പരാദസസ്യങ്ങൾ; സസ്യലോകത്തെ കള്ളന്മാർ

ജീവലോകത്തെ പ്രധാനിയാണ് സസ്യങ്ങൾ. മണ്ണിൽ വേരുറപ്പിച്ച്​ വെളിച്ചത്തിലേക്ക് തല നീട്ടി നിശ്ശബ്​ദമായി നമുക്കൊപ്പം നിൽക്കുന്ന ചങ്ങാതിമാരാണവർ. നാം ഭൂമിയിലെത്തുംമു​േമ്പ ഇവിടെയെത്തിയവരത്രെ ഈ കൂട്ടർ. ഇവരെ ചൂഷണം ചെയ്ത് അവർക്കൊപ്പം കഴിഞ്ഞുകൂടുന്ന വിരുതന്മാരും സസ്യങ്ങൾക്കിടയിലുണ്ട്. മറ്റുള്ള സസ്യങ്ങളിൽ പറ്റിപ്പിടിച്ച് വളരുകയും ആഹാരവും വെള്ളവുമെല്ലാം അവയിൽനിന്നു വലിച്ചെടുത്ത് ജീവിക്കുന്ന അവയെ പരാദസസ്യങ്ങൾ എന്നു വിളിക്കാം. പരാദ സസ്യങ്ങൾ അങ്ങനെ പച്ചപ്പിടിച്ച് വളരുമ്പോൾ അവർക്ക്​ അഭയം നൽകിയവർ നശിച്ചുതുടങ്ങിയിട്ടുണ്ടാകും. ജീവലോകത്തെ കൗതുകമായ പരാദസസ്യങ്ങളെക്കുറിച്ചറിയാം.

ഞങ്ങൾ മോഷ്​ടാക്കൾ

മറ്റുള്ള സസ്യങ്ങളിൽ വളരുകയും അവയിൽനിന്ന്​ ആഹാരവും ജലവും വലിച്ചെടുത്ത് ജീവിക്കുന്നവരുമാണ് പരാദസസ്യങ്ങൾ. ഇത്തിൾ, മൂടില്ലാത്താളി തുടങ്ങിയവ അവക്ക്​ ഉദാഹരണമാണ്. സസ്യങ്ങളിൽ ഒരു ശതമാനത്തോളം പരാദങ്ങളാണ്. ഇത​ുവരെയായി 4500ൽപരം സ്പീഷിസുകളിലുള്ള പരാദസസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സസ്യങ്ങളിൽനിന്ന്​ ആഹാരവും വെള്ളവും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ ആഹാരം നിർമിക്കുന്നവയെ അർധ പരാദസസ്യങ്ങൾ എന്നും സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്നവയെ പൂർണപരാദ സസ്യങ്ങൾ എന്നും വിളിക്കാം.


ഇത്തിൾക്കണ്ണികൾ

ചെടികളുടെയോ മരത്തി​െൻറയോ തൊലിയിൽ ആഴ്ന്നിറങ്ങി അവയുടെ വളർച്ചക്കാവശ്യമായ മൂലകങ്ങളെ വലിച്ചെടുത്ത് ജീവിക്കുന്നവരാണിവർ. ഇത്തിൾ പിടിച്ചിരിക്കുന്ന മരങ്ങൾ കാലക്രമേണ ഉണങ്ങി നശിക്കുകയും ചെയ്യുന്നു. ഇവയുടെ വംശവർധന കായ്കൾ മൂലമാണ് നടത്തപ്പെടുന്നത്. അർധ പരാദങ്ങളായ ഇവ ലോറാന്തേസി, വിസ്കേസി തുടങ്ങിയ സസ്യകുടുംബങ്ങളിൽ പെട്ടവരാണ്.


മൂടില്ലാത്താളി

ഇലയില്ലാത്ത മഞ്ഞ നിറത്തിലുള്ള വള്ളികളാണിവർ. ചെടികളെയും മരങ്ങളെയും പൂർണമായി പൊതിഞ്ഞ് സൂര്യപ്രകാശമേൽക്കാത്ത രീതിയിലാക്കുകയും അവയുടെ ആഹാരം അപഹരിക്കുകയും ചെയ്യുന്നു. ഇവയുടെ വള്ളിക്ക് 0.2-0.30 സെൻറിമീറ്റർ വ്യാസമാണുള്ളത്. പ്രകാശസംശ്ലേഷണം നടത്താനുള്ള ഹരിതകമുള്ളതിനാൽ അർധപരാദസസ്യങ്ങളാണിവർ.


ചന്ദനമരങ്ങൾ

ആശ്ചര്യപ്പെടേണ്ട, ചന്ദനമൊരു അർധപരാദസസ്യമാണ്. ഹരിതകമുള്ള ഇലകൾ ഉണ്ടെങ്കിലും മറ്റു സസ്യങ്ങളുടെ വേരുകളിൽനിന്ന് ധാതുലവണങ്ങൾ ചന്ദനം അപഹരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ പശ്ചിമഘട്ടത്തിലെ വരണ്ട ഇല പൊഴിയും കാടുകളിൽ ചന്ദനമരങ്ങൾ വളർന്നുവരുന്നു.


ഭീമൻ റഫ്ലീഷ്യ

ഇലയോ തണ്ടോ ഇല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ പൂവുണ്ടാകുന്ന ചെടിയാണിത്. ഒന്നാന്തരം പൂർണപരാദസസ്യമായ ഈ ചങ്ങാതി മുന്തിരിയുടെ കുടുംബത്തിൽപെട്ട ടെട്രാസ്​റ്റിഗ്​മ എന്ന വള്ളിച്ചെടികളിലാണ് വളർന്നുവരുന്നത്. സസ്യങ്ങളുടെ തണ്ടിനുള്ളിൽ കടന്ന് ജീവിക്കുന്ന ഇവയുടെ സാന്നിധ്യം പൂവ് വിരിയുമ്പോൾ മാത്രമേ അറിയുകയുള്ളൂ. ഇന്തോനേഷ്യയുടെ ദേശീയ പുഷ്പമായ ഈ ഭീമന് 15 കിലോ വരെ തൂക്കമുണ്ടാകും.


ക്രിസ്​റ്റിസോണിയ

കുറ്റിച്ചെടികൾ, മറ്റു ചെറുസസ്യങ്ങൾ എന്നിവയുടെ വേരുകളിൽ കയറിപ്പറ്റി ആഹാരം മോഷ്​ടിക്കുന്ന പൂർണപരാദ സസ്യങ്ങളാണിവർ. ധാരാളം വിത്തുകളുള്ള ഇവക്ക്​ വേരും ചെറിയ തണ്ടും പൂക്കളും കായുമാണുള്ളത്. നീലക്കുറിഞ്ഞിച്ചെടികൾ ഇവയുടെ പ്രധാന ഇരയാണ്. കുറിഞ്ഞികളുടെ പൂക്കാലത്തിന​ുശേഷം അവയുടെ വേരുകൾക്ക് ബലം കുറയുന്നതോടെ ക്രിസ്​റ്റിസോണിയ സസ്യത്തിെൻറ വിത്തുകൾ അവയുടെ വേരുകളിൽ പറ്റിപ്പിടിച്ച് ജീവിതമാരംഭിക്കും.


ഓർക്കിഡുകൾ

ഓർക്കിഡ് ചെടികൾ പരാദസസ്യങ്ങളാണ്. ഓർക്കിഡിെൻറ കായക്കുള്ളിൽ ധാരാളം വിത്തുകളുണ്ടാവും. അവ കാറ്റത്ത് പറന്നുപോവുകയും അവയിൽ പലതും കുമിളുകളുടെ സഹായത്തോടെ മുളക്കുകയും ചെയ്യുന്നു. കുമിളുകളിൽനിന്ന്​ ആഹാരം സ്വീകരിക്കുന്ന ഓർക്കിഡുകൾ അവയെ ചൂഷണം ചെയ്ത് നശിപ്പിക്കുകയും ഓർക്കിഡുകൾ സ്വതന്ത്രമായി ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു.


വിരൽച്ചെടി

ആദ്യ കാഴ്​ചയിൽ മണലിൽ ഉയർന്നുനിൽക്കുന്ന വിരലുകൾപോലെ തോന്നുന്ന കൂട്ടരാണ് സൈനോമോറിയം ചെടികൾ. മെഡിറ്ററേനിയൻ പ്രദേശങ്ങൾ, മാൾട്ടയിലെ മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഇവക്ക്​ ഹരിതകം തീരെയില്ല. അടുത്തു വളരുന്ന ചെടികളിലേക്ക് വേരുകൾ ആഴ്ത്തിയാണ് ഇവർ ആഹാരം സ്വീകരിക്കുന്നത്. പൂക്കൾക്ക് കാബേജിെൻറ ഗന്ധമാണ്.


തിസ്മിയ

എരിഞ്ഞുകൊണ്ടിരിക്കുന്ന റാന്തൽവിളക്കുപോലെ തോന്നുന്ന പൂക്കളുള്ള ചെടിയാണ് തിസ്മിയ. അന്തമാൻ ദ്വീപുകൾ, ജാവ, സുമാത്ര, ജപ്പാൻ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ഇവയെ സാധാരണയായി കണ്ടുവരുന്നു. ആയുസ്സിൽ അധിക ഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്ന ഇവയുടെ പൂക്കളെ മാത്രമേ ഉപരിതലത്തിൽ കാണാറുള്ളൂ. ഹരിതകം ഒട്ടുമില്ലാത്ത ഈ ചെടി ഫംഗസുകളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.

Tags:    
News Summary - Parasitic plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT