ഇവനും അന്നൊരു കുഞ്ഞായിരുന്നു

കളിച്ചും പഠിച്ചും നടക്കേണ്ട കാലമാണ് ബാല്യം. പട്ടം പറത്തിയും മീൻപിടിച്ചും പാട്ടുപാടിയും കഥകൾ പറഞ്ഞും നാം ഓരോരുത്തരും ആഘോഷിക്കുന്ന കാലമാണത്. അത്​ ഓരോ കുട്ടിയുടെയും അവകാശവുമാണ്. എന്നാൽ, കളിച്ചുനടക്കേണ്ട പ്രായത്തിൽ പലപ്പോഴും ത​െൻറ മുന്നോട്ടുള്ള ജീവിതത്തിനോ, ആഹാരത്തിനോ പ്രയാസം വരുമ്പോൾ പുസ്തകങ്ങളും കളികളും ഇല്ലാത്തൊരു ലോകത്തേക്ക് പോകാൻ ചെറുപ്രായത്തിൽതന്നെ നിർബന്ധിതരായ ഒരുപാടുപേരുണ്ട്. അങ്ങനെ കുട്ടിയായിരിക്കുമ്പോൾതന്നെ ദുരിതങ്ങളുടെ ലോകത്തേക്ക് പറിച്ചു നടപ്പെട്ട ബാലനാണ് പാകിസ്​താൻകാരനായ ഇഖ്ബാൽ മസീഹ്.

ഇഖ്‌ബാൽ മസീഹ്​

പരവതാനികളുണ്ടാക്കുന്ന കമ്പനിക്ക് നാലാം വയസ്സിൽ വിറ്റതോടെ ഇഖ്‌ബാൽ മസീഹി​െൻറ ദുരിതം തുടങ്ങി. ആഴ്ചയിൽ എല്ലാ ദിവസവും 12 മണിക്കൂറോളം കഠിനമായ ജോലി. കിട്ടുന്ന വേതനമാകട്ടെ വെറും ഒരു രൂപ. ആവശ്യത്തിന് വിശ്രമമോ ആഹാരമോ ലഭിക്കാതെ കഠിനമായ ജോലിചെയ്ത അവ​െൻറ കുഞ്ഞുശരീരം പ്രായത്തിനനുസരിച്ച് വളർന്നില്ല. നെയ്തുവെച്ച പരവതാനികൾ പ്രാണികൾ കയറി നശിപ്പിക്കാതിരിക്കാൻ ജനാലകൾപോലും അടച്ചിട്ട കാറ്റ് കയറാത്ത മുറിയിലായിരുന്നു അവനെ പാർപ്പിച്ചിരുന്നത്. ലാഹോറിനു സമീപത്തെ മുരിഡ്ക് ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലായിരുന്നു മസീഹി​െൻറ ജനനം. ത​െൻറ വീട്ടുകാർ നെയ്ത്തുശാല ഉടമസ്ഥനിൽനിന്നും കടം വാങ്ങിയ 6000 രൂപ തിരിച്ചുനൽകാനായിരുന്നു അവനെ ആ കമ്പനിയിൽ അടിമപ്പണിക്ക് കൊണ്ടെത്തിച്ചത്. ദിവസവും ലഭിച്ചിരുന്ന ആ ഒരു രൂപ കൊണ്ട് വേണമായിരുന്നു ആ കടം വീട്ടാൻ. ആറുവർഷത്തോളം മസീഹ് അവിടെ അടിമപ്പണി ചെയ്തു. ത​െൻറ പത്താം വയസ്സിൽ അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പക്ഷേ, അതുകൊണ്ടൊന്നും തോറ്റുകൊടുക്കാനവൻ തയാറായിരുന്നില്ല. സ്വാതന്ത്ര്യം നേടാനുള്ള അവ​െൻറ അതിയായ ആഗ്രഹത്താൽ വീണ്ടും രക്ഷപ്പെടാൻ നടത്തിയ ശ്രമം വിജയിച്ചു.

ഇഖ്‌ബാൽ മസീഹ്​


ബാലവേലക്കെതിരെ പോരാടുന്ന ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് ഓഫ് പാകിസ്​താൻ (BLLF) എന്ന സംഘടനയിലാണ് അവൻ എത്തിച്ചേർന്നത്. അവിടെനിന്ന് വിദ്യാഭ്യാസം നേടുകയും അടിമവേല അവസാനിപ്പിക്കാൻ ആ സംഘടനയോടൊപ്പം കഠിനമായി പ്രയത്നിക്കുകയും ചെയ്തു. നിർബന്ധിത ബാലവേലയിൽനിന്നും മൂവായിരത്തോളം കുട്ടികളെ രക്ഷപ്പെടുത്താൻ മസീഹിന് സാധിച്ചിട്ടുണ്ട്.

ലോകത്തി​െൻറ ബഹുമാനവും പ്രശംസയും പിടിച്ചുപറ്റിയ അവൻ ബാലവേലക്കെതിരെ പ്രഭാഷണങ്ങൾ നടത്തി. ഒട്ടേറെ പുരസ്കാരങ്ങൾക്കർഹനായ ആ വ്യക്തി 1995ൽ ത​െൻറ 12ാം വയസ്സിൽ കാർപെറ്റ്​ മാഫിയയുടെ വെടിയേറ്റ് കൊല്ലപ്പെടുകയാണുണ്ടായത്. നന്മയുടെ പ്രകാശം പരത്തി ലോകത്തിന്​ വഴികാട്ടിയായ മസീഹ് പാകിസ്​താനിലെ ബാലവേലയിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരുന്നതിൽ വിജയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT