അറ്റുപോയ കണ്ണികൾ

ജെന്യോണിസ് 

ആസ്ട്രേലിയയിൽ ജീവിച്ചിരുന്ന പറക്കാൻ കഴിയാത്ത വലിയ പക്ഷി. മനുഷ്യരുടെ ആഗമനത്തോടെ 50,000 വർഷങ്ങൾക്ക് മുമ്പ്​ ഇവ ഭൂമിയിൽ നിന്ന്​ അപ്രത്യക്ഷമായി. വാട്ടർഫൗൾ ആണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. മാംസഭുക്കുകളുടെ പ്രധാന ഭക്ഷണമായിരുന്നു ഇവ. അമിതഭാരം കാരണം ഓടി രക്ഷപ്പെടാൻ കഴിയാത്തതും മനുഷ്യരുടെ ആക്രമണവും കാലാവസ്ഥ മാറ്റങ്ങളും ഇവയുടെ നാശത്തിനു കാരണമായി. മുട്ടകൾ മനുഷ്യർ ചുട്ടുതിന്നുമായിരുന്നു.

ടൈറ്റാനിസ് 

നോർത്ത് അമേരിക്കയിൽ ജീവിച്ചിരുന്ന വലിയ പക്ഷി. പറക്കാൻ കഴിയാത്ത ചെറിയ ചിറകുകൾ. ഏകദേശം 2.5 മീറ്റർ ഉയരവും 150 കിലോ ഗ്രാം ഭാരവും ഇവക്കുണ്ടായിരുന്നു. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ ഒാടാൻ കഴിയും. പ്ലിയോസീൻ ഭൗമയുഗത്തിൽ ജീവിച്ചിരുന്ന ഇവ പ്ലീസ്​റ്റോസീൻ കാലഘട്ടത്തി​െൻറ തുടക്കത്തിൽ നാമാവശേഷമായി.

സഞ്ചാരിപ്രാവ് 

വടക്കെ അമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം സഞ്ചാരിപ്രാവുകളായിരുന്നു. 19ാം നൂറ്റാണ്ടിൽ ഇവയുടെ എണ്ണം 500 കോടിയിലധികമായിരുന്നു. മാംസത്തിനും തൂവലിനും വേണ്ടി വ്യാപകമായി വേട്ടയാടിയതോടെയാണ് ഇവ വംശമറ്റത്​. മാർത്ത എന്നറിയപ്പെട്ട അവസാനത്തെ സഞ്ചാരിപ്രാവ് 1914 സെപ്റ്റംബർ ഒന്നിന്​ സിൻസിനാറ്റി മൃഗശാലയിൽ ചത്തു.

ഇകാഡിപെറ്റ്സ്

ദക്ഷിണ അമേരിക്കയിലെ ഉഷ്​ണമേഖലയിൽ 36 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്​ ജീവിച്ചിരുന്ന വലിയ പെൻഗ്വിനുകൾ. ഏകദേശം 1.5 മീറ്റർ ഉയരം.​ ഇതുവരെ കണ്ടെത്തിയ പെൻഗ്വിൻ വിഭാഗത്തിൽ വലുപ്പത്തിൽ മൂന്നാമത്. നീളമുള്ള കൂർത്ത കുന്തംപോലെയുള്ള കൊക്കുകളുള്ള ഇവയെ പെൻഗ്വിനുകളുടെ പൂർവികരായി കണക്കാക്കുന്നു.

അറേബ്യൻ ഒട്ടകപ്പക്ഷി 

അറേബ്യൻ ഉപദ്വീപിൽ ജീവിച്ച ഒട്ടകപ്പക്ഷി വർഗം. സിറിയൻ ഓസ്ട്രിച്ച് എന്നും അറിയപ്പെട്ടു. രണ്ടു മീറ്റർ വരെ ഉയരമുള്ള ഇവ സാധാരണ ഒട്ടകപ്പക്ഷികളെക്കാൾ ചെറുതാണ്​. വിനോദത്തിനും തൂവലുകൾക്കും മാംസത്തിനും വേണ്ടി അനിയന്ത്രിതമായി​ വേട്ടയാടിയതാണ്​ ഇവയെ നാശത്തിലെത്തിച്ചത്​. മുട്ട, തൂവലുകൾ, ചർമം എന്നിവ കരകൗശലവസ്​തുക്കളുടെയും മറ്റും നിർമാണത്തിന്​ ഉപയോഗിച്ചിരുന്നു. ഇവയെ ജീവനോടെയും അവയിൽനിന്നു നിർമിച്ച വസ്​തുക്കളും ചൈന പോലുള്ള രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചിരുന്നു. അടയിരിക്കാൻ മടിയാണ്​ ഇവക്ക്​​. അവസാനത്തെ പക്ഷി 1945ൽ‍ സൗദി അറേബ്യയിലെ അൽ ഹസയിൽ ​െവച്ച് കൊല്ലപ്പെട്ടു.

ആനപ്പക്ഷി 

ഭൂമിയിലുണ്ടായിരുന്ന ഏറ്റവും വലിയ പക്ഷി Elephant bird. മഡഗാസ്ക്കർ ദ്വീപുകളിലാണ് ഇവ ജീവിച്ചിരുന്നത്. പറക്കാനാൻ കഴിയില്ല. 10 അടി ഉയരവും 500 കിലോഗ്രാമിലധികം തൂക്കവും ഉണ്ടായിരുന്നു. മുട്ട കോഴിമുട്ടയേക്കാൾ 160 മടങ്ങ് വലുപ്പമുണ്ട്​ ഇവയുടെ മുട്ടക്ക്​. 1700നുശേഷം ഇവയെ കണ്ടിട്ടില്ല. മനുഷ്യനാണ്​ ഇവയെ വംശനാശത്തിലെത്തിച്ചത്​ എന്നു കരുതുന്നു.

കൈരുക്കു

രണ്ടര കോടി വർഷം മുമ്പ്​​ ജീവിച്ചിരുന്ന പെൻ‌ഗ്വിൻ വർഗം. ന്യൂസിലാൻഡിൽ നിന്ന്​ ഇവയുടെ അവശിഷ്​ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്​. ഉയരം: 1.2 മീറ്റർ. ഒലിഗോസിൻ കാലഘട്ടത്തിൽ ന്യൂസിലൻഡിൽ ഉണ്ടായിരുന്ന അഞ്ച് പക്ഷിവർഗങ്ങളിൽ ഏറ്റവും വലിയ ഇനം. രണ്ട് ഉപവർഗങ്ങൾ ഉണ്ടായിരുന്നു. സാധാരണ പെൻഗ്വിനുകളെ അപേഷിച്ച് വലിയ കൊക്കുകളും ചിറകുകളുമാണ് ഇവക്ക്​ ഉണ്ടായിരുന്നത്.

ക്യൂബൻ മക്കൗ

ക്യൂബയിലും സമീപ ദ്വീപുകളിലും 19ാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന സപ്​തവർണ തത്ത. ഇന്ന് കാണപ്പെടുന്ന Scarlet macawമായി സാമ്യം. ക്യൂബൻ റെഡ് മാകോ ഉപവിഭാഗം. ഏകദേശം 45-50 സെൻറിമീറ്റർ (18-20 ഇഞ്ച്) നീളമുള്ള ഇവ ഏറ്റവും ചെറിയ മക്കാവുകളിൽ ഒന്നാണ്​. തലയിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ്​ നിറങ്ങൾ. ശരീരത്തിൽ ചുവപ്പ്, ഓറഞ്ച്, പച്ച, തവിട്ട്, നീല നിറങ്ങൾ കാണാം. പൊള്ളയായ മരങ്ങളിൽ കൂടുകെട്ടി ഇണയോടൊപ്പം ജീവിക്കുന്നു. വിത്തുകളും പഴങ്ങളുമാണ്​ ഭക്ഷണം. പതിനഞ്ചാം നൂറ്റാണ്ടിൽ അമേരിക്കക്കാരും യൂറോപ്യന്മാരും ഇവയെ വേട്ടയാടുകയും കൂട്ടിലടച്ച്​ യൂറോപ്പിലേക്ക് കൊണ്ടുപോയി. വേട്ടക്കും കച്ചവടത്തിനും പുറമെ ആവാസവ്യവസ്ഥയുടെ നാശവും ചുഴലിക്കാറ്റുകളും ഇവയുടെ നാശത്തിന് കാരണമായി. 1885ൽ വംശനാശം.

ഗ്രേറ്റ് ഓക്ക് 

പെൻഗ്വിനുകളാണെന്ന് ആദ്യകാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന പക്ഷി. പെൻഗ്വിനുകളുമായി ബന്ധമില്ല. പുറംഭാഗം കറുപ്പ്​. നെഞ്ചിനും വയറിനും വെളുപ്പു നിറം. 75-85 സെൻറിമീറ്റർ വരെ ഉയരവും അഞ്ചു കിലോഗ്രാം ഭാരവും. ചിറകുകൾക്ക് 15 സെൻറിമീറ്റർ (6 ഇഞ്ച്) മാത്രം നീളം. പറക്കാൻ കഴിയില്ല. അതിവേഗം നീന്തും. ദ്വീപുകളിൽ പാറക്കെട്ടുകളുള്ള സമുദ്രഭാഗങ്ങളിലാണ് ഇവ ജീവിച്ചത്​. വടക്കൻ അറ്റ്​ലാന്റിക് സമുദ്രത്തിലും തെക്ക് വടക്കൻ സ്പെയിൻ വരെയും കാനഡ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, ഫറോ ദ്വീപുകൾ, നോർവേ, അയർലൻഡ്, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിലും ഇവ തീറ്റതേടി ദേശാടനം ചെയ്​തു. മത്സ്യങ്ങളും ഞണ്ട്‌, ചെമ്മീന്‍ തുടങ്ങിയ കവചജീവികളുമാണ്​ ഭക്ഷണം. വെറും പാറയിൽ ഒരു മുട്ടയിടും. ആറ്​ ആഴ്ച അടയിരിക്കും. 2-3 ആഴ്​ച കൊണ്ട്​ കുഞ്ഞുങ്ങൾ സ്വയം സഞ്ചരിച്ചു തുടങ്ങും. 15 ാം നൂറ്റാണ്ടോടെ വടക്കേ അറ്റ്​ലാൻറിക്കിൽ എത്തിച്ചേർന്ന നാവികരും മീൻപിടിത്തക്കാരും ഇവയെ വ്യാപകമായി കൊന്നൊടുക്കി. 1844നു ശേഷം ഇവയെ ആരും കണ്ടിട്ടില്ല. 1852ൽ വംശനാശം രേഖപ്പെടുത്തി.

ടാസ്​മാനിയൻ എമു

ആസ്ട്രേലിയയിൽ വംശനാശം സംഭവിച്ച പക്ഷി. ഇവക്ക്​​ പറക്കാൻ കഴിയില്ല. ചെറിയ മാംസഭുക്കുകളായ മൃഗങ്ങൾപോലും ഇവയെ സംഘം ചേർന്ന്​ ആക്രമിച്ചിരുന്നു. മനുഷ്യരും മാംസത്തിനും തൂവലുകൾക്കും വേണ്ടി ഇവയെ കൊന്നു. 1865ൽ വംശനാശം സംഭവിച്ചു.

ഡോഡോ

അരയന്നത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും പ്രാവു വർഗത്തിൽപ്പെട്ടവയാണ്​ ഡോഡോ പക്ഷികൾ. മൂന്ന്​ അടി ഉയരവും 20 കിലോയോളം ഭാരവും. ഇന്ത്യൻ സമുദ്രത്തിലെ ​െമാറീഷ്യസ് ദ്വീപിലാണ്​ ഇവ ജീവിച്ചത്​.

ടർക്കിക്കോഴിയോളം വലുപ്പമുള്ള ഇവയുടെ തല നീളം കൂടിയതും ചുണ്ടി​െൻറ അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. കുറുകിയ കാലുകൾക്ക് മഞ്ഞനിറം. വണ്ണം കൂടിയ കാൽപാദങ്ങൾ. ചിറകുകളിലെ തൂവലുകൾക്ക് മഞ്ഞകലർന്ന വെളുപ്പ്​. വാൽത്തൂവലുകൾ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരം.

നിലത്തുണ്ടാക്കിയ കൂടുകളിൽ ഒരു മുട്ട മാത്രമാണ്​ ഇടുക. ദ്വീപിൽ ജന്തുവാസം വളരെക്കുറവായതിനാൽ അവ​ക്ക്​ ശത്രുക്കൾ കുറവായിരുന്നു. പഴങ്ങൾ മാത്രമാണ്​ ഭക്ഷണം. 1505ൽ പോർച്ചുഗീസുകാർ ദ്വീപിലെത്തി. അവർ ഡോഡോകളെ എളുപ്പത്തിൽ പിടകൂടി ഭക്ഷണമാക്കി. മനുഷ്യർ കാലുകുത്തി 100 വർഷത്തിനുള്ളിൽ ഡോഡോയുടെ സ്​ഥിതി അപകടത്തിലായി. 1680കളോടെ മൊറീഷ്യസിൽ നിന്നും 1750-ൽ റീയുനിയനിൽ നിന്നും 1800 കളിൽ റോഡ്രിഗ്വെസിൽ നിന്നും ഡോഡോകൾ അപ്രത്യക്ഷമായതായി. ഇതോടെ അവയുടെ ഭക്ഷണമായിരുന്ന കാൽവേറിയ (Tambalacoque) എന്ന മരത്തി​െൻറ വംശവർധന നിലച്ചു. ഡോഡോകൾ തിന്ന ശേഷം വിസർജ്ജിക്കുന്ന ദഹിക്കാത്ത വിത്തുകൾ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നതത്രെ!

Tags:    
News Summary - list of extinct bird species

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT