ലഹരിയോട് നോ പറയാം, ഒരുമിക്കാം ലഹരിക്കെതിരെ

വർഷം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കുകയാണ്. ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന‍ പരിപാടിയുടെ പ്രചാരണം അന്നേദിവസം ആരംഭിക്കും. സര്‍ക്കാരിന്‍റെ ക്യാമ്പയിൻ ഏറ്റെടുക്കാൻ കേരളമാകെ ഒരുങ്ങിയിരിക്കുകയാണ്. ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കാനായി നടത്തുന്ന ഇടപെടലിന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഒക്ടോബര്‍ 2ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെമ്പാടും നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം എല്ലാ വേദിയിലും പ്രദര്‍ശിപ്പിക്കാൻ സംവിധാനം ഒരുക്കും. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികള്‍, കലാകായിക പ്രതിഭകള്‍ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കും.

ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ വേണ്ടിയുള്ള വിവിധ സമിതികള്‍ പ്രാദേശികമായി യോഗം ചേരുകയും സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികള്‍ ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് സഹാധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും അധ്യക്ഷനും കണ്‍വീനറുമായാണ് ജില്ലാതലസമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍ അധ്യക്ഷന്മാരും പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതി. വാര്‍ഡുതല സമിതിയില്‍ വാര്‍ഡ് അംഗമാണ് അധ്യക്ഷൻ. കണ്‍വീനര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററോ, മുതിര്‍ന്ന അധ്യാപകനോ ആകണം.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബര്‍ 14 ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് വൈകുന്നേരം 4 മുതല്‍ 7 വരെ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസും സംഘടിപ്പിക്കും. നവംബര്‍ 1 ന് വൈകിട്ട് 3 മണിമുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. വിദ്യാലയങ്ങള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ആ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളിലാകും‍ പരിപാടി നടത്തുക .

ആഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മയക്കുമരുന്നിനെതിരെ വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - Kerala govts anti drug campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT