വി.ആർ ഹെഡ്സെറ്റ് എന്ത്? എങ്ങനെ നിർമിക്കാം​?

ലയിൽ അണിയുന്ന ഒരു ഗാഡ് ജറ്റാണ് വി.ആർ ഹെഡ്സെറ്റ്. കണ്ണുകളോട് ചേർന്ന് ദൃശ്യങ്ങൾ കാണാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. കണ്ണുകൾക്ക് തൊട്ടുമുമ്പിൽ ദൃശ്യങ്ങൾ തെളിയുന്നതിനാൽ പ്രതീതി യാഥാർഥ്യത്തിലേക്ക് (വെർച്വൽ റിയാലിറ്റി) കാഴ്ചക്കാരനെ കൊണ്ടുപോകാൻ ഇതിന് സാധിക്കും. തല അന​ക്കുന്നതിന് അനുസരിച്ച് ദൃശ്യങ്ങളും മാറിക്കൊണ്ടിരിക്കും. മുകളിലും താഴെയും വശങ്ങളിലും പിറകിലുമുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ കാണാനാകും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൈതൃക സ്മാരകങ്ങളിലുമെല്ലാം എത്തി അവിടം നേരിട്ട് കാണുന്ന പ്രതീതി വി.ആർ ഹെഡ്സെറ്റിലൂടെ ലഭിക്കും. ഹെഡ്സെറ്റിനുള്ളിലെ ഗൈറോസ്കോപ്പും കോമ്പസുമാണ് പ്രതീതി ദൃശ്യങ്ങളുണ്ടാക്കാൻ വി.ആർ ഹെഡ്സെറ്റിനെ സഹായിക്കുക.

തലയുടെ ചെറിയ അനക്കങ്ങൾപോലും കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളിലും മാറ്റമുണ്ടാക്കും. തല അനക്കങ്ങൾ മനസ്സിലാക്കി ദൃശ്യങ്ങളെ അതിന് അനുസരിച്ച് ക്രമീകരിക്കുന്നത് ഹെഡ്സെറ്റിന്റെ പുറത്തുള്ള കാമറയുടെയും ​ലേസർ രശ്മികളുടെയും സഹായത്തോടെയാണ്. വി.ആർ കാർഡ്ബോർഡ് എന്ന പേരിൽ സ്മാർട്ട്ഫോണുകളെ വി.ആർ ഹെഡ്സെറ്റാക്കി മാറ്റുന്ന​ പ്രൊജക്ട് ഗൂഗ്ൾ അവതരിപ്പിച്ചിരുന്നു. കാർഡ്ബോർഡോ പ്ലാസ്റ്റിക്കോ കൊണ്ടുണ്ടാക്കിയ ഗൂഗ്ളിന്റെ വി.ആർ ഹെഡ്സെറ്റ് കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭിക്കും.

മൊബൈൽ ഹെഡ്സെറ്റ് വിഭാഗത്തിൽപ്പെട്ട ഇത് സ്മാർട്ട്ഫോണിനൊപ്പമാണ് പ്രവർത്തിക്കുക. ഇതിലെ ലെൻസുകൾ സ്മാർട്ട്ഫോൺ ഡിസ്‍പ്ലേയെ രണ്ടാക്കി വെർച്വൽ റിയാലിറ്റി ദൃശ്യങ്ങളാക്കി തരും. ഇതിനായി ഫോണിൽ കാർഡ്ബോർഡ് ആപ് ഇൻസ്റ്റാൾ ചെയ്യണമെന്നുമാത്രം. വലതുവശത്തുള്ള മാഗ്നറ്റിക് സ്വിച്ച് മാത്രമാണ് ഏക മെക്കാനിക്കൽ ഭാഗം. കളിപ്പാട്ട കമ്പനി മേറ്റൽ പുറത്തിറക്കിയ മേറ്റൽ വി.ആർ വ്യൂമാസ്റ്ററും കാർഡ്ബോർഡിന്റെ സവിശേഷതകളുള്ള ഹെഡ്സെറ്റാണ്. വി.ആർ കാർഡ്ബോർഡ് ഹെഡ്സെറ്റ് നമുക്കുതന്നെ നിർമിക്കുകയും ചെയ്യാം.

വി.ആർ കാർഡ്ബോർഡ് ഹെഡ്സെറ്റ് നിർമിക്കുന്നത് എങ്ങനെയെന്ന വിഡിയോ കാണാം. 

Full View


Full View
Full View


Tags:    
News Summary - how to make virtual reality cardboard Headset easy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT