Posted On
date_range Updated On
date_range ഞാൻ ഡോക്ടറായാൽ...
ജൂലൈ 1 ദേശീയ വൈദ്യശാസ്ത്രദിനമാണ്. ഇൗ മഹാമാരിക്കാലത്ത് നമ്മൾ കണ്ടതാണ് വൈദ്യശാസ്ത്ര രംഗത്തിെൻറ മഹത്വം. സമൂഹം ഒന്നാകെ അത്രയേറെ ബഹുമാനിക്കുന്ന ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നന്ദിപറയാൻ ഇൗ ദിനം നമുക്ക് മാറ്റിവെക്കാം.
വൈദ്യശാസ്ത്രദിനത്തോടനുബന്ധിച്ച് മാധ്യമം 'വെളിച്ചം' കുട്ടികൾക്കായി ഒരു അവസരമൊരുക്കുകയാണ്. 'ഞാൻ ഡോക്ടറായാൽ...' എന്ന വിഷയത്തിൽ ഹൃദയസപർശിയായ ചെറു കുറിപ്പ് എഴുതി velicham@madhyamam.in എന്ന മെയിൽ െഎ.ഡിയിലേക്ക് അയക്കൂ. മികച്ച കുറിപ്പുകൾ 'വെളിച്ചം' പേജിലും 'വെളിച്ചം' ഒാൺലൈനിലും പ്രസിദ്ധീകരിക്കും.
നിബന്ധനകൾ
- തിങ്കളാഴ്ച (ജൂൺ 28, രാത്രി 9 മണി) വരെയാണ് കുറിപ്പുകൾ അയക്കാനുള്ള സമയം
- കുറിപ്പുകൾ 150 വാക്കുകളിൽ കവിയരുത്.
- പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണ് അവസരം
- പേര്, സ്കൂൾ, ക്ലാസ് എന്നീ വിവരങ്ങളും ഫോേട്ടായും അയക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.