ഗാന്ധിജിയും കേരളവും -അറിയേണ്ടതെല്ലാം

ഞ്ചുതവണയാണ്​ ​ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുള്ളത്​. ഖിലാഫത്ത്​ പ്രസ്​ഥാനത്തി​െൻറ നേതാവായിരുന്ന മൗലാനാ ഷൗക്കത്തലിയോടൊപ്പം 1920 ആഗസ്​റ്റ്​ 18ന്​ ഉച്ചക്ക്​ രണ്ടരക്കാണ്​ രാഷ്​ട്രപിതാവ്​ കോഴിക്കോ​െട്ടത്തുന്നത്​. കോഴിക്കോട്​ കടപ്പുറത്ത്​ അദ്ദേഹത്തെ കാണാൻ 20,000ത്തിലേറെ പേരെത്തി.

ഹിന്ദു-മുസ്​ലിം ​ശാശ്വത സൗഹൃദം ബ്രിട്ടീഷുകാ​േരാടുള്ള സമര​േത്തക്കാൾ പ്രധാനമാണെന്ന്​ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഗാന്ധിജി ഒാർമിപ്പിച്ചു. രണ്ടുതവണകൂടി ഗാന്ധിജി കോഴിക്കോട്​ വന്നിട്ടുണ്ട്​. 1927ലും 1934ലും.

1925 മാർച്ച്​ എട്ടിനാണ്​ ഗാന്ധിജി കൊച്ചിയിൽ വന്നത്​. അവിടത്തെ സ്വീകരണത്തിനുശേഷം അദ്ദേഹം വൈക്കത്ത്​ പൗരസ്വീകരണത്തിൽ പ​െങ്കടുത്തു. ആലപ്പുഴയിലെ സ്വീകരണത്തിൽ പ​െങ്കടുത്തശേഷം കൊല്ലം വഴി വർക്കല ശിവഗിരി മഠത്തിലെത്തി. തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം തുടങ്ങിയ സ്​ഥലങ്ങളിൽ പരിപാടികളിൽ പ​െങ്കടുത്തു. വൈക്കം സത്യഗ്രഹാശ്രമത്തിൽ പുലയമഹാസഭയിൽ പ​െങ്കടുത്തു. തൃശൂർ തേക്കിൻകാട്​ മൈതാനിയിൽ സംസാരിച്ചു. മാർച്ച്​ 19ന്​ പാലക്കാട്​ വഴി മടക്കയാത്ര.

1927ൽ ആയിരുന്നു അടുത്ത സന്ദർശനം. ഒക്​ടോബർ ഒമ്പതിന്​ തിരുവനന്തപുരത്തെത്തിയ ഗാന്ധിജി കച്ചേരി മൈതാനത്ത്​ യോഗത്തിൽ പ​െങ്കടുത്തു. കൊല്ലം, ഹരിപ്പാട്​, ആലപ്പുഴ, കൊച്ചി വഴി തൃശൂരിലെത്തി. 15ന്​ തേക്കിൻകാട്​ മൈതാനിയിൽ പ്രസംഗിച്ചു. പിന്നീട്​ പാലക്കാ​െട്ടത്തി കോയമ്പത്തൂരിലേക്ക്​ പോയി. 25ന്​ ​കേരളത്തിലേക്ക്​ മടങ്ങി ഒറ്റപ്പാലം, ഷൊർണൂർ വഴി കോഴിക്കോ​െട്ടത്തി.

1934 ജനുവരി 10ന്​ പാലക്കാ​െട്ട ഒലവ​ക്കോ​െട്ടത്തിയ ഗാന്ധിജി ഒറ്റപ്പാലം, ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ സന്ദർശിച്ചു. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി വഴി കോഴിക്കോ​െട്ടത്തി. ആ സമയത്ത്​ ഗാന്ധിജി മീഞ്ചന്ത സാമൂതിരി കോവിലകത്ത്​ എത്തി അന്നത്തെ സാമൂതിരി രാജാ കെ.സി. മാനവദേവൻ രാജയുമായി പിന്നാക്ക വിഭാഗത്തിന്​ ക്ഷേത്രപ്രവേശനം അനുവദിക്കുന്നത്​ സംബന്ധിച്ച്​ അഭിപ്രായം ആരാഞ്ഞു. ഇൗ ചർച്ചക്കുശേഷം അദ്ദേഹം വയനാടും സന്ദർശിച്ചു. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, വർക്കല വഴി തിരുവനന്തപുരത്തെത്തി. 1937ൽ ജനുവരി 12ന്​ ഗാന്ധി പത്​മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. നെയ്യാറ്റിൻകര വെങ്ങാവൂർ വഴി കന്യാകുമാരിയിലേക്ക്​. ജനുവരി 16ന്​ തിരിച്ചെത്തിയ അദ്ദേഹം വർക്കല ശിവഗിരി മഠത്തിലെ സമ്മേളനത്തിൽ പ​െങ്കടുത്തു. കൊല്ലം, വൈക്കം, കോട്ടയം, കൊട്ടാരക്കര വഴി ജനുവരി 21ന്​ തമിഴ്​നാട്ടിലേക്ക്​ തിരിച്ചു. 

Tags:    
News Summary - Independence day Gandhijis Visit To Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT