MISSION LSS & USS

വീണ്ടും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയെത്തി. ഇക്കുറി ഫെബ്രുവരിയിലാണ് പരീക്ഷ. നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്നവർക്കുള്ള പരീക്ഷ ഫെബ്രുവരി 28 നാണ് നടക്കുക. നാല്, ഏഴ് ക്ലാസുകളിലെ മുഴുവൻ പാoഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളും ഇക്കുറി പരീക്ഷക്ക് വരും. എൽ.എസ്.എസ്സിന് നാലാം ക്ലാസിൽ നേടിയ പഠന നേട്ടങ്ങൾ, ആശയം, ധാരണ, ശേഷികൾ, മനോഭാവം എന്നിവയെല്ലാം പരീക്ഷക്കപ്പെടും. അറിവിന്റെ സ്വാംശീകരണം, അറിവിന്റെ പ്രയോഗം, വിശകലനാത്മകത, വിലയിരുത്തൽ, സൃഷ്ടിപരത എന്നിവക്ക് പ്രാമുഖ്യം നൽകിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. യു.എസ്.എസ്സിന് വസ്തുനിഷ്ഠ, വിശ്വാസ്യത എന്നിവ നിലനിർത്തിയുള്ള ബഹുവികല്പക ചോദ്യങ്ങളാണ് ഉണ്ടാവുക.

പരീക്ഷ എഴുതാൻ

അർധവാർഷിക പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ ഗ്രേഡ് സ്വന്തമാക്കിയവർക്ക് പരിക്ഷ എഴുതാം. ഏതെങ്കിലും വിഷയത്തിൽ എ ഗ്രേഡ് നഷ്ടമായെങ്കിലും ഉപജില്ലാ തല കലാ-കായിക - വിദ്യാരംഗം, പ്രവൃത്തി, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്രമേളയിൽ ഏതെങ്കിലും ഒന്നിന് എ ഗ്രേഡ് നേടിയവർക്കും പരീക്ഷ എഴുതാനുള്ള അർഹതയുണ്ട്.

LSS

ഗണിതം

20 മാർക്കിന്റെ ചോദ്യങ്ങളാണ് ഗണിതത്തിൽ നിന്നും ഉണ്ടാവുക. അതിൽ 10 എണ്ണം നേരിട്ട് ഉത്തരത്തിലേക്ക് എത്താനുള്ള ഒരു മാർക്കിന്റെ ചോദ്യങ്ങളാണ്. 2 എണ്ണം പ്രശ്നാപഗ്രഥനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള 5 മാർക്കിന്റെ ചോദ്യങ്ങളാണ്.

1. 10000 ൽ എത്ര നൂറുകൾ ഉണ്ട്?

Ans. 100

2. 9909എന്ന സംഖ്യയെ അക്ഷരത്തിൽ എഴുതുക

Ans. ഒമ്പതിനായിരത്തി തൊള്ളായിരത്തി ഒൻപത്.

3. 2000 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans.MM

4. 1500 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans. MD

5. 100 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans. C

6. 2024 നെ റോമൻ അക്കത്തിലെഴുതുക:

Ans. MMXXIV

7. ഇരുന്നൂറാമത്തെ ഇരട്ട സംഖ്യ?

Ans. 400

8. അമ്പതാമത്തെ ഒറ്റസംഖ്യ?

Ans. 99

9. ഇരുന്നൂറാമത്തെ ഒറ്റസംഖ്യ?

Ans. 399

10. 560 നെ റോമൻ അക്കത്തിൽ എഴുതുക

Ans. DLX

11. 3 മിനുട്ട്= ----- സെക്കന്റ്

Ans.180

12. 1മണിക്കൂർ=---- മിനുട്ട്

Ans. 60മിനുട്ട്

13. അധിവർഷത്തെ ദിവസങ്ങളുളള എണ്ണം? .

Ans. 366

14. 1.45 pm, നെ 24 മണിക്കൂർ ക്ലോക്കിലെ സമയമാക്കുക

Ans. 13.45

15. 85 മിനുട്ട്=------ മണിക്കൂർ 25മിനുട്ട്

Ans. 1മണിക്കൂർ 25 മിനുട്ട്

16. ഏറ്റവും വലിയ നാലക്ക സംഖ്യ?

Ans.9999

17. ഏറ്റവും ചെറിയ അഞ്ചക്കസംഖ്യ?

Ans.10000

18. 1 മുതൽ 10 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്രയാണ്?

Ans.55

19. 10000- 900=----

Ans. 9100

20. ചതുരത്തിന്റെ ചുറ്റളവ്=------

Ans. 2×(നീളം+വീതി)

21. ആറ് വശങ്ങളുളള രൂപമാണ്-----

Ans. ഷഡ്ഭുജം.

22. അഞ്ചു വശങ്ങളുള്ള രൂപമാണ്-----

Ans.പഞ്ചഭുജം

23. നാല് വശവും തുല്യമായ ചതുരമാണ്?

Ans: സമചതുരം

24. 1000എന്നത് എത്രാമത്തെ ഇരട്ടസംഖ്യയാണ്?

Ans: 500

25.ഒരു മാസത്തെ പത്താം തീയ്യതി തിങ്കൾ ആണെങ്കിൽ ആ മാസത്തിലെ മുപ്പതാം തീയ്യതി ഏത് ദിവസം?

Ans: ഞായർ

26. ഒരു വിദ്യാലയത്തിൽ ഗ്രന്ഥാലയമൊരുക്കാൻ 24കസേരയും 12 മേശകളും വാങ്ങി. കസേരക്ക് 850 രൂപയും മേശക്ക് 2345 രൂപയുമാണ് വില.സ്ക്കൂൾ പി.ടി.എ 16000 രൂപ സമാഹരിച്ചു.

A ) മേശക്കും കസേരകൾക്കുമായി ആകെ എത്ര രൂപ ചെലവ് വന്നു?

B) പി.ടി.എ കമ്മിറ്റി സമാഹരിച്ചത് കഴിച്ച് ഇനിയെത്ര തുക കണ്ടെത്തണം?

പൊതു വിഞ്ജാനം

സമകാലിക സംഭവങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ടവ, പാഠഭാഗത്തിന്റെ അധികവിവരം എന്നിങ്ങനെ വിശാലമായ വിഷയങ്ങളിൽ നിന്നും പൊതു വിജ്ഞാനം ചോദ്യങ്ങൾ ഉണ്ടാകാം. ഓരോ മാർക്ക് വീതമുള്ള 10 ചോദ്യങ്ങളാണ് ഉണ്ടാവുക

1. അമേരിക്കൻ ബഹിരാകാശ പര്യവേക്ഷണ ഏജൻസിയായ നാസയുടെ ഒസിരിസ് -റെക്സ് (OSIRIS-REX) ദൗത്യം ഏതു ഛിന്നഗ്രഹത്തിലെ കല്ലും മണ്ണും ശേഖരിച്ചാണ് ഭൂമിയിൽ എത്തിച്ചത്?

2. വേഗത്തിൽ സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). ഇതിലെ B ബ്രസീലാണ്. R റഷ്യയും I ഇന്ത്യയും C ചൈനയുമാണ്. S ഏതു രാജ്യമാണ്?

3. 2023-ലെ ലോകകപ്പ് ക്രിക്കറ്റിലെ ഭാഗ്യചിഹ്നങ്ങൾ ആയ ആൺ പെൺ രൂപങ്ങളുടെ പേര് ?

4. 2023-ലെ മഗ്സസെ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്ടർ?

5. ലോകത്ത് ഏറ്റവും അധികം ഹെഡർ ഗോളുകൾ അടിച്ച് റെക്കോർഡ് സൃഷ്ടിച്ച താരം?

6. 2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച യോൻ ഫോസെ ഏതു രാജ്യക്കാരനാണ്?

7.ചൈനയിലെ ഏതു നഗരത്തിലാണ് 2023-ലെ ഏഷ്യൻ ഗെയിംസ് നടന്നത്?

8. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു ?

9. ഇന്ത്യയിൽ നിർമിച്ച ആദ്യ ഫീച്ചർ ഫിലിം ഏത് ?

10. “കേരളം വളരുന്നൂ പശ്ചിമഘട്ടങ്ങളെ / കേറിയും കടന്നും ചെന്നന്യ മാം രാജ്യങ്ങളിൽ”. ഈ വരികൾ എഴുതിയതാര്?

11. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രകാരൻ ആര്?

12. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫിസർ ആരാണ് ?

13. ശരീരത്തിൽ ചുവന്ന രക്താണുക്കൾ കുറയുന്ന അവസ്ഥയ്ക്കു പറയുന്ന പേരെന്ത് ?

14. LPG യുടെ പൂർണരൂപം?

15. ഹൈഡ്രജൻ വായുവിൽ കത്തു മ്പോൾ ഉണ്ടാകുന്ന പദാർഥം?

16. ഒരേ മാസത്തിൽ രണ്ട് പൂർണചന്ദ്ര നെ കാണുന്ന പ്രതിഭാസമാണ് ‘ബ്ലൂ മൂൺ’. ചന്ദ്രനെ പരമാവധി വലുപ്പത്തിൽ കാണുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?

17. മഹാത്മാ ഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലമായ രാജ് ഘട്ട് ഏതു നദിയുടെ തീരത്താണ്?

18. സുലഭ് ഇന്റർനാഷണൽ ടൊയ്ലറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

19. ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത ആദ്യ ശബ്ദചലച്ചിത്രം ‘ദ ഗ്രേറ്റ് ഡിറ്റർ’ ആരെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു?

20. ഇന്ത്യൻ പാർലമെന്റിലെ സഭകളുടെ സമ്മേളനം വിളിച്ചുചേർക്കാനുള്ള അധികാരം ആർക്കാണ്?

ഉത്തരങ്ങൾ

1. 101955 ബെന്നു (101955 Bennu)

2. സൗത്ത് ആഫ്രിക്ക

3. Blaze, Tonk

4. ഡോ. രവി കണ്ണൻ

5.ക്രിസ്റ്റ്യനോ റൊണാൾഡോ

6. നോർവേ

7. ഹാങ്ചോ (Hangzhou)

8. ആർ ശങ്കരനാരായണൻ തമ്പി

9. രാജാ ഹരിശ്ചന്ദ്ര (1913)

10. പാലാ നാരായണൻ നായർ

11. ഡോ. ഹോമി ജഹാംഗിർ ഭാഭ

12. കിരൺ ബേദി

13. അനീമിയ

14. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്

15. ജലം

16. സൂപ്പർ മൂൺ

17. യമുനയുടെ

18. ഡൽഹിയിൽ

19. അഡോൾഫ് ഹിറ്റ്ലറിനെ

20. ഇന്ത്യൻ പ്രസിഡന്റിന്

കണ്ടെത്തുക

1. ഈ വർഷത്തെ വയലാർ പുരസ്ക്കാരം നേടിയത് ആര്? ക്യതി ഏത്?

2.ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത് ആര്?

3. ഈ വർഷത്തെ സാഹിത്യ നോബേൽ പുരസ്ക്കാരം നേടിയത് ആര്?

4. ലോകക്കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാർ?

5. രാജീവ് ഖേൽരത്നാ പുരസ്ക്കാരം നേടിയത് ആര്?

പരിസര പഠനം

20 മാർക്കിന്റെ ചോദ്യങ്ങളാണ് പരിസര പഠനത്തിൽ നിന്നും ഉണ്ടാവുക. അതിൽ ഓരോ മാർക്ക് വീതമുള്ള 10 ചോദ്യങ്ങൾ പാഠഭാഗവുമായി ബന്ധപ്പെട്ട് നേരിട്ട് ചോദിക്കുന്നവയാണ്. വിപുലീകരിച്ച് എഴുതാനുള്ള 5 മാർക്ക് വീതമുള്ള 2 ചോദ്യങ്ങളും ഉണ്ടാകാം. പരീക്ഷക്കുറിപ്പടക്കം മുഴുവൻ കാര്യങ്ങളും നന്നായി പഠിക്കണം.

1. താഴെ കൊടുത്ത സസ്യങ്ങളുടെ വേരുപടലം, സിരാ വിന്യാസം, ബീജ പത്രം എന്നിവ എഴുതുക?

A. മാവ്

B. കമുക്

C. പുളി

D. നെല്ല്

2. A.ജൈവവൈവിധ്യം നിലനിർത്താൻ പക്ഷികൾ ചെയ്യുന്ന കാര്യങ്ങൾ ഏവ?

B. മനുഷ്യ ഇടപെടൽ പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നുണ്ടോ?

3. താഴെ കൊടുത്തിട്ടുള്ള കലാരൂപങ്ങൾ ഏതൊക്കെ സംസ്ഥാനങ്ങളിലാണ്?

A. കഥക്

B. മോഹിനിയാട്ടം

C.ഭരതനാട്യം

D. കുച്ചുപ്പുടി

E. ഗാർബ

F. തമാശ

4. അമാവാസി, പൗർണമി എന്നിവ ചിത്രീകരിക്കുക?

5. താഴെ കൊടുത്ത ചരിത്ര സംഭവങ്ങൾ വിശദമാക്കുക

A. ജാലിയൻവാലാബാഗ്

B.ക്വിറ്റ് ഇന്ത്യാ സമരം

C. ഉപ്പ് സത്യാഗ്രഹം

6. കലകളുടെ രാജാവ് ആര്?

7. ഒരു കറുത്തവാവിനും വെളുത്ത വാവിനും ഇടയിലുള്ള ദിവസം ?

8. ഓമനത്തിങ്കൾക്കിടാവോ എന്ന താരാട്ട് പാട്ട് രചിച്ചത്?

9. 10, 20, 50,100, 200, 500, 2000 രൂപാ നോട്ടുകളിൽ ആലേഖനം ചെയ്ത ചിത്രം ഏത്?

10. മിഥുൻ ഏത് സംസ്ഥാന മൃഗമാണ്?

11. ദേശീയഗാനം, ദേശീയഗീതം എന്നിവ രചിച്ചത് ആരൊക്കെ?

മലയാളം

ഒരു മാർക്ക് വീതമുള്ള 10 ചോദ്യങ്ങളും വിശദീകരിച്ച് എഴുതാൻ 5 മാർക്ക് വീതമുള്ള 2 ചോദ്യങ്ങളുമാണ് മലയാള ഭാഷയിൽ നിന്നും ഉണ്ടാവുക. ജീവചരിത്രക്കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ദൃക്സാക്ഷി വിവരണം, വർണ്ണന, നിവേദനം, കത്ത്, പത്രവാർത്ത തയ്യാറാക്കൽ എന്നിവയിൽ നിന്ന് രണ്ടെണ്ണമാണ് വിശദീകരിച്ച് എഴുതുവാൻ ഉണ്ടാവുക.

ഓർക്കേണ്ടത്

താഴെ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടവ പാഠപുസ്തകങ്ങളിൽ നിന്നും കണ്ടെത്തി പരിശീലിക്കുക.

>പ്രാചീന കവിത്രയങ്ങൾ

> ആധുനീക കവിത്രയങ്ങൾ

> കഥകളിയുടെ ചടങ്ങ്, വേഷങ്ങൾ,

> പിരിച്ചെഴുതുക.

> സമാന പദം കണ്ടെത്തുക

> പഴഞ്ചൊല്ലിൻ്റെ അർത്ഥം എന്ത്?

> ശരിയായ പദം ഏത്?

> ശരിയല്ലാത്ത ജോടി ഏത്?

> കൃതികൾ, എഴുത്തുകാർ

> കൂട്ടത്തിൽ പെടാത്തത് ഏത്?

> തൂലികാനാമം ?

> ആത്മക്കഥകൾ

> അവാർഡുകൾ, നേടിയവർ

ENGLISH

ഇംഗ്ലീഷ് വിഷയത്തിൽ നിന്നും ആകെ 10 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 1 മാർക്കിന്റെ 5 ചോദ്യങ്ങളും 5 മാർക്കിന്റെ ഒരു ചോദ്യവുമാണ് ഉണ്ടാവുക. അഞ്ച് മാർക്കിൽ Description, Thought, Notice, Conversantion, Find the answers from the passage എന്നിവ ഉണ്ടായേക്കാം.

> Find the the odd one out

> Solve the riddle

> Choose the Correct Word from the bracket

> Write the opposite

> Find out the Missing word

> Correctly spelt

> Match the words

> Complete the Puzzle

ഇവ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത് ചിട്ടയായി പരിശീലിക്കുക

USS

പാഠഭാഗവുമായി ബന്ധപ്പെട്ട പൊതു കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങളാണ് യു.എസ്.എസിന് ഉണ്ടാവുക. ഏഴാം തരത്തിലെ ഭാഷ, ഗണിതം, ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നിവയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ആയതിനാൽ പാഠ പുസ്തകം നന്നായി വായിച്ചാൽ തന്നെ പരമാവധി ഉത്തരങ്ങൾ കിട്ടും. ഗണിതം പരിശീലിച്ച് തന്നെ പഠിക്കണം. ചിട്ടയായി പഠിച്ച് മുന്നേറുക. പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും LSS ഉം USS ഉം സ്വന്തമാക്കാൻ കഴിയട്ടെ.

Tags:    
News Summary - Lss Uss Exam Preparation Materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.