ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്​റ്റേറ്റ്​ ഡീൽ

സ്ഥലം വാങ്ങലും വിൽപനയും നമുക്ക് പുതുമയുള്ള കാര്യങ്ങളല്ല. ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്​റ്റേറ്റ് കച്ചവടം എപ്പോഴാണ് നടന്നത് എന്നറിയുമോ? അതാണ് 1867യിൽ അമേരിക്ക നടത്തിയ 'അലാസ്ക കച്ചവടം'. റഷ്യയിൽനിന്ന് ഈ സ്ഥലം വാങ്ങിയത് ഒരു ഏക്കറിന് രണ്ട് സെൻറ്​ എന്ന നിരക്കിലായിരുന്നു. മൊത്തം 7.2 മില്യൺ അമേരിക്കൻ ഡോളർ ആണ്​ അക്കാലത്ത്​ അലാസ്ക സ്വന്തമാക്കാൻ അമേരിക്ക കൊടുത്ത വില! അമേരിക്കയുടെ 50ാമത്തെ സംസ്‌ഥാനമായ അലാസ്ക എണ്ണ നിക്ഷേപത്താൽ അതിസമ്പന്നമാണ്. 37.5 കോടി ഏക്കർ വരുന്ന അലാസ്ക സംസ്ഥാനത്തിന് ഇന്നത്തെ നിരക്കിൽ നൂറ്‌ ഡോളർ ഏക്കറിന് വിലയിട്ടാൽ തന്നെ 37000 കോടി ഡോളർ വിലവരും! ക്രീമിയൻ യുദ്ധത്തിനു ശേഷം ബ്രിട്ടനുമായി മറ്റൊരു യുദ്ധത്തിനായുള്ള പണ സമ്പത്തിനായാണ്‌ റഷ്യ ഈ വിൽപന നടത്തിയത്.



1803ൽ ഫ്രാൻ‌സിൽനിന്ന് ലൂസിയാന, അമേരിക്ക മേടിച്ചതാണ് ചരിത്രത്തിലെ മറ്റൊരു ബിഗ് ഡീൽ. അന്നത്തെ അമേരിക്കൻ പ്രസിഡൻറ്​ ആയിരുന്ന തോമസ് ജെഫേഴ്സൺ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് നെപ്പോളിയനിൽനിന്ന് ഈ പ്രദേശം വാങ്ങിയത്. സ്പെയിനുമായുള്ള യുദ്ധത്തിൽ നെപ്പോളിയന്‌ ഇതിൽനിന്നുള്ള വരുമാനം വലിയ സഹായമായി. 1.5 കോടി അമേരിക്കൻ ഡോളറിനു വാങ്ങിയ ഈ അമേരിക്കൻ സംസ്ഥാനത്തി​െൻറ ഏറ്റവും കുറഞ്ഞ സ്ഥല മൂല്യം ഇന്ന് ഒരു ലക്ഷം കോടി അമേരിക്കൻ ഡോളറിൽ അധികം വരും!.

എന്നാൽ, ഇവയെ എല്ലാം കവച്ചുവെക്കുന്ന ഒരു ഇടപാട് പോർചുഗീസും സ്പെയിനും തമ്മിൽ നടത്തിയിരുന്നു. 1400, 1500 കാലഘട്ടങ്ങളിൽ സ്പെയിനും പോർചുഗലും ആയിരുന്നു ലോകം വാണിരുന്നത്. ഇവരായിരുന്നു പുതു സ്ഥലങ്ങൾ കണ്ടെത്തുന്നവരിൽ മുന്നിൽനിന്നത്‌. കൊളമ്പസിനെയും വാസ്കോ ഡ ഗാമയെയും ഒക്കെ അയച്ച്​ അമേരിക്കയും ഇന്ത്യൻ വൻകരയുമൊക്കെ കണ്ടെത്തുന്നതും പുതിയ നാവിക റൂട്ടുകൾ കണ്ടത്തിയതും ഈ രാഷ്​ട്രങ്ങളുടെ പണംകൊണ്ടാണ്. ടോർഡ്‌സില്ലസ് സന്ധിയിൽ എത്തിയ ഇവർ പുതുലോകം പങ്കിട്ടെടുത്തു. ഏഷ്യ വൻകരയിലെ പുതു പ്രദേശങ്ങൾ പോർചുഗീസ് അധീനതയിലും അമേരിക്കൻ വൻകര സ്പെയിനുമായി വീതം​െവച്ചു.

1898ഓടെ ശക്തി ക്ഷയിച്ച ഇരു സാമ്രാജ്യങ്ങളുടെയും കോളനികൾ ഭൂരിഭാഗവും നഷ്​ടപ്പെട്ടിരുന്നു. സ്വാഭാവികമായും കരാറും ഇല്ലാതായി. ഒന്നാം ലോകയുദ്ധം കൊടുമ്പിരിക്കൈാണ്ടിരുന്നപ്പോൾ അമേരിക്ക, ഡെന്മാർക്കിൽനിന്ന് വാങ്ങിയ ഒരു ദ്വീപുണ്ട് -വിർജിൻ ദ്വീപുകൾ. ഈ കന്യകാ ദ്വീപുസമൂഹം 1917ൽ ഡെന്മാർക്കിൽനിന്ന് വാങ്ങിയത് രണ്ടര കോടി അമേരിക്കൻ ഡോളറിനാണ്. ജർമനി ഈ തന്ത്രപ്രധാനമായ ദ്വീപു കൈയേറിയാൽ ദേശീയ സുരക്ഷക്ക് ഭീഷണിയാകും എന്ന് മനസ്സിലാക്കിയ അന്നത്തെ പ്രസിഡൻറ്​ വൂഡ്രോ വിൽ‌സൺ ടൂറിസം സാധ്യതകൂടി പരിഗണിച്ച്​ ഈ കച്ചവടം നടത്തുകയായിരുന്നു. അറ്റ്​ലാൻറിക്​ സമുദ്രത്തിൽനിന്ന് കരീബിയൻ കടലിലേക്കുള്ള നിർണായക പാത കടന്നുപോവുന്ന ഈ ദ്വീപുസമൂഹം അമേരിക്കക്ക്​ വമ്പിച്ച നേട്ടമായിരുന്നു.

Tags:    
News Summary - realestate deal of alaska by US and Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT