പ്രകൃതിക്കൊപ്പം ജീവിക്കാം, പ്ലാസ്റ്റിക്കിനോട് നോ പറയാം

ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളും പാമ്പുമടങ്ങിയ ജീവികളും സസ്യലതാദികളും യഥാർഥത്തിൽ ഭൂമിയുടെ അവകാശികളാണെന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ വായിച്ചിട്ടില്ലേ?

സർവ ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയുമാണ് പരിസ്ഥിതിയെന്നു പറയുന്നത്. മനുഷ്യനുള്ളതുപോലെ അവകാശവും അർഹതയുമെല്ലാം ഈ ലോകത്തിലെ സർവ സൃഷ്ടികൾക്കുമുണ്ട്. നമുക്ക് ചുറ്റുമുള്ളവയോട് കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കണമെന്നാണ് എക്കാലത്തെയും പരിസ്ഥിതി ദിന സന്ദേശം. പറഞ്ഞുവരുന്നത് കേവലം വഴിയും പറമ്പും സ്കൂളും പരിസരവും വൃത്തിയാക്കലിലും ചെടികൾ നടുന്നതിലും മാത്രം ഒതുങ്ങുന്നതല്ല പരിസ്ഥിതിദിനാചരണവും നമ്മുടെ പരിസ്ഥിതി ബോധവും.

മനുഷ്യന്റെ കൈകടത്തലുകളെ തുടർന്ന് പ്രകൃതിയും ജീവജാലങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ട്. ഭൂമിയിൽ ഒന്നു മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നതാണ് സത്യം. വിവേകവും ബുദ്ധിയുമാണ് മനുഷ്യരെ മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രകൃതിക്കൊപ്പമല്ലാതെ മനുഷ്യനും നിലനിൽപില്ല. നമ്മുടെ ചുറ്റുപാടുകളെയും സഹജീവികളെയും സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. അവയോട് കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കുന്നതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി സന്ദേശം.

അരനൂറ്റാണ്ടിന്റെ ആഘോഷം

ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയിട്ട് അമ്പതു വർഷമാവുകയാണ്. യുനൈറ്റഡ് നാഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിെൻറ നേതൃത്വത്തിൽ 1973 മുതൽ വർഷം തോറും ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുക്കുന്നത്. യു.എന്‍ ജനറല്‍ അസംബ്ലി 1972ലാണ് സ്‌റ്റോക് ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. 2023-ൽ കോറ്റ് ഡി ഇവാർ എന്നു വിളിക്കുന്ന ഐവറി കോസ്റ്റ് ആണ് ഔദ്യോഗികമായി ആതിഥേയമരുളുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് ഈ ദിനാചരണം ആരംഭിച്ചത്. ‘പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

പ്രശ്നത്തിലാണ് പരിസ്ഥിതി

മനുഷ്യന്റെ വളർച്ചക്കും വിന്യാസത്തിനുമൊപ്പം പ്രകൃതിയും ചൂഷണത്തിന് ഇരയാവുകയാണ്. നാം അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യനാശം, കുടിവെള്ളക്ഷാമം എന്നിങ്ങനെ പ്രശ്നങ്ങൾ പലതാണ്. മരങ്ങള്‍ നടുന്നതിനും പ്രതിജ്ഞ ചൊല്ലുന്നതിനുമൊപ്പം പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി പരിഹാരം കാണാനാവണം. പ്ലാസ്റ്റിക് കത്തിക്കുന്നതും  ജലസ്രോതസ്സുകൾ മലിനമാക്കുന്നതും തടയാനാവണം.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നിവയുടെ അളവ് ക്രമാതീതമായ വർധിക്കുകയാണ്. ഇത് ഓസോൺ പാളികളുടെ തകർച്ചക്ക് കാരണമാവുന്നു.

പ്രകൃതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. മരങ്ങളും കാടുകളും സംരക്ഷിക്കണം. ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുകയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും ശ്വസിക്കുന്ന വായുവും വിഷരഹിതമാക്കാൻ നമുക്കൊന്നിക്കാം.

പ്ലാസ്​റ്റിക്​ എന്ന വിഷം

ജൈവ വിഘടനപ്രക്രിയക്ക്​ വിധേയമാകുന്നില്ല എന്നതാണ്‌ പ്ലാസ്​റ്റിക്കി​െൻറ ഏറ്റവും വലിയ പ്രശ്​നം. എത്രകാലം മണ്ണിൽ കിടന്നാലും മണ്ണിൽ ലയിച്ചുചേരാത്ത പ്ലാസ്​റ്റിക്​ മണ്ണി​ന്റെ ഘടനയെ മാറ്റിമറിക്കുന്നു. ജലം മണ്ണിലേക്ക്​ ഉൗർന്നിറങ്ങുന്നത്​​ തടയുന്നു. ക്രമേണ​ ഭൂമി വരണ്ടുണങ്ങുന്നതിലേക്ക് ഇത്​​ നയിക്കും.​ കൃഷിയെ ബാധിക്കുന്നു. കൃഷിയെ ബാധിച്ചാൽ നമ്മുടെ നിലനിൽപിനെ ബാധിച്ചതുപോലെയാണല്ലോ.

പ്ലാസ്​റ്റിക്കില്‍നിന്നും ചില വിഷാംശങ്ങള്‍ ജലത്തിൽ കലര്‍ന്ന് കുടിവെള്ളത്തിലും കലരുന്നു. ഇതു രോഗങ്ങള്‍ ഉണ്ടാക്കുന്നു. പ്ലാസ്​റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതും രോഗത്തിനിടയാക്കും. പ്ലാസ്​റ്റിക്‌ കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്സിന്‍ എന്ന വിഷം വായു മലിനീകരണം അർബുദത്തിന​​​ുവരെ​ കാരണമാവുന്നു. പ്ലാസ്​റ്റിക്കി​െൻറ ഭാരക്കുറവും ചെലവ് കുറവുമാണ് അതി​െൻറ ഉപയോഗം വർധിക്കാൻ കാരണം. എന്നാല്‍, പ്ലാസ്​റ്റിക്​ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ ഉപയോഗം കുറച്ചേ പറ്റൂ. പ്ലാസ്​റ്റിക്‌ വ്യവസായവും വിൽപനയുമൊക്കെ നിരുത്സാഹപ്പെടുത്തേണ്ടതുതന്നെ.

ചില പ്ലാസ്​റ്റിക്​ ചരിതങ്ങൾ

ഒരോ വർഷവും ലോകത്താകമാനം 50,000 കോടി പ്ലാസ്​റ്റിക്​ ബാഗുകളാണ്​ ഉപയോഗിച്ച്​ തള്ളുന്നത്​​. അവ നമ്മൾ പുനരുപയോഗിക്കുന്നില്ല എന്നുള്ളതാണ്​ യാഥാർഥ്യം. കഴിഞ്ഞ ഒരു നൂറ്റാണ്ടിലുണ്ടാക്കിയതി​നേക്കാൾ ഏറെ പ്ലാസ്​റ്റിക്​ കഴിഞ്ഞ 10 വർഷംകൊണ്ട്​ മനുഷ്യൻ നിർമിച്ചു.

പ്ലാസ്​റ്റിക്​ ഉൽപന്നങ്ങളിൽ 50 ശതമാനവും ഒരുതവണ മാത്രം ഉപയോഗിച്ച്​ ഉപേക്ഷിക്കുന്ന ഡിസ്​പോസിബ്​ൾ പ്ലാസ്​റ്റിക്കാണ്​.

ഒരോ മിനിറ്റിലും ലോകത്ത്​ 10 ലക്ഷം പ്ലാസ്​റ്റിക്​ കുപ്പികൾ വാങ്ങപ്പെടുന്നുണ്ട്​.

മനുഷ്യനുണ്ടാക്കുന്ന മാലിന്യത്തിൽ 10​ ശതമാനവും പ്ലാസ്​റ്റിക്കാണ്​.

ഇന്ത്യയടക്കം ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ കെടുതിയാണ്​ പ്ലാസ്​റ്റിക്​ മാലിന്യം.

എന്തുചെയ്യാം?

പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക്​ ​എന്തൊക്കെ ചെയ്യാൻ കഴിയും? കേവലം മരങ്ങൾ ​െവച്ചുപിടിപ്പിച്ചാൽ സകല പ്രശ്​നങ്ങൾക്കും പരിഹാരമാകുമോ? മരം നട്ടുവളർത്തുന്നത്​ ആഗോളതാപനം പോലുള്ള പ്രതിസന്ധികൾക്ക്​ വലിയൊരു പരിഹാരമാണ്​. എന്നാൽ, അവിടംകൊണ്ട്​ തീരുന്നില്ല. നാം ഒാരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ തീരുമാനങ്ങൾ എടുക്കണം. വ്യക്തിയിൽനിന്നും തുടങ്ങി അവനവ​െൻറ വീടുകളിലേക്കും പിന്നീട് സമൂഹത്തിലേക്കും അത്​ വ്യാപിക്കണം. കൂട്ടുകാർ മിഠായി തിന്ന്​ അതി​െൻറ കവർ പരിസ്ഥിതിയിലേക്ക്​ വലിച്ചെറിയുന്നില്ലേ. അവിടെ നിന്നായിരിക്കും തുടക്കം. പിന്നീട്​ അലക്ഷ്യമായി നാം പലതും പരിസ്ഥിതിയിലേക്ക്​ എറിയും. ഇത്തരം​ മാലിന്യങ്ങൾ ശാസ്​ത്രീയമായ രീതിയിൽ സംസ്​കരിക്കാനും പുനരുപയോഗിക്കാനും ഇപ്പോൾ സൗകര്യങ്ങളുണ്ട്​. അത്​ ഉപയോഗപ്പെടുത്താം.

പ്ലാസ്​റ്റിക്​​ കുറക്കാം

വിത്തുവെച്ച പേന

വിപണിയിൽ ലഭ്യമായ പുതിയ തരം പേനയാണിത്​. കടലാസുകൊണ്ട്​ നിർമിക്കുന്ന ഇൗ പേനയുടെ അഗ്രഭാഗത്ത് ഒരു വിത്തുണ്ടാകും. ഉപയോഗം കഴിഞ്ഞ്​ പേന പരിസരത്തേക്ക്​ ധൈര്യമായി വലിച്ചെറിഞ്ഞോളൂ. പേന വീണിടത്ത്​ ചെടി മുളക്കും. കടലാസായതുകൊണ്ട്​ മണ്ണിനും പ്രശ്​നമല്ല. ഇതിലൂടെ പ്ലാസ്​റ്റിക്​ പേനയുടെ ഉപയോഗം കുറക്കാം

തുണിസഞ്ചികൾ കൂടുതൽ ഉപയോഗിക്കാം

പ്ലാസ്​റ്റിക്​ കളിപ്പാട്ടങ്ങളോട്​ ഗുഡ്​ബൈ പറയാം

ഭക്ഷ്യ സാധനങ്ങൾ പാഴാക്കാതിരിക്കാം

പരിസര ശുചീകരണം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്​ ജനങ്ങളെ ബോധവാന്മാരാക്കാം

ഒരു തൈ നടാം...

നമ്മുടെ പരിസരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ മരം നടാം. ദിവസേന കോടിക്കണക്കിന്​ മരങ്ങൾ മുറിക്കപ്പെടുന്നുണ്ടെന്ന്​ കൂട്ടുകാർക്കറിയാമല്ലോ? നാം ഇന്നനുഭവിക്കുന്ന ഫലങ്ങളും പൂവുകളും എന്തിന്​ നാം ശ്വസിക്കുന്ന ശ്വാസംപോലും നമ്മുടെ പൂർവികർ നട്ട മരങ്ങളിൽ നിന്നുള്ളതാണ്​. അത്​ പ്രചോദനമാക്കി നമ്മളും മരങ്ങൾ ​െവച്ചുപിടിപ്പിക്കണം. നാളെ നമ്മുടെ പിന്മുറക്കാർ നമ്മെ അഭിമാനത്തോടെയും നന്ദിയോടെയും ഒാർക്കണം.

Tags:    
News Summary - June 5 world environment day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT