു​റ​ത്തു​നി​ന്ന് തി​രു​ത്തു​ക എ​ന്ന​ത്, ഒ​രാ​ളു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ന്ന് അ​തി​നെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. എ​ന്നാ​ൽ, ഇ​തി​നെ വി​മ​ർ​ശ​ന​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കു​മ്പോ​ൾ സാ​ഹി​ത്യ​ത്തി​ൽ, ചി​ല​പ്പോ​ൾ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം, വാ​യ​ന​ക്കാ​രു​ടെ സ്വാ​ധീ​നം, പ്ര​സാ​ധ​ന-​സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ തു​ട​ങ്ങി​യ​വ കാ​ര​ണം ‘തി​രു​ത്ത​ൽ’ സം​ഭ​വി​ക്കാ​റു​ണ്ട് എ​ന്നു​ള്ള​താ​ണ്.

ഈ ക​ഥ, സാ​ധാ​ര​ണ നാ​ര​റ്റിവാ​യിമാ​ത്രം വാ​യി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് കൈ​വി​ട്ടു​പോ​കും. കാ​ര​ണം, ഇ​ത് ‘ക​ഥ​ക്കുള്ളി​ൽ ക​ഥ’ എ​ന്ന ഘ​ട​ന​യെ ആ​ശ്ര​യി​ച്ച് മു​ന്നേ​റു​ന്ന, വാ​യ​ന​ക്കാ​ര​നെ തു​ട​ർ​ച്ച​യാ​യി ആ​ന്ത​രി​ക ലോ​ക​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ഒ​രു നാ​രേ​റ്റിവ് ക​ളി​യാ​ണ്.

ക​ഥ തു​ട​ങ്ങു​ന്ന​ത് പു​റം​ക​ഥ​യി​ലൂ​ടെ​യാ​ണ്. ഒ​രു സം​ഭ​വ​മോ, ഒ​രു അ​ന്വേ​ഷ​ണാ​ത്മ​ക സാ​ഹ​ച​ര്യ​ത്തി​ലോ ആ​രം​ഭി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ഒ​രു പാ​ളി. എ​ന്നാ​ൽ ആ ​പാ​ളി ത​ന്നെ ക്ര​മേ​ണ മ​റ്റൊ​രു ക​ഥ​യു​ടെ വാ​തി​ൽ തു​റ​ക്കു​ന്നു. ആ​ന്ത​രി​ക ക​ഥ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ, ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ ക​ഥ പ​റ​യു​ന്ന​വ​രാ​യി മാ​റു​ന്നു. ഇ​തോ​ടെ, “ആ​രാ​ണ് യ​ഥാ​ർ​ഥ ന​ാരേ​റ്റി​വ്’’ എ​ന്ന ചോ​ദ്യ​വും “എ​ന്താ​ണ് യാ​ഥാ​ർ​ഥ്യം?” എ​ന്ന സം​ശ​യ​വും വാ​യ​ന​ക്കാ​ര​നെ പി​ന്തു​ട​രാ​ൻ തു​ട​ങ്ങു​ന്നു.

ഈ ​ഘ​ട​ന​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത, ഓ​രോ ക​ഥ​യും മ​റ്റൊ​ന്നി​നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​റ​ച്ചു​വെ​ക്കു​ന്ന​തു​മാ​ണ്. ഒ​രു ക​ഥ​യി​ലെ സൂ​ച​ന​ക​ൾ മ​റ്റൊ​രു ക​ഥ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​മ്പോ​ഴും, ആ ​അ​ർ​ഥം വീ​ണ്ടും പു​തി​യ സം​ശ​യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​ലൂ​ടെ ക​ഥ പ​ല ലെ​യ​റു​ക​ളു​ള്ള അ​നു​ഭ​വ​മാ​യി മാ​റു​ന്നു. ക​ഥ വാ​യി​ച്ചു​തീ​രു​മ്പോ​ൾ മ​റ്റൊ​രു ക​ഥ​യു​ടെ പ്ര​തി​ധ്വ​നി മ​ന​സ്സി​ൽ തു​ട​രു​ന്നു. ഇതിലെ കഥാപാത്രങ്ങൾക്കും ഇതേ ഇരട്ടസ്വഭാവം കാണാം. അവർ കഥയിലെ ആളുകളായി മാത്രമല്ല, കഥ പറയുന്നവരായും നിലകൊള്ളുന്നു. ചിലപ്പോൾ അവർ സൃഷ്ടിച്ച കഥതന്നെയാണ് അവരെ നിയന്ത്രിക്കുന്നതെന്നുപോലെ തോന്നും.

ചു​രു​ക്ക​ത്തി​ൽ, ഈ ​ക​ഥ വാ​യി​ക്കു​ന്ന​ത് ഒ​രു സം​ഭ​വ​വി​വ​ര​ണം അ​റി​യു​ന്ന​ത​ല്ല –ഒ​രു ക​ഥ എ​ങ്ങ​നെ പി​റ​ക്കു​ന്നു, എ​ങ്ങ​നെ മാ​റു​ന്നു, എ​ങ്ങ​നെ ന​മ്മെത​ന്നെ ചോ​ദ്യംചെ​യ്യു​ന്നു എ​ന്ന പ്ര​ക്രി​യ അ​നു​ഭ​വി​ക്കു​ന്ന​താ​ണ്. മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും സാ​മൂ​ഹി​ക​മാ​യ മാ​റ്റ​ങ്ങ​ളെ​യും സ​ന്തു​ലി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു മി​ക​ച്ച ര​ച​ന​യാ​ണി​ത്. നീ​തി​ക്കുവേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മോ അ​തോ ജീ​വി​ത​യാ​ത്ര​യി​ലെ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വു​ക​ളോ ആ​ക​ട്ടെ, വാ​യ​ന​ക്കാ​രെ ചി​ന്തി​പ്പി​ക്കാ​ൻ ഈ ​ക​ഥ​ക്ക് സാ​ധി​ക്കു​ന്നു. ക​ഥ എ​ഴു​തു​ന്ന​വ​ർ​ക്ക് അ​ഭി​മാ​നം തോ​ന്നും ഈ ​ക​ഥ വാ​യി​ച്ചു തീ​രു​മ്പോ​ൾ.

ര​മേ​ഷ് പെ​രു​മ്പി​ലാ​വ് (ഫേ​സ്ബു​ക്ക്)

വി​​പ​​ണി​​വ​​ത്ക​​രി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യം

മീ​​ഡി​​യാ​​സ്കാ​​നിൽ യാ​​സീ​​ൻ അ​​ശ്‌​​റ​​ഫ് എ​​ഴു​​തി​​യ ‘ജ​​നാ​​ധി​​പ​​ത്യം എ​​ന്ന കോ​​ർ​​പ​​റേ​​റ്റ് ഉ​​ൽ​​പ​​ന്നം’ (ല​​ക്കം 1468) വാ​​യി​​ച്ചു. കേ​​ര​​ള നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ച​​ാര​​ണ​​ത്തി​​ൽ കോ​​ർ​​പ​​റേ​​റ്റ് മാ​​ർ​​ക്ക​​റ്റി​​ങ് രീ​​തി​​ക​​ളും സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​ർ​​ണാ​​യ​​ക​​സ്ഥാ​​നം നേ​​ടി​​യ​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ത്മാ​​വി​​നു നേ​​രെ​​യു​​ള്ള അ​​ത്യു​​ഗ്ര​​മാ​​യ ആ​​ക്ര​​മ​​ണ​​മാ​​യി തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഇ​​ത്ത​​രം വി​​പ​​ണി​​വ​​ത്ക​​ര​​ണം ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഒ​​ന്ന​​ല്ല. ക​​ന​​ത്ത പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​ൻ പോ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ്. ആ​​യ​​തി​​നാ​​ൽ ജ​​നാ​​ധി​​പ​​ത്യവി​​ശ്വാ​​സി​​ക​​ൾ ഇ​​ത്ത​​രം ദു​​ഷ്ട​​ത​​ക​​ൾ​​ക്കെ​​തി​​രെ ഒ​​ന്നി​​ച്ച​​ണി​​നിര​​ക്കേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​വി​​യെ​​ക്കു​​റി​​ച്ച് എ​​ന്തെ​​ങ്കി​​ലും പ്ര​​തീ​​ക്ഷ വെ​​ച്ചു​​പു​​ല​​ർ​​ത്താ​​നാ​​വൂ.

ടി.​​ഐ. ലാ​​ലു, പ​​ഴ​​മു​​ക്ക്, തൃ​​ശൂ​​ർ

ഹി​ന്ദു​ത്വ​യെ തി​രു​ത്തി​യ ച​രി​ത്ര​കാ​ര​ൻ

മു​ക​ൾ ത​ല​ക്കെ​ട്ടിൽ എഴുതിയ പംക്തി ‘തു​ട​ക്കം’ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി (ല​ക്കം 1464). ചരിത്രം ഇ​ന്ന് ഇ​ന്ത്യ​യി​ൽ അത്രമേൽ വെ​ല്ലു​വി​ളി നേ​രി​ട്ടുകൊണ്ടിരിക്കുകയാണ്. സ​വ​ർ​ണാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​ന​യി​ലെ ഉ​യ​ർ​ന്ന ആ​ദ​ർ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യവും മ​തേ​ത​ര​ത്വവും, ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​മ​യ​ത്ത് ഇ​തി​നെ​തി​രെ പോ​രാ​ടി​യ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ വി​യോ​ഗം നാടിന് എന്തുകൊണ്ടും തീ​രാ​ന​ഷ്ട​മാ​ണ്. ഹി​ന്ദു​ത്വ​വാ​ദി​ക​ൾ ച​രി​ത്ര​ത്തെ മാറ്റിപണിയുമ്പോൾ അ​തി​നെ ശക്തമായി എ​തി​ർ​ത്ത് കെ.​എ​ൻ. പ​ണി​ക്ക​ർ മു​ൻ​പ​ന്തി​യി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ത് സ​വ​ർ​ണ വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. പാ​ഠ​പു​സ്ത​ക​ത്തി​ലും മ​റ്റു രം​ഗ​ത്തും കാ​വി​വ​ത്ക​ര​ണം ന​ട​ത്താ​ൻ സ​വ​ർ​ണ ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു. അ​ങ്ങ​നെ തെ​റ്റാ​യ ച​രി​ത്രം പ​ഠി​ക്കാ​ൻ ന​മ്മു​ടെ മ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. മ​ല​ബാ​ർ ക​ലാ​പം കാ​ർ​ഷി​ക ക​ലാ​പം ആ​യി​രു​ന്നു. മ​ല​ബാ​റി​ലെ ബ്രാ​ഹ്മ​ണ​രും നാ​യ​രും ആ​യ ഭൂ​ജ​ന്മി​മാ​ർ മു​സ്‍ലിം​ക​ളെ​യും ദ​ലി​ത​രെ​യുംകൊ​ണ്ട് ക്രൂ​ര​മാ​യി പ​ണി​യെ​ടു​പ്പി​ച്ചു, കൂ​ലി കൊ​ടു​ത്തി​ല്ല. ഇ​തി​നെ​തി​രെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മു​സ്‍ലിം​ക​ൾ സ​വ​ർ​ണ​ർക്കെ​തി​രെ സ്വാ​ഭാ​വി​ക​മാ​യും തി​രി​ഞ്ഞു. ദ​ലി​ത​ർ പേ​ടി​ച്ച് മി​ണ്ടി​യി​ല്ല. അ​വി​ടെ മു​സ്‍ലിം​ക​ൾ കൂ​ടു​ത​ലും ദ​ലി​ത​ർ മ​തം​മാ​റി വ​ന്ന​വ​രാ​ണ്.

ഇ​ത് സ​വ​ർ​ണ​ക്ക് സ്വാ​ഭാ​വി​ക​മാ​യും ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് അ​വ​ർ മു​സ്‍ലിം​ക​ൾ ഹി​ന്ദു​ക്ക​ളെ അ​ക്ര​മി​ച്ചു എ​ന്ന​രീ​തി​യി​ൽ തെ​റ്റാ​യ ച​രി​ത്രം എ​ഴു​തി​യ​ത്. ഈ​വ​ക സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ൾ കെ.​എ​ൻ. പ​ണി​ക്ക​രു​ടെ മു​ന്നിൽ സ​വ​ർ​ണ​ർ മു​ട്ടു​മ​ട​ക്കി. ഇ​തു​പോ​ലെ​യു​ള്ള ച​രി​ത്ര​കാ​ര​ൻ​മാ​ർ (കെ.​എ​ൻ. പ​ണി​ക്ക​ർ, കെ.​കെ. കൊ​ച്ച്, ഡോ. ​എം.​എ​സ്. ജ​യ​പ്ര​കാ​ശ്) ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ​വ​ർ​ണ​രു​ടെ ക​പ​ട​മു​ഖ​വും പി​ന്നാ​ക്ക​ക്കാ​രോ​ടു​ള്ള സ​വ​ർ​ണ​രു​ടെ ക്രൂ​ര​ത​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യൂ.

ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ, മു​തു​കു​ളം

ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ

ഷീ​​ല ടോ​​മി എ​​ഴു​​തി​​യ ക​​ഥ ‘ചെ​​യ്ത്താ​​ൻ പാ​​ലം’ (ല​​ക്കം 1468) വാ​​യി​​ച്ചു. ഒ​​രു നാ​​ടി​​ന്റെ ആ​​ത്മാ​​വ് തൊ​​ടു​​ന്ന ക​​ഥ​​യെ​​ഴു​​ത്തു​​കാ​​രി​​യാ​​യ സ്ത്രീ​​യു​​ടെ ക​​ഥ​​യും, ആ ​​ക​​ഥ​​യെത​​ന്നെ കോ​​ട​​തി​​യി​​ലെ​​ത്തി​​ക്കു​​ന്ന വി​​ചി​​ത്ര​​മാ​​യ ആ​​ഖ്യാ​​ന​​വു​​മാ​​ണ് ഇ​​ത്. കോ​​ട​​തി​​യി​​ൽ ന​​ട​​ക്കു​​ന്ന ചോ​​ദ്യംചെ​​യ്യ​​ലു​​ക​​ളി​​ലൂ​​ടെ, എ​​ഴു​​ത്തു​​കാ​​രി​​യും ജ​​ഡ്ജി​​യും വാ​​യ​​ന​​ക്കാ​​രും അ​​തി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് ഒ​​രു സ​​ങ്കീ​​ർ​​ണ​​മാ​​യ കാ​​ല​​ഘ​​ട്ട​​ത്തെ​​യും, ആ ​​കാ​​ല​​ത്തെ നാ​​ടി​​നെ​​യും, അ​​വി​​ടെ​​യു​​ള്ള മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളെ​​യും ഓ​​ർ​​ത്തെ​​ടു​​ക്കു​​ന്നു. ക​​ഥ​​യു​​ടെ അ​​വ​​സാ​​ന​​ഭാ​​ഗം മാ​​റ്റു​​ക എ​​ന്ന​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കുപോ​​ലും അ​​വ​​കാ​​ശ​​മി​​ല്ല എ​​ന്ന ദൃ​​ഢ​​മാ​​യ ദ​​ർ​​ശ​​ന​​മാ​​ണ് ഈ ​​ക​​ഥ പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്.

മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ൽ ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​രു​​ടെ ദ​​യ​​നീ​​യ​​മാ​​യ ജീ​​വി​​താ​​വ​​സ്ഥ​​ക​​ളെ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന ഈ ​​ആ​​ഖ്യാ​​ന​​ത്തെ, നി​​യ​​മ​​വ്യ​​വ​​സ്ഥ​​യി​​ലൂ​​ടെ ഭ​​യ​​പ്പെ​​ടു​​ത്തി ഇ​​ല്ലാ​​താ​​ക്കാ​​ൻ ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ക്കു​​മ്പോ​​ൾ, സ​​മൂ​​ഹം അ​​തി​​നെ എ​​തി​​ർ​​ക്കു​​ന്ന​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് ശ​​ക്ത​​മാ​​യി ഇ​​തി​​ൽ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. പു​​തി​​യ​​കാ​​ല​​ത്ത് ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​മേ​​ൽ ന​​ട​​ക്കു​​ന്ന ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ളെ വ​​ള​​രെ സൂ​​ക്ഷ്മ​​മാ​​യും ധീ​​ര​​മാ​​യും പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഷീ​​ല ടോ​​മി​​യു​​ടെ ഈ ​​ക​​ഥ, മ​​ന​​സ്സി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന ഒ​​ന്നാ​​യി മാ​​റും. ക​​ഥ​​ക്കു​​ള്ളി​​ൽ മ​​റ്റൊ​​രു ക​​ഥ​​യെ കോ​​ട​​തി​​യി​​ൽ ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് സ​​മ​​കാ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണ്. അ​​ത്ത​​ര​​മൊ​​രി​​ട​​ത്ത് ഈ ​​ക​​ഥ ഒ​​രു ധീ​​ര​​മാ​​യ ആ​​ഖ്യാ​​ന​​മാ​​യി മാ​​റു​​ന്നു.

അ​​ബ്ദു​​ൽ വാ​​ഹി​​ദ്, ത​​വ​​ളേ​​ങ്ങ​​ൽ (ഫേ​​സ്ബു​​ക്ക്)

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.